Mindblown: a blog about philosophy.
-
കോടിയേരിയെ അധിക്ഷേപിച്ചു: എഎസ്‌ഐക്ക് സസ്‌പെൻഷൻ
03-10-2022 തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉറൂബിനെയാണ് സസ്‌പെൻഡ് ചെയ്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കൊടിയേരിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് നടപടി. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ഉറൂബിന്റെ അധിക്ഷേപം. തുടർന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇
-
സ്കൂൾ കുട്ടികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിറ്റിരുന്ന ബേക്കറിയുടമ അറസ്റ്റിൽ
03-10-2022 വർക്കല.നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തിയ ബേക്കറിയുടമ അറസ്റ്റിൽ.. പുന്നമൂട് കേന്ദ്രീകരിച്ചു സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റിരുന്ന വർക്കല നടയറ പുല്ലാനിക്കോട് സ്വദേശി സജീവ് (54 )ആണ് അറസ്റ്റിലായത്. പുന്നമൂട് ജംഗ്ഷൻ സമീപം ഇയാളുടെ ബേക്കറിയിൽ നിന്നുമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കേരള പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ ഭാഗമായി സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ സ്റ്റുഡൻസ് ഫ്രണ്ട്‌ലി പ്രോഗ്രാമാണ് പുകയില ഉൽപന്ന വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് പോലീസിനെ നയിച്ചത്…
-
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ നൃത്തം ചെയ്യുന്നതിനിടെ 35 കാരൻ കുഴഞ്ഞുവീണ് മരിച്ചു
Oct 3, 2022 മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ നൃത്തം ചെയ്യുന്നതിനിടെ 35 കാരൻ കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി മനീഷ് നരാപ്ജി സോണിഗ്ര(35)യാണ് മരിച്ചത്. മകന്റെ മരണ വാർത്ത അറിഞ്ഞതോടെ പിതാവും കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്രയിലെ പാൽഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ ഗർബ നൃത്തം ചെയ്യുന്നതിനിടെയാണ് മനീഷ് നരാപ്ജി സോണിഗ്ര കുഴഞ്ഞുവീണത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. 66 കാരനായ പിതാവ് നരാപ്ജി സോണിഗ്ര തന്നെയാണ് മകനെ ഉടനെ ആശുപത്രിയിലെത്തിച്ചത്.…
-
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വ്യോമസേനയ്‌ക്ക് കൈമാറി
Oct 3, 2022 ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വ്യോമസേനയ്‌ക്ക് കൈമാറി. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കോപ്റ്ററുകൾ കൈമാറിയത്. രാജ്നാഥ് സിംഗിനൊപ്പം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിരോധ നിർമ്മാണമേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദർഭമാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ…
-
വർക്കലയിൽ പ്രകടനം നടത്തിയ പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Oct 3, 2022 വർക്കല നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രടകനം നടത്തിയ 6 പേർ അറസ്റ്റിൽ. പിഎഫ്ഐ പ്രവർത്തകരായ കൊട്ടാരകോണം എസ് എസ് മൻസിലിൽ മുസ്തഫ യുടെ മകൻ സുലൈമാൻ(56),കോട്ടമലയിൽ റഷീദാമൻസിലിൽ ഷംസുദ്ദീൻ മകൻ അബ്ദുർറഷീദ്(51), ഹാഫിസ് മൻസിലിൽ അബ്ദുൽ സലാം മകൻ റിയാസ് എന്ന സവാദ്(42),തോട്ടക്കാട് ദാറുൽ ഫലാഹ് വീട്ടിൽ മുഹമ്മദ് അബ്ദുൽ ഖാദർ മകൻ സുബൈർ (47), ഇറാനിമുക്ക് മുഹ്സ്സീന മൻസിലിൽ മൊയ്തീൻ കുഞ്ഞ് മകൻ അബ്ദുൾ സലിം (44) (പിഎഫ്…
-
കേരളത്തിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത.
OCTOBER 03, 2022 ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല. ( Rain in Kerala till Saturday ).സംസ്ഥാനത്ത് ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല…
-
ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജിൽ തൊഴിൽമേള
03-10-2022 ആറ്റിങ്ങൽ : ഗവ. പോളിടെക്‌നിക് കോളേജ് സംഘടിപ്പിച്ച മെഗാ തൊഴിൽമേളയിൽ ഉദ്യോഗാർഥികളുടെ തിരക്ക്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയൻ വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടർ വി.ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു അധ്യക്ഷനായി. ഡോ. എം.മനൂപ്, വി.സുധർമ്മ, ഡോ. രഞ്ജിത്, പ്രേംജിത്ത്, സുനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഒ.എസ്.അംബിക എം.എൽ.എ. തൊഴിൽമേള സന്ദർശിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. കേരളത്തിനകത്തും പുറത്തും നിന്നുള്ള 60 കമ്പനികളാണ്…
-
വിഴിഞ്ഞത്ത് സമരക്കാരും പ്രാദേശിക കൂട്ടായ്മയും തമ്മിൽ സംഘർഷം
03-10-2022 വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ മുല്ലൂരിൽ ലത്തീൻ സംയുക്തസമരസമിതി നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവരും സമരത്തിനെതിരേയുള്ള പ്രാദേശിക കൂട്ടായ്മയിലെ പ്രതിഷേധക്കാരും തമ്മിലുള്ള തർക്കം സംഘർഷത്തിലെത്തി. സമരവേദികാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ആരോപിച്ചാണ് മുല്ലൂർ കലുങ്ക് നടയിൽ വിഴിഞ്ഞം പ്രാദേശിക കൂട്ടായ്മ പ്രതിഷേധസമരം നടത്തുന്നത്. ഞായറാഴ്ച സംയുക്തസമരസമിതിയുടെ സമരത്തിൽ പങ്കെടുത്തയാൾ പ്രദേശവാസികളെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രാദേശിക കൂട്ടായ്മയിലെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രാദേശിക കൂട്ടായ്മ പ്രവർത്തകരുടെ ഉച്ചഭാഷിണിയുടെ ശബ്ദം സമരത്തെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് തുറമുഖവിരുദ്ധ സമരക്കാരും രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി.…
-
പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു
OCTOBER 03, 2022 ദുബായ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.അറ്റ്ലസ് ജ്വല്ലറിയുടെ ഉടമയായിരുന്ന അദ്ദേഹം മറ്റു വ്യവസായ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്നു. ഭാര്യ: ഇന്ദു. മക്കൾ: മഞ്ജു. ശ്രീകാന്ത് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞിരുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം ജനശ്രദ്ധ ആകർഷിച്ചിരുന്നു. 📢📢📢📢📢📢📢📢 നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ കുറഞ്ഞ…
-
ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
OCTOBER 02, 2022 തിരുവനന്തപുരം:ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.വരുന്ന മണിക്കൂറില്‍ കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. …
-
വളര്‍ത്തുനായ ലൈസന്‍സ് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം
Oct 2, 2022 വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പോകാതെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും. പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാക്കി. നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളില്‍ സ്പഷ്ടീകരണം നല്‍കി ഉത്തരവിറക്കിയത്. നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ…
-
ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ മരിച്ചത് 127 പേർ
OCTOBER 02, 2022 ജക്കാർത്ത: ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു. ചിരവൈരികളായ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘർഷവും പൊലീസ് നടപടിയുമുണ്ടായത്.മത്സരത്തിൽ പെർസെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകർ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ…
-
സർക്കാർ ജീവനക്കാർ ഫോൺകോളെടുത്താൽ ഹലോ പറയരുതെന്ന് സർക്കാർ
Oct 2, 2022 മുംബൈ: സർക്കാർ ജീവനക്കാർ ഫോൺകോളെടുത്താൽ ഹലോ പറയരുതെന്ന് മഹാരാഷ്ട്ര സർക്കാർ ഹലോ പറയുന്നതിന് പകരം ‘വന്ദേമാതരം’ പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹലോ എന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണെന്നും അതിന് പ്രത്യേകിച്ച് അർഥങ്ങളൊന്നുമില്ലെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഫോൺകോളുകൾ സ്വീകരിക്കുമ്പോഴും, തങ്ങളെ കാണാനെത്തുന്നവരോടും ‘വന്ദേമാതരം’ അഭിവാദ്യമായി ഉപയോഗിക്കാനുള്ള അവബോധം ഉദ്യോഗസ്ഥർ സൃഷ്ടിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തതിന്…
-
വർക്കല റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു
02-10-2022 വർക്കല :സ്വച്ഛതാ പക്ക്‌വാര-2022 ന്റെ ഭാഗമായി കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. പൊതു പങ്കാളിത്തത്തോടുകൂടിയുള്ള ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് സ്‌റ്റേഷൻ പരിസരവും മുന്നിലെ പൂന്തോട്ടവും ശുചീകരിച്ചത്. വിദ്യാർഥികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് തിരുവനന്തപുരം ഡിവിഷൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷൈന ഉദ്ഘാടനം ചെയ്തു. വർക്കല-ശിവഗിരി സ്റ്റേഷൻ ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ റോജി ബെനറ്റ്, സ്റ്റേഷൻ സൂപ്രണ്ട് ജഗദീഷ്, ദക്ഷിണ റെയിൽവേ സോണൽ യൂസേഴ്‌സ് കമ്മിറ്റി…
-
മയക്കുമരുന്നിനെ ഏകമനസ്സോടെ പ്രതിരോധിക്കണം-മുഖ്യമന്ത്രി
02-10-2022 തിരുവനന്തപുരം : മയക്കുമരുന്ന് വ്യാപനത്തെയും ലഹരിയുടെ ഉപയോഗത്തെയും ഏക മനസ്സോടെ പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വൈ.എം.സി.എ.യുടെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ പിന്നിലുള്ള ശക്തികൾ നാടിന്റെ പ്രസരിപ്പ് ഇല്ലാതാക്കുന്നു. പ്രതികരണശേഷി ഇല്ലാതായി മനുഷ്യത്വം ചോർന്നു പോകും. മനുഷ്യവിരുദ്ധമായ സംസ്‌കാരത്തിനും പെരുമാറ്റത്തിനും ഇത് ഇടവരുത്തും. ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ നടത്തുന്ന ഒരുമാസം നീണ്ട ലഹരിവിരുദ്ധ പരിപാടിയുടെ വിജയത്തിന് വൈ.എം.സി.എ.യുടെ ശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദിവാന്റെ നിരോധം മറികടന്നുകൊണ്ട് സ്വാതന്ത്ര്യ സമരസേനാനികൾക്ക്…
-
വനിതാ കണ്ടക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് യാത്രക്കാരി
02-10-2022 ചിറയിൻകീഴ് : ചിറയിൻകീഴിൽ കെ.എസ്.ആർ.ടി.സി. ബസിൽ കയറിയിരുന്ന യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ വനിതാ ജീവനക്കാരിക്കെതിരേ നടപടിയെടുക്കണമെന്ന് യാത്രക്കാരി. വനിതാ കണ്ടക്ടറുടെ തെറിവിളി മൊബൈൽ ഫോണിൽ പകർത്തിയ മുട്ടപ്പലം സ്വദേശിയായ യാത്രക്കാരിയാണ് കെ.എസ്.ആർ.ടി.സി. അധികൃതരെ ഫോണിൽ വിളിച്ച് നടപടി ആവശ്യപ്പെട്ടത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം പതിനഞ്ചോളം പേരെയാണ് ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടറായ ഷീബ തെറിവിളിച്ചശേഷം ബസിൽ നിന്നിറക്കിവിട്ടത്. യാത്രക്കാർ ബസിൽ നിന്നിറങ്ങിയശേഷവും അസഭ്യവർഷം തുടർന്നിരുന്നതായി യാത്രക്കാരി പറഞ്ഞു. കണ്ടക്ടറുടെ മനോനില തെറ്റിയ നിലയിലായിരുന്നു പ്രതികരണം. ബസിലിരുന്ന് ഉച്ചഭക്ഷണം…
-
റെയിൽവേ ട്രാക്കിൽ നഷ്ടമായ വിവാഹമോതിരം കണ്ടെത്തി തിരിച്ചേൽപ്പിച്ചു
02-10-2022 വർക്കല : തീവണ്ടിയിൽനിന്നു കൈ കഴുകുമ്പോൾ അബദ്ധവശാൽ വാഷ് ബെയ്‌സിനിലൂടെ ട്രാക്കിലേക്കു വീണ മോതിരം റെയിൽവേ പോലീസ് കണ്ടെത്തി യാത്രക്കാരനെ തിരിച്ചേൽപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയും കാട്പാടി വി.ഐ.ടി. എൻജിനിയറിങ് കോളേജിലെ ഗവേഷക വിദ്യാർഥിയുമായ അലക്‌സിനാണ് വിവാഹമോതിരം തിരികെ ലഭിച്ചത്. കാട്പാടിയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അലക്‌സ്. ശനിയാഴ്ച രാവിലെ 6.30-ഓടെ തീവണ്ടി വർക്കല സ്റ്റേഷനിൽ എത്തിയപ്പോഴാണ് വാഷ് ബെയ്‌സിനിൽ കൈ കഴുകിയത്. ഇതിനിടെ മോതിരം വിരലിൽനിന്നു വഴുതി ബെയ്‌സിനിലൂടെ ട്രാക്കിലേക്കു വീഴുകയായിരുന്നു. തീവണ്ടി നീങ്ങിത്തുടങ്ങിയതിനാൽ ഇറങ്ങി മോതിരം…
-
കണ്ണില്ലാത്ത ക്രൂരത; മൂന്നുദിവസം പ്രായമുള്ള നായ്ക്കുട്ടികളെ കല്ലെറിഞ്ഞു കൊന്നു
02-10-2022 പാറശ്ശാല : മൂന്നു ദിവസം മാത്രം പ്രായമായ നായ്ക്കുട്ടികളെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ നിലയിൽ. കാരോട് വെൺകുളത്തിനു സമീപമാണ് ശനിയാഴ്ച രാവിലെ മിണ്ടാപ്രാണികളെ അരുംകൊല ചെയ്തത്. ഇവിടുത്തെ രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിനു സമീപത്തു കഴിയുന്ന പട്ടിയുടെ കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. ആറു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങൾ കല്ലേറിൽ ചത്ത നിലയിലാണ്. മറ്റ് നാലു കുട്ടികളിൽ മൂന്നെണ്ണത്തിനു ജീവൻ അവശേഷിക്കുന്നുണ്ടെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കെട്ടിടത്തിനു സമീപത്തായി കഴിഞ്ഞുവരുന്ന ജൂലിയെന്ന പട്ടിയുടെ കുഞ്ഞുങ്ങളെയാണ് കൊന്നത്. സമീപത്തെ വീടുകളിൽനിന്നാണ് ജൂലിക്കു ഭക്ഷണം…
-
അർദ്ധനഗ്നനായ ഫക്കീർ, ഓർമകളിൽ ഗാന്ധി
October 2, 2022 സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും പ്രതിനിധാനം ചെയ്തത്.മറ്റാർക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം.ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി മുന്നോട്ടുവെക്കുന്നത്. ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല’ എന്നു വിശേഷിപ്പിക്കുന്നത് ഇതിനാലാണ്. “ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ…
-
കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.
October 1, 2022 സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അർബുദബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…
Got any book recommendations?