


02-10-2022
പാറശ്ശാല : മൂന്നു ദിവസം മാത്രം പ്രായമായ നായ്ക്കുട്ടികളെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ നിലയിൽ. കാരോട് വെൺകുളത്തിനു സമീപമാണ് ശനിയാഴ്ച രാവിലെ മിണ്ടാപ്രാണികളെ അരുംകൊല ചെയ്തത്. ഇവിടുത്തെ രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിനു സമീപത്തു കഴിയുന്ന പട്ടിയുടെ കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.
ആറു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങൾ കല്ലേറിൽ ചത്ത നിലയിലാണ്. മറ്റ് നാലു കുട്ടികളിൽ മൂന്നെണ്ണത്തിനു ജീവൻ അവശേഷിക്കുന്നുണ്ടെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കെട്ടിടത്തിനു സമീപത്തായി കഴിഞ്ഞുവരുന്ന ജൂലിയെന്ന പട്ടിയുടെ കുഞ്ഞുങ്ങളെയാണ് കൊന്നത്. സമീപത്തെ വീടുകളിൽനിന്നാണ് ജൂലിക്കു ഭക്ഷണം നൽകുന്നത്. ജൂലി മൂന്നു ദിവസം മുന്നെ ആറ് നായ്ക്കുട്ടികൾക്കു ജന്മംനൽകിയിരുന്നു. പ്രസവശേഷം കുട്ടികളുടെ സമീപത്തുതന്നെ കഴിഞ്ഞിരുന്ന ജൂലിക്ക് പ്രദേശവാസികൾ വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നു.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment