വിഴിഞ്ഞത്ത്‌ സമരക്കാരും പ്രാദേശിക കൂട്ടായ്മയും തമ്മിൽ സംഘർഷം

03-10-2022

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ മുല്ലൂരിൽ ലത്തീൻ സംയുക്തസമരസമിതി നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവരും സമരത്തിനെതിരേയുള്ള പ്രാദേശിക കൂട്ടായ്മയിലെ പ്രതിഷേധക്കാരും തമ്മിലുള്ള തർക്കം സംഘർഷത്തിലെത്തി. 

സമരവേദികാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ആരോപിച്ചാണ്‌ മുല്ലൂർ കലുങ്ക് നടയിൽ വിഴിഞ്ഞം പ്രാദേശിക കൂട്ടായ്മ പ്രതിഷേധസമരം നടത്തുന്നത്‌. 

ഞായറാഴ്ച സംയുക്തസമരസമിതിയുടെ സമരത്തിൽ പങ്കെടുത്തയാൾ പ്രദേശവാസികളെക്കുറിച്ച്‌ മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ പ്രാദേശിക കൂട്ടായ്മയിലെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. 

പ്രാദേശിക കൂട്ടായ്മ പ്രവർത്തകരുടെ ഉച്ചഭാഷിണിയുടെ ശബ്ദം സമരത്തെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച്‌ തുറമുഖവിരുദ്ധ സമരക്കാരും രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ നേതൃത്വത്തിലെത്തിയ പോലീസ് ഇരുപക്ഷത്തെയും പിന്തിരിപ്പിക്കുകയായിരുന്നു.

ഇനി സമരവേദിയിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് പോലീസ് നിർദേശിച്ചു. ഞായറാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ മുല്ലൂരിൽ നടത്തുന്ന സമരം ഞായറാഴ്ച 48 ദിവസം പിന്നിട്ടു. മോൺ. നിക്കോളാസ് ഉദ്ഘാടനം ചെയ്തു. മുല്ലൂർ കലുങ്ക് നടയിൽ പ്രാദേശിക കൂട്ടായ്മ പ്രവർത്തകർ നടത്തിയ കൂട്ട ഉപവാസം ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ഗവേണിങ് കൗൺസിൽ അംഗം സനൽകുമാർ ഉദ്ഘാടനം ചെയ്തു. 

റാവുത്തർ ഫൗണ്ടേഷൻ പ്രസിഡന്റ് നൂറനാട് ഷാജഹാൻ, സമരസമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, മുക്കോല സന്തോഷ്, സതികുമാർ എന്നിവർ സംസാരിച്ചു.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started