ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജിൽ തൊഴിൽമേള

03-10-2022

ആറ്റിങ്ങൽ : ഗവ. പോളിടെക്‌നിക് കോളേജ് സംഘടിപ്പിച്ച മെഗാ തൊഴിൽമേളയിൽ ഉദ്യോഗാർഥികളുടെ തിരക്ക്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയൻ വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടർ വി.ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു അധ്യക്ഷനായി. ഡോ. എം.മനൂപ്, വി.സുധർമ്മ, ഡോ. രഞ്ജിത്, പ്രേംജിത്ത്, സുനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

ഒ.എസ്.അംബിക എം.എൽ.എ. തൊഴിൽമേള സന്ദർശിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. കേരളത്തിനകത്തും പുറത്തും നിന്നുള്ള 60 കമ്പനികളാണ് ഉദ്യോഗാർഥികളെത്തേടി മേളയിലെത്തിയത്. രണ്ടായിരത്തിലധികം ഉദ്യോഗാർഥികളെത്തിയിരുന്നു. അഭിമുഖത്തിന് ഹാജരായവരിലേറെപ്പേർക്കും ജോലി നല്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തൊഴിൽ ലഭിക്കാതെ പോകുന്നവരുടെ നൈപുണ്യക്കുറവുകൾ കണ്ടെത്തി അറിയിക്കും. അവർക്കുവേണ്ടി നൈപുണ്യ വികസനപദ്ധതികൾ നടപ്പാക്കുമെന്നും വീണ്ടും തൊഴിൽമേള സംഘടിപ്പിച്ച് അവർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started