Mindblown: a blog about philosophy.

  • മനുഷ്യമതിലായി ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ.യുടെ മനുഷ്യച്ചങ്ങല

    21-01-2024 ആറ്റിങ്ങൽ: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ആഹ്വാനംചെയ്ത മനുഷ്യച്ചങ്ങല പലയിടത്തും മനുഷ്യമതിലായി. ആറ്റിങ്ങൽ കച്ചേരിനടയിൽ മൂന്ന് വരികളിലായി നിന്നാണ് പ്രവർത്തകർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കൊപ്പം സി.പി.എം. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും സി.പി.എമ്മിന്റെ വിവിധ പോഷക സംഘടനാ പ്രവർത്തകരും മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.  ശനിയാഴ്ച വൈകീട്ട് 5 മണിക്കാണ് മനുഷ്യച്ചങ്ങല നടന്നത്. മൂന്നുമണിയോടെതന്നെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ദേശീയപാതയിൽ നിർദിഷ്ടസ്ഥലങ്ങളിലെത്തിച്ചേർന്നു. തിരുവനന്തപുരത്തേക്കുള്ള പാതയുടെ വലതുവശത്തായാണ് പ്രവർത്തകർ അണിനിരന്നത്.  To advertise here, Contact Us ജില്ലാതിർത്തിയായ കടമ്പാട്ടുകോണം…

  • മനുഷ്യമതിലായി ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ.യുടെ മനുഷ്യച്ചങ്ങല

    21-01-2024 ആറ്റിങ്ങൽ: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ആഹ്വാനംചെയ്ത മനുഷ്യച്ചങ്ങല പലയിടത്തും മനുഷ്യമതിലായി. ആറ്റിങ്ങൽ കച്ചേരിനടയിൽ മൂന്ന് വരികളിലായി നിന്നാണ് പ്രവർത്തകർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കൊപ്പം സി.പി.എം. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും സി.പി.എമ്മിന്റെ വിവിധ പോഷക സംഘടനാ പ്രവർത്തകരും മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.  ശനിയാഴ്ച വൈകീട്ട് 5 മണിക്കാണ് മനുഷ്യച്ചങ്ങല നടന്നത്. മൂന്നുമണിയോടെതന്നെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ദേശീയപാതയിൽ നിർദിഷ്ടസ്ഥലങ്ങളിലെത്തിച്ചേർന്നു. തിരുവനന്തപുരത്തേക്കുള്ള പാതയുടെ വലതുവശത്തായാണ് പ്രവർത്തകർ അണിനിരന്നത്.  To advertise here, Contact Us ജില്ലാതിർത്തിയായ കടമ്പാട്ടുകോണം…

  • തലസ്ഥാന നഗരത്തിലോടുന്ന, കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി.ക്കോ മന്ത്രിക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല

    21-01-2024 തിരുവനന്തപുരം: തലസ്ഥാന നഗരത്തിലോടുന്ന, കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി.ക്കോ മന്ത്രിക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപ്പറേഷൻ 115 ബസുകൾ വാങ്ങിനൽകുന്നത്. ഇതിൽ 60 ബസുകൾ സർവീസ് നടത്തുന്നുണ്ട്. 20 ബസുകളും രണ്ട് ഡബിൾഡക്കർ ബസുകളും കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ക്കു ലഭിച്ചു. ഇനി 53 ബസുകൾകൂടി വാങ്ങിനൽകും. ഇതിൽ 102 ബസുകളുടെ തുകയും സ്മാർട്ട് സിറ്റി കൈമാറിക്കഴിഞ്ഞു. To advertise here, Contact Us ഇ-വാഹനങ്ങൾ കെ.എസ്.ആർ.ടി.സി.ക്കു വാങ്ങിനൽകാൻ തീരുമാനിച്ചത് ഹരിത നയത്തിന്റെ…

  • നിർമാണം പൂർത്തീകരിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ വഴിയോര വിശ്രമകേന്ദ്രം

    21-01-2024 പോത്തൻകോട് : നിർമാണം പൂർത്തീകരിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ വഴിയോര വിശ്രമകേന്ദ്രം.  കെ.എസ്.ആർ.ടി.സി.യും പഞ്ചായത്തും തമ്മിലുള്ള തർക്കം കാരണമാണ് പ്രവർത്തനം തുടങ്ങാത്തതെന്നാണ് ആക്ഷേപം. പ്രവർത്തനം തുടങ്ങിയാൽ അത് ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കും. ദേശീയപാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ ഡിപ്പോയിലെ ബസുകൾ നിർത്തിയിടാൻതന്നെ സ്ഥലപരിമിതിയുണ്ടെന്ന് ജീവനക്കാർ പറയുന്നു.  To advertise here, Contact Us ഈ സാഹചര്യത്തിൽ ഡിപ്പോയ്ക്കുള്ളിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാനും കഴിയില്ല. അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. കേരള ശുചിത്വമിഷൻ അനുവദിച്ച…

  • തലസ്ഥാന നഗരത്തിന്റെ പുതിയ മാസ്റ്റർപ്ലാനിന്റെ നടപടികൾ നിശ്ചലമായി

    21-01-2024 തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പുതിയ മാസ്റ്റർപ്ലാനിന്റെ നടപടികൾ നിശ്ചലമായി. സർക്കാർ നിർദേശപ്രകാരം മാസ്റ്റർ പ്ലാനിന്റെ തുടർ നടപടികൾ കോർപ്പറേഷൻ താത്കാലികമായി നിർത്തിവച്ചെന്നാണ് സൂചന. മാസ്റ്റർപ്ലാൻ വരുന്നത് വരെ നിലവിലെ ഇടക്കാല വികസന പ്ലാൻ തുടരാനും തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാസ്റ്റർപ്ലാൻ നഗരമേഖലയിൽ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വീണ്ടും താത്കാലിക വികസന പ്ലാൻ തന്നെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്. പുതിയ മാസ്റ്റർ പ്ലാനിന്റെ കരട് പ്രസിദ്ധീകരിച്ച് പരാതികൾ നൽകാനുള്ള 60 ദിവസത്തെ സമയം കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. തുടർന്ന് സർക്കാർ…

  • കേന്ദ്ര അവഗണനയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ പതിനായിരങ്ങൾ അണിനിരന്നു

    21-01-2024 തിരുവനന്തപുരം : കേന്ദ്ര അവഗണനയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ പതിനായിരങ്ങൾ അണിനിരന്നു. ഇടയ്ക്കുപെയ്ത മഴയെയും അവഗണിച്ച് കൊച്ചുകുട്ടികളും സ്ത്രീകളും മുതൽ പ്രായമായവർവരെ ചങ്ങലയിലെ കണ്ണികളായി. രാജ്ഭവനുമുന്നിൽ ഡി.വൈ.എഫ്.ഐ. പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ഇ.പി.ജയരാജൻ അവസാന കണ്ണിയായി.  രാജ്ഭവനു മുന്നിലെ പൊതുയോഗം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും കവടിയാറിനു സമീപം ചങ്ങലയുടെ ഭാഗമായി.  To advertise here, Contact Us കാസർകോട്ട്‌ ഡി.വൈ.എഫ്.െഎ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം ആദ്യ…

  • അഞ്ചുതെങ്ങ് പഞ്ചായത്തിലെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒറ്റപ്പെടൽ ഒഴിവാക്കാനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുങ്ങണ്ട ചെമ്പകത്തറയിൽ സ്നേഹതീരം പകൽവീട് നിർമിച്ചു

    20-01-2024 കടയ്ക്കാവൂർ : അഞ്ചുതെങ്ങ് പഞ്ചായത്തിലെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒറ്റപ്പെടൽ ഒഴിവാക്കാനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുങ്ങണ്ട ചെമ്പകത്തറയിൽ സ്നേഹതീരം പകൽവീട് നിർമിച്ചു. വി.ശശി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പകൽവീട്ടിൽ വരുന്നവർക്കായി വാഹനസൗകര്യം, ഭക്ഷണം, ആയുർവേദം അലോപ്പതി, ഹോമിയോ ചികിത്സാസൗകര്യങ്ങൾ എന്നിവ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. ടെലിവിഷൻ, ആരോഗ്യപ്രവർത്തകരുടെ സേവനവും തുടങ്ങിയവയുമുണ്ട്.  ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ലൈജു അധ്യക്ഷത വഹിച്ചു. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജാബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.സി.ജയശ്രീ. ലിജോബോസ്, ജോസഫിൻ മാർട്ടിൻ, ബി.എൻ.സൈജുരാജ്, എസ്.പ്രവീൺ ചന്ദ്ര,…

  • ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാക്കാനുള്ള തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്

    20-01-2024 തിരുവനന്തപുരം: ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാക്കാനുള്ള തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്‌. എല്ലാ മേഖലയിലും നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയാക്കാനായി. ബെർത്തിന്റെയും യാർഡിന്റെയും ആദ്യഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. മേയ് മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ പൂർണമായും പ്രവർത്തനസജ്ജമാവുകയാണ് ലക്ഷ്യം. തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവിൽ 2725 മീറ്റർ പൂർത്തിയായിട്ടുണ്ട്. ഇതിൽ 2585 മീറ്റർ നീളത്തിൽ മണ്ണിട്ട് ബലപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 800 മീറ്റർ…

  • വീടിനുമുകളിൽ മേൽക്കൂരയുടെ ഭാഗത്ത് പ്രത്യേകം നിർമിച്ച ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിച്ചു

    20-01-2024 തിരുവനന്തപുരം : വീടിനുമുകളിൽ മേൽക്കൂരയുടെ ഭാഗത്ത് പ്രത്യേകം നിർമിച്ച ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിച്ചു. ആര്യശാല നന്ദാവനം തെരുവിൽ എൻ.ജി.ആർ.എ. 75 എന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തം. വീടിന്റെ മുകളിലത്തെ മേൽക്കൂരയുടെ ഒരു ഭാഗം, വാട്ടർ ടാങ്ക്, വാട്ടർ പമ്പ്, വാഷിങ് മെഷീൻ മുതലായവ പൂർണമായും കത്തിനശിച്ചു.  വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20-നായിരുന്നു സംഭവം. ചെങ്കൽച്ചൂളയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയെത്തി കൂടുതൽ അപകടമുണ്ടാകാതെ തീയണച്ചു. ബേക്കറി സാധനങ്ങൾ നിർമിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന യൂണിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.…

  • ഒന്നരവർഷത്തെ പ്രയത്നം, 18 കേന്ദ്രങ്ങൾ. ശേഖരിച്ചത് 257.477 ടൺ പ്ലാസ്റ്റിക് മാലിന്യം

    20-01-2024 തിരുവനന്തപുരം: ഒന്നരവർഷത്തെ പ്രയത്നം, 18 കേന്ദ്രങ്ങൾ. ശേഖരിച്ചത് 257.477 ടൺ പ്ലാസ്റ്റിക് മാലിന്യം. നഗരത്തിലെ തോടുകളിൽനിന്ന് ആധുനികവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യയിലൂടെ കടലിലെത്താതെ തടഞ്ഞ പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ കണക്കാണിത്. പ്ലാസ്റ്റിക് ഫിഷേർസ് എന്ന ജർമൻ കമ്പനി ഇറിഗേഷൻ വകുപ്പ്, ശുചിത്വ മിഷൻ, നഗരസഭ എന്നിവയുമായി ചേർന്നാണ് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുന്നത്. To advertise here, Contact Us വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും നിർമാണച്ചെലവ് കുറഞ്ഞതും പ്രാദേശികമായി നിർമിക്കാവുന്നതുമായ ട്രാഷ് ബൂമാണ് ഇതിനായി ഉപയോഗിക്കുന്നത്. തോടുകളിൽ നിശ്ചിതസ്ഥലങ്ങളിലാണ് ട്രാഷ് ബൂം സ്ഥാപിക്കുന്നത്.…

  • എറണാകുളം മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

    18-01-2024 കൊച്ചി: എറണാകുളം മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർഥി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാനുള്ള തീരുമാനത്തിൽ കോളേജ് അധികൃതർ എത്തിയത്. ഇന്ന് പുലർച്ചെയാണ് കോളേജിൽ സംഘർഷം ഉണ്ടായത്. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്‍റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടിവാളും ബിയര്‍കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം ഉണ്ടായത്. മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന്…

  • പ്രായം തെളിയിക്കാൻ ഇനി ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ.

    18-01-2024 പ്രായം തെളിയിക്കാൻ ഇനി ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ. പ്രായം തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് ഇപിഎഫ്ഒ ആധാർ ഒഴിവാക്കിയിട്ടുണ്ട്. പ്രായം തെളിയിക്കാനുള്ള രേഖയായി ആധാ‍ർ ഉപയോഗിക്കാനാകില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. ഇപിഎഫ് അംഗങ്ങളുടെ ജനനത്തീയതി തിരുത്താനുള്ള തെളിവായി ഇനി ആധാ‍ർ നൽകാനാകില്ല. ജനനത്തീയതിക്ക് തെളിവായി ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ എന്നിവ സമർപ്പിക്കണം 2023-ലെ സർക്കുലർ നമ്പർ എട്ട് പ്രകാരം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ഇപിഎഫ്ഒ…

  • അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനദിവസമായ ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അരദിവസം അവധി

    18-01-2024 ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനദിവസമായ ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അരദിവസം അവധി. കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെമ്പാടും വളർന്ന വലിയ വൈകാരികതയെ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 2.30 വരെയാണ് കേന്ദ്ര സർക്കാർ ഓഫീസുകൾ അടച്ചിടുക. ഇതിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ, കേന്ദ്ര വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പെടും. ജനുവരി 22ന് 12.30 ആണ് അയോധ്യയിലെ പ്രതിഷ്ഠാ കർമ്മത്തിന് മുഹൂർത്തം കണ്ടിരിക്കുന്നത്. അയോധ്യയിൽ…

  • കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും മാധ്യമങ്ങൾ നല്ലവാക്ക് പറയുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

    16-01-2024 കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും മാധ്യമങ്ങൾ നല്ലവാക്ക് പറയുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മാധ്യമങ്ങൾ നല്ല വാക്ക് പറയണമെങ്കിൽ കമ്പനി വ്യവസായ യൂണിറ്റ് കേരളത്തിന് പുറത്താരംഭിക്കുകയോ സർക്കാരിനെ രണ്ട് കുറ്റം പറയുകയോ വേണമെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി പി. രാജീവ് കേരളത്തിലെ വ്യവസായ യൂണിറ്റുകളുടെ വള‍ർച്ചയും തൻെറ ആശങ്കയും പങ്കു വെച്ചത്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന…

  • ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി ,താൻ പ്രഖ്യാപിച്ച പശുക്കളുമായി മാത്യുവിന്റെ വീട്ടിലെത്തി കൈമാറി

    16-01-2024 തൊടുപുഴ: ആകെയുണ്ടായിരുന്ന പ്രതീക്ഷയായ പശുക്കൾ കൂട്ടത്തോടെ ചത്ത് നിരാശയിലായ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും വിവിധ മേഖലകളിൽ നിന്നാണ് സഹായം എത്തിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി അഞ്ചു പശുക്കളെ നൽകാമെന്നുള്ള പ്രഖ്യാപനം അതിൽ പ്രധാനമായിരുന്നു. ഒട്ടും വൈകാതെ മന്ത്രി താൻ പ്രഖ്യാപിച്ച പശുക്കളുമായി ഇന്ന് രാവിലെ മാത്യുവിന്റെ വീട്ടിലെത്തി കൈമാറി. സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നേടിയ കാലം മുതൽ മാത്യുവുമായി നല്ല ബന്ധത്തിലാണ് താൻ എന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷം രൂപ…

  • ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങുന്നത് ചൈനാ മാതൃകയിലുള്ള കണ്ണാടിപ്പാലം

    15-01-2024 തിരുവനന്തപുരം : ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങുന്നത് ചൈനാ മാതൃകയിലുള്ള കണ്ണാടിപ്പാലം. എൽ.ഡി.സ്‌ക്രീനിന്റെ സഹായത്തോടെ ചില്ല് പൊട്ടുന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് പാലം നിർമിക്കുക. അതിസാഹസികർക്ക് ആസ്വാദ്യകരമായ രീതിയിലാണ് കണ്ണാടിപ്പാലം നിർമിക്കുന്നത്.  മൂന്നു തൂണുകളാണ് പാലത്തിനായി നിർമിച്ചിരിക്കുന്നത്. ആദ്യത്തേയും രണ്ടാമത്തേയും തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. ബാക്ക് നിർമാണവും ഗ്ലാസ് സ്ഥാപിക്കലും അടുത്തമാസം ആദ്യത്തോടെ പൂർത്തീകരിക്കും. പാലത്തിൽ കൃത്രിമ മഞ്ഞും മഴയും പെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.  To advertise here, Contact Us പാലത്തിലേക്ക് കാലെടുത്തുവെച്ചാൽ പാലത്തിലെ…

  • പ്രേംനസീർ സ്മാരകത്തിന്റെ നിർമാണം മുന്നോട്ട്

    15-01-2024 പ്രേംനസീറിനായി ജന്മനാടായ ചിറയിൻകീഴിൽ സ്മാരകനിർമാണം പുരോഗമിക്കുന്നു. 15,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന മന്ദിരത്തിന്റെ ആദ്യ നിലയുടെ നിർമാണമാണ് പുരോഗമിക്കുന്നത്.

  • ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് ഭക്തരുടെ പക്കൽനിന്നു പണം തട്ടിയയാൾ അറസ്റ്റിൽ

    14-01-2024 തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് ഭക്തരുടെ പക്കൽനിന്നു പണം തട്ടിയയാൾ അറസ്റ്റിൽ. മണക്കാട് കടിയപട്ടണം ലെയ്ൻ സീതനിവാസിൽ ശരവണൻ(33) ആണ് അറസ്റ്റിലായത്. ഇരുപതിലധികം ഭക്തരിൽനിന്ന് വി.ഐ.പി. ദർശനം നടത്തിക്കൊടുക്കാമെന്നു വാഗ്ദാനംചെയ്ത് ഇയാൾ 11500 രൂപ തട്ടിച്ചെടുത്തു. ഭക്തരാണ് ഫോർട്ട് പോലീസിൽ പരാതി നൽകിയത്. ഇയാൾ ക്ഷേത്രത്തിൽ മുൻപ് ദിവസവേതനത്തിൽ താത്കാലികജോലി ചെയ്തിരുന്നു. അന്നും ഇയാൾക്കെതിരേ പണംവാങ്ങി ദർശനം നടത്തിക്കൊടുക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതോടെയാണ് ജോലിയിൽനിന്നു പിരിച്ചുവിട്ടത്.

  • ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലെത്തിയേക്കും

    14-01-2024 കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലെത്തിയേക്കും. ഫെബ്രുവരി ആദ്യമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. നിർമാണം പൂർത്തിയായ ദേശീയപാത 66ലെ തലശ്ശേരി – മാഹി ബൈപാസ്‌, മുക്കോല – കാരോട്‌ പാത എന്നിവയുടെ ഉദ്ഘാടനമാകും ഫെബ്രുവരിയിൽ നടക്കുക. പ്രധാനമന്ത്രിയുടെ തീയതിക്കായി രണ്ട് ഉദ്ഘാടനവും മാറ്റിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്ക് വെറും 15 മിനിറ്റ് മതിയെന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി…

  • ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

    14-01-2024 കൊല്ലം: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ജനുവരി 16 ചൊവ്വാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കൊല്ലത്ത് നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 9 മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. മടക്കയാത്ര അന്ന് രാത്രി 11:45നാണ് പുറപ്പെടുക. ബുധനാഴ്ച വൈകീട്ട് 5 മണിയോടെ കൊല്ലത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 06032 കൊല്ലം – ചെന്നൈ…

Got any book recommendations?


Design a site like this with WordPress.com
Get started