Mindblown: a blog about philosophy.

  • വർക്കലയിൽ സ്വകാര്യ ബസ്സും ബുള്ളറ്റും അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം

    October 1, 2022 വർക്കല :വർക്കലയിൽ സ്വകാര്യ ബസ്സും ബുള്ളറ്റും അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം.കുരയ്ക്കണ്ണി, വലിയവിള വീട്ടിൽ ഷഹീന (46) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലര മണിയോടെ വർക്കല പുന്നമൂട് ജവാഹർ പാർക്കിലാണ് അപകടം നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും പുന്നമൂട് ഭാഗത്തേക്ക്‌ പോയ സ്വകാര്യ ബസ്സും അതേ ദിശയിൽ പോയ ബുള്ളറ്റും ആണ് അപകടത്തിൽ പെട്ടത്. ബുള്ളറ്റിൽ ഉണ്ടായിരുന്ന ഷഹീനയും ഭർത്താവ് ഷിഹാബുദീനും ബസിനു അടിയിലേക്ക് വീഴുകയായിരുന്നു. ഷഹീനയുടെ തലയിൽ കൂടി ബസ് കയറി…

  • മടവൂരിൽ ഗൃഹനാഥനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു

    October 1, 2022 മടവൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു. വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്. ഭാര്യ വിമലയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.പനപ്പാംകുന്ന് സ്വദേശി ശശിയാണ് തീകൊളുത്തിയത്. പരുക്കേറ്റ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കാണ് എത്തിച്ചത് ദമ്പതിമാരെ അവരുടെ വീട്ടിലെത്തിയാണ് തീ കൊളുത്തിയത് 📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

  • ദൃശ്യം മോഡൽ കൊലപാതകമോ?

    OCTOBER 01, 2022 ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹമാണ് ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയമുള്ളത്.സംഭവത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.പൂവത്തെ വീട്ടിൽ എത്തിയ പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തിയപ്പോൾ മൃതദേഹം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിൽ തോട്ടിൽ നിന്നും ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു.ഇതുമായി…

  • രാജ്യത്ത് 5 ജി സേവനങ്ങള്‍ നിലവില്‍ വന്നു

    OCTOBER 01, 2022 ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ നിലവില്‍ വന്നു. അഞ്ചാംതലമുറ ടെലികോം സ്‌പെക്‌ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.ന്യൂഡല്‍ഹി പ്രഗതി മൈതാനിലെ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡോഫോണ്‍-ഐഡിയ കമ്പനി മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. തുടക്കത്തില്‍, രാജ്യത്തെ തെരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം…

  • പൂച്ചയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ പട്ടികടിച്ചു; നിലവിളിച്ച് അകത്തേക്ക് ഓടി

    October 01, 2022 പൂച്ചയുടെ കടിയേറ്റതിനു പ്രതിരോധ കുത്തിവയ്പിനായി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ, ആശുപത്രി മുറിക്കുള്ളിൽ വച്ച് തെരുവു നായയുടെ കടിയേറ്റ അപർണ. കാലിലെ മുറിവും കാണാം.  വിഴിഞ്ഞം ∙ വളർത്തുപൂച്ചയുടെ കടിയേറ്റ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിക്ക് ആശുപത്രി മുറിക്കുള്ളിൽ തെരുവു നായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ വാസവന്റെ മകൾ അപർണയുടെ വലതു കാലിലാണു പട്ടിയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവുണ്ടായത്. പൂച്ച കടിച്ചതും ഇതേ കാലിൽ തന്നെയായിരുന്നു.…

  • വക്കത്ത് കേര രക്ഷാചരണ സെമിനാർ

    Saturday 01 October, 2022 വക്കം: വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കേര രക്ഷാചരണ സെമിനാർ സംഘടിപ്പിച്ചു. വക്കം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അനുചിത്ര അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ സസ്യരോഗ വിദഗ്ദ്ധ ഷെറിൻ എ.സലാം വിവിധ കീടനശികരണത്തെക്കുറിച്ച് ക്ലാസെടുക്കുകയും കേരകർക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ പങ്കെടുത്തു. 📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ…

  • കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു

    Saturday 01 October, 2022 വർക്കല: കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റെയിൽവേ സ്റ്റേഷന് കിഴക്ക് കായൽ തീരപ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്ര റെയിൽവേ ട്രാക്ക് മറികടന്നാണ്. നിലവിൽ കാപ്പിൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. താരതമ്യേന താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളാണ് നിശ്ചിത നിലയിൽ ഉയർത്തുന്നത്. പ്ലാറ്റ്ഫോമിന്റെ അതിർത്തി തിരിച്ച് ഫെൻസിംഗ് കൂടി വരുന്നതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതം കൂടും.…

  • വക്കത്ത് തെരുവ് നായ്ക്കൾ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

    Saturday 01 October, 2022 വക്കം: തെരുവ് നായ്ക്കൾ ബൈക്കിന് മുന്നിൽ ചാടി ബൈക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. വക്കം തേജസിൽ ബോബി (38), ഭാര്യ, മകൾ എന്നിവർക്കാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്. വീതി കുറഞ്ഞ ഇട റോഡുകളിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച നിരവധി ചാക്കുകളിൽ നിറച്ച അജൈവ മാലിന്യം ഭക്ഷിക്കാനെത്തിയ തെരുവ് നായ്ക്കളാണ് ബൈക്കിന് മുന്നിൽ ചാടിയത്. പരിക്കേറ്റ മൂവരേയും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ബോബി, റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും,…

  • തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി

    01-10-2022 തിരുവനന്തപുരം : കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പാളയത്തുനിന്ന് ഓടിയ പോത്ത് മ്യൂസിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു. നഗരത്തിലൂടെ ഏകദേശം ഒന്നരക്കിലോമീറ്റർ പോത്ത് ഓടി. ഒടുവിൽ ഏറെ പണിപ്പെട്ട് പോത്തിനെ രാജാജിനഗറിൽനിന്നുള്ള അഗ്നിരക്ഷാസേന പിടികൂടി. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. പോലീസ് സ്റ്റേഷൻ ഗേറ്റിലൂടെയാണ് പോത്ത് മ്യൂസിയത്തിനുള്ളിലേക്കു കടന്നത്. തുടർന്ന് മ്യൂസിയത്തിലെ നടപ്പാതയിലൂടെ വിരണ്ട് ഓടുകയായിരുന്നു. സംഭവത്തിൽ കാൽനടയാത്രക്കാരന് നിസാര പരിക്കേറ്റു. പാളയം ഭാഗത്തുനിന്ന് പ്രായമായ ആളാണ് പോത്തിനെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാൾ രക്ഷപ്പെട്ടു. പോത്തിന്റെ കൊമ്പ് ഇളകിയ…

  • ലോക വയോജന ദിനം ഇന്ന് : ഹാപ്പി ഹോമിൽ ‘ഹാപ്പി’യാണ്

    01-10-2022 നെയ്യാറ്റിൻകര : വാർധക്യത്തിൽ കുടുംബാംഗങ്ങൾ ഒപ്പമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ 18 പേർ കവളാകുളം ഹാപ്പി ഹോമിൽ ‘ഹാപ്പി’യാണ്. ഒറ്റപ്പെട്ടെന്ന ആശങ്കയോ, പരിഭവമോയില്ലാതെ ഇവർ കൃഷി ചെയ്തും വായിച്ചും കഴിയുകയാണ്.  സർക്കാർ സർവീസിൽനിന്നു വിരമിച്ചവർ, അഭിഭാഷകർ, അധ്യാപകർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഹാപ്പി ഹോമിൽ താമസിച്ചിട്ടുള്ളത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന രവീന്ദ്രവർമയുടെ ഭാര്യ മംഗൾവർമയുടെ ജീവിതത്തിലെ അവസാന കാലഘട്ടം ചെലവിട്ടത് ഹാപ്പി ഹോമിലായിരുന്നു.  എൽഡേഴ്‌സ് വെൽഫെയർ അസോസിയേഷനാണ് അൻപതുപേർക്ക് താമസിച്ച് കഴിയുന്നതിന് ഹാപ്പി ഹോം കവളാകുളത്ത് നിർമിച്ചത്. നാല് ബ്ലോക്കുകളിലായി…

  • സ്ഥലമെടുത്തിട്ട് 40 വർഷം അവനവഞ്ചേരി പോസ്റ്റോഫീസ് ഇപ്പോഴും വാടകക്കെട്ടിടത്തിൽ

    01-10-2022 ആറ്റിങ്ങൽ : അവനവഞ്ചേരി പോസ്റ്റോഫീസിനുവേണ്ടി ഭൂമി വാങ്ങിയിട്ട് 40 വർഷം പിന്നിടുന്നു. ഇതുവരെ പോസ്റ്റോഫീസിന് സ്വന്തം കെട്ടിടമായില്ല. പ്രതിമാസം പതിനായിരം രൂപയ്ക്കു മുകളിൽ വാടക നല്കിയാണ് വർഷങ്ങളായി ഈ ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടം നിർമിക്കുന്നതിനുവേണ്ടി പോസ്റ്റൽ വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.  ആറ്റിങ്ങൽ-അയിലം റോഡിൽ ഗ്രാമത്തുംമുക്കിനു സമീപത്തായാണ് പോസ്റ്റോഫീസിനായി 20 സെന്റ് ഭൂമി വാങ്ങിയിട്ടുള്ളത്. പോസ്റ്റോഫീസിനുള്ള ഭൂമിയാണെന്നും അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കാടുകയറിക്കിടക്കുന്ന ഈ ഭൂമിയിപ്പോൾ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമാണ്.…

  • ആധാർ കാർഡ് ഉടമകൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

    ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖകളില്‍ ഏറ്റവും പ്രധാപ്പെട്ട ഒന്നാണ് ആധാര്‍. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്ക ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് കൈവശം വയ്ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.എന്നാല്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും മറ്റും ആധാര്‍ ദുരുപയോഗം ചെയ്യാനുമാകും. ഇതിനെത്തുടര്‍ന്ന് ആധാര്‍ നല്‍കുന്ന അതോറിറ്റിയായ യുഐഡിഎഐ (UIDAI) അടുത്തിടെ ആധാറുമായി ബന്ധപ്പെട്ട് ഒരാള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍…

  • ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

    30-09-2022 അടുത്ത മാസം മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു. ഡെബിറ്റ് കാർഡ് അടുത്ത മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12 അക്ക നമ്പറും, പേരും , എക്‌സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങൾക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുക. ജൂൺ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള…

  • രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകള്‍; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍

    30-09-2022 കണ്ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകളെ കടത്തിയ സംഭവത്തില്‍ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. പ്ലാസ്റ്റിക് ബാഗിലാക്കി നാല് പെരുമ്പാമ്പുകളെയായിരുന്നു കടത്തിയത്. എ-ടു കോച്ച് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ്മയാണ് റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായത്. പാമ്പുകളെ വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പാമ്പുകളെ കൈമാറുന്നതിനിടെയാണ് കമല്‍ കാന്ത് ശര്‍മ്മ പിടിയിലായത്. കണ്ണൂരിലെത്തിയപ്പോള്‍ കമല്‍കാന്ത് പ്ലാസ്റ്റിക് പെട്ടിയുമായി പുറത്തുവരുന്നത് കണ്ട എസ്‌കോര്‍ട്ടിങ് എഎസ്‌ഐയും സംഘവും സംശയം തോന്നി പെട്ടി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെട്ടിയില്‍…

  • കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു

    SEPTEMBER 30, 2022 തിരുവനന്തപുരം:കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ആയിരുന്നു പണിമുടക്ക് ആഹ്വാനം.നാളെ മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ…

  • ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി വർഷത്തിൽ 15സിലിണ്ടറുകൾ

    SEPTEMBER 30, 2022  *ന്യൂഡൽഹി :* ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി സിലിണ്ടറുകൾക്കുള്ള റേഷൻ പ്രക്രിയ നേരിടേണ്ടിവരും. ഇപ്പോൾ പുതിയ നിയമമനുസരിച്ച്, ഒരു കണക്ഷനിൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ. ഇതിൽ കൂടുതൽ സിലിണ്ടറുകൾ ഒരു വീട്ടിലേക്ക് ലഭിക്കില്ല. ഒരു മാസത്തെ ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഒരു മാസത്തിനുള്ളിൽ രണ്ടിൽ കൂടുതൽ സിലിണ്ടറുകൾ എടുക്കാൻ കഴിയില്ല. ഗാർഹിക നോൺ-സബ്‌സിഡി കണക്ഷൻ ഉടമകൾക്ക് എത്ര സിലിണ്ടറുകൾ വേണമെങ്കിലും ലഭിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ളതിനേക്കാൾ വിലക്കുറവുള്ളതിനാൽ സബ്‌സിഡിയില്ലാത്ത ഗാർഹിക…

  • കലവൂരിൽ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു

    SEPTEMBER 30, 2022 ആലപ്പുഴ: കലവൂരിൽ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കന്നതാണ് കിടക്ക ഫാക്ടറി. തീപിടിത്തത്തിൽ  ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു.

  • കെഎസ്ആർടിസി സർവ്വീസിനായി ബദൽ മാർഗമെന്ന നിലയിൽ കാലാവധി കഴിഞ്ഞ പിഎസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കും

    2022 സെപ്റ്റംബർ 30 തിരുവനന്തപുരം; കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി ബദൽ മാർ​ഗമെന്ന നിലയിൽ പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് കെഎസ്ആർടിസി തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിനായി താൽപര്യമുള്ള കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം…

  • അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക

    SEPTEMBER 30, 2022 കൊച്ചി:അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഹൈക്കോടതിയിൽ ഒപ്പിട്ടുനൽകി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ അഭിനയജീവിതത്തെ തകർക്കണമെന്നില്ല. പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായിട്ടില്ലെന്നും അവർ പ്രതികരിച്ചു.കേസിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് സിനിമയിൽ നിന്ന് വിലക്കെർപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റിലെ ലഹരി…

  • അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

    SEPTEMBER 30, 2022 തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നതിന് നടപ്പാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. താമസിക്കാന്‍ സ്വന്തമായി ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സുള്ളവരായിരിക്കണം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവരുത്. സര്‍വീസ് പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍…

Got any book recommendations?


Design a site like this with WordPress.com
Get started