വനിതാ കണ്ടക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് യാത്രക്കാരി

02-10-2022

ചിറയിൻകീഴ് : ചിറയിൻകീഴിൽ കെ.എസ്‌.ആർ.ടി.സി. ബസിൽ കയറിയിരുന്ന യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ വനിതാ ജീവനക്കാരിക്കെതിരേ നടപടിയെടുക്കണമെന്ന് യാത്രക്കാരി. വനിതാ കണ്ടക്ടറുടെ തെറിവിളി മൊബൈൽ ഫോണിൽ പകർത്തിയ മുട്ടപ്പലം സ്വദേശിയായ യാത്രക്കാരിയാണ് കെ.എസ്.ആർ.ടി.സി. അധികൃതരെ ഫോണിൽ വിളിച്ച് നടപടി ആവശ്യപ്പെട്ടത്. 

സ്ത്രീകളും കുട്ടികളും വയോധികരുമടക്കം പതിനഞ്ചോളം പേരെയാണ് ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടറായ ഷീബ തെറിവിളിച്ചശേഷം ബസിൽ നിന്നിറക്കിവിട്ടത്. യാത്രക്കാർ ബസിൽ നിന്നിറങ്ങിയശേഷവും അസഭ്യവർഷം തുടർന്നിരുന്നതായി യാത്രക്കാരി പറഞ്ഞു. കണ്ടക്ടറുടെ മനോനില തെറ്റിയ നിലയിലായിരുന്നു പ്രതികരണം. 

ബസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്നും അതിനാൽ ഇറങ്ങിപ്പോകണമെന്നുമായിരുന്നു കണ്ടക്ടറുടെ ആവശ്യം. എന്നാൽ പുറത്ത് വെയിലായിരുന്നതിനാൽ ബസ് പുറപ്പെടേണ്ട സമയത്തിനു മുന്നേ ബസിൽ കയറിയിരുന്ന വയോധികരും കൈക്കുഞ്ഞുങ്ങളുമായി കയറിയവരും കണ്ടക്ടറുടെ ആവശ്യം അംഗീകരിച്ചില്ല. തുടർന്നായിരുന്നു കണ്ടക്ടറുടെ അസഭ്യവർഷമെന്ന് യാത്രക്കാരി പറഞ്ഞു. ഒരുകടക്കാരോ ബേക്കറിക്കാരോ തന്നെ അവിടെയിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ലെന്നും അവർ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started