Mindblown: a blog about philosophy.

  • ലോക അദ്ധ്യാപക ദിനo

    5 ഒക്ടോബർ 2022 ന്യൂഡൽഹി: ഇന്ന് ലോക അദ്ധ്യാപക ദിനം.അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കൻന്മാർക്കായി ഒരു ദിനം.ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവൻ ഈ ദിനം വിനിയോഗിക്കുന്നു. ലോകത്ത് അഞ്ചു കോടിയിലേറെ അദ്ധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓർക്കാനും അവരെ ബഹുമാനിക്കാനുമാണ് യുെനസ്‌കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്. 1966 ഒക്ടോബർ അഞ്ചിന് അദ്ധ്യാപകരുടെ പദവി സംബന്ധിച്ച് യുനസ്‌കോ നടത്തിയ അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഓർമക്കായാണ്…

  • ശാന്തിഗിരിയിൽ സന്ന്യാസദീക്ഷ സ്വീകരിക്കാൻജർമൻകാരനും

    05-10-2022 പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ പുതുതായി പത്തൊൻപതുപേർകൂടി സന്ന്യാസിമാരാകും. എൺപതോളം യുവതീ യുവാക്കൾ ബ്രഹ്മചാരി സംഘത്തിലേക്ക് ചേരും. സന്ന്യാസദീക്ഷാ വാർഷികദിനമായ ബുധനാഴ്ച ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് 19 പേർക്ക് ദീക്ഷ നൽകും. ഇതിൽ ഒരാൾ ജർമൻ സ്വദേശിയായ സ്റ്റെഫാൻ ഷിസ്സെയാണ്. ആദ്യമായാണ് ഒരു വിദേശിക്ക് ആശ്രമത്തിൽനിന്നു ദീക്ഷ നൽകുന്നത്. ഇതോടെ 86 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘം 105 പേരാകും.  വിജയദശമി ദിനത്തിൽ ബ്രഹ്മചാരി-ബ്രഹ്മചാരിണി സംഘത്തിൽ ചേരുന്നവരിൽ അഞ്ചുപേർ കേരളത്തിനു പുറത്തുനിന്നുള്ളവരാണ്. 1984 ഒക്ടോബർ നാലിനാണ് ശാന്തിഗിരിയിൽ…

  • മനോഹരമായ വാസ്തുവിദ്യയിൽ 16 പ്രതിഷ്ഠകൾ; ദുബായിലെ ഹിന്ദു ക്ഷേത്രം ദസറയിൽ പൊതുജനങ്ങൾക്കായി തുറക്കും

    05-10-2022 ദസറ ഉത്സവത്തിന് മുന്നോടിയായി, ഇന്ത്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റിലെയും പ്രമുഖർ ചൊവ്വാഴ്ച വലിയ ചടങ്ങോടെയാണ് ദുബായിലെ ഹിന്ദു ക്ഷേത്രം ഔദ്യോഗികമായി തുറന്നത്. ദസറയുടെ അവസരത്തിൽ ബുധനാഴ്ച ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ടോബർ നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ യുഎഇയിലെ മന്ത്രിയും യുഎഇയിലെ ഇന്ത്യൻ പ്രതിനിധി സുഞ്ജയ് സുധീറും മറ്റ് പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. 2019ലാണ് യുഎഇ സർക്കാർ ക്ഷേത്രത്തിന് സ്ഥലം നൽകിയത്. മൂന്ന് വർഷം കൊണ്ടാണ് ക്ഷേത്രം പണികഴിപ്പിച്ചത്. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ്…

  • നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിജയദശമി ദിനമായ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും.

    Oct 5, 2022 നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിജയദശമി ദിനമായ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും. മലയാളികൾ ഉൾപ്പടെ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. വിജയ ദശമിയുടെ ഭാഗമായുള്ള ആദ്യാക്ഷരം കുറിക്കൽ പുലർച്ചെ 4മണിക്ക് തന്നെ ആരംഭിച്ചു. കോവിഡ് പിന്നിട്ടുള്ള ആദ്യ നവരാത്രി ഉത്സവത്തിന് നിയന്ത്രിക്കാവുന്നതിനുമപ്പുറം തിരക്കാണെന്ന് ക്ഷേത്രം ട്രസ്റ്റി ഡോ അതുൽ കുമാർ പറഞ്ഞു. മഹാനവമി ദിനത്തിൽ പ്രത്യേക പുജ തൊഴാൻ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വലിയ തിരക്കായിരുന്നു.…

  • തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് വിജയദശമി.

    Oct 5, 2022 തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കപ്പെടുന്നത് വിജയ ദശമി നാളിലെ വിദ്യാരംഭത്തോട് കൂടിയാണ്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ട് നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ച് പോരുന്നത്. നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും, തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും, അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുന്നത്. വിദ്യ, കലകള്‍, ജ്ഞാനം,…

  • പൊന്മുടിയിൽ സന്ദർശനം നടത്തി വിവിധ വകുപ്പുകൾ.താത്കാലിക സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം

    04-10-2022 1 . പൊന്മുടി കല്ലാർ റൂട്ടിൽ കുളച്ചിക്കട പന്ത്രണ്ടാം വളവിനു സമീപം മണ്ണിടിച്ചിൽ മൂലം റോഡ് തകർന്നതിനെ തുടർന്ന് റവന്യു /ദുരന്തനിവാരണം ,പോലീസ് ,വനം വകുപ്പ് , കെ എസ് ടി പി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പരിശോധന നടത്തി . 2 .കല്ലാർ വരെ ഉള്ള കെ എസ് ആർ ടി സി സർവീസ് റോഡ് ഇടിഞ്ഞ പ്രദേശത്തിന് അടുത്ത് വരെ നീട്ടുവാനും ഉയർന്ന ഭാഗങ്ങൾ ഉള്ള പ്രദേശവാസികൾക്കു പഞ്ചായത്തിന്റെ സഹായത്തോടെ സ്‌കൂൾ ബസ്സിൽ…

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി സമര്‍പ്പിക്കും

    OCTOBER 04, 2022 രണ്ട് വർഷമെടുത്താണ് ദുബായ് ജബല്‍ അലിയില്‍ ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂർത്തീകരിച്ചത്. എല്ലാ മതസ്ഥർക്കും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട് ദുബായ് : ജബല്‍ അലിയില്‍ പണി കഴിപ്പിച്ച ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് (ഒക്‌ടോബര്‍ 4) ഭക്തർക്കായി സമര്‍പ്പിക്കും. ഏകദേശം രണ്ടര വര്‍ഷമെടുത്താണ് 16 ആരാധനാ മൂർത്തികളുടെ പ്രതിഷ്‌ഠയുള്ള ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തില്‍ സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് സ്ഥാപിച്ചിട്ടുണ്ട്. യുഎഇയിലെ തന്നെ ഏറ്റവും പഴയ ഹിന്ദു…

  • കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്.

    04-10-2022 പോപ്പുലർ ഫ്രണ്ടുമായി കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.സംസ്ഥാന പൊലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുളളത്. പൊലീസ് സേനയുടെ നീക്കങ്ങൾ പരിശോധനകളുമടക്കമുളള വിവരങ്ങൾ എന്നിവ സംഘടനയുമായി ബന്ധപ്പെട്ടവർക്ക് ചോർത്തിക്കൊടുത്തെന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. പട്ടികയിലുളള സിവിൽ…

  • ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

    Oct 4, 2022 ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച കോട്ടയം മാങ്ങാനം സ്വദേശിയായ ബിബിൻ, ബിനോയ് എന്നിവരാണ് പിടിയിലാകുള്ളത്.ഇവർ സംസ്ഥാനം വിട്ടതായാണ് വിവരം. കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിൻ്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മരണ കാരണം…

  • ഹൈദരാബാദിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ. ഇവരിൽ നിന്ന് പാകിസ്താൻ ഡ്രോണിൽ എത്തിച്ചുനൽകിയ ഗ്രനേഡുകൾ കണ്ടെത്തി

    Oct 4, 2022 തെലങ്കാന: ഹൈദരാബാദിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ. ഇവരിൽ നിന്ന് പാകിസ്താൻ ഡ്രോണിൽ എത്തിച്ചുനൽകിയ ഗ്രനേഡുകൾ കണ്ടെത്തി. ഭീകരബന്ധം സംശയിച്ച് ന‌ടത്തിയ റെയ്ഡിലാണ് നാല് ഗ്രനേ‍ഡുകൾ പിടിച്ചെടുത്തത്. ഹൈദരാബാദിലെ ലഷ്‌കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നാണ് ഗ്രനേഡുകൾ പിടികൂടിയത് മൂന്ന് പേരുടെ വസതികളിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത ഗ്രനേഡുകൾ, പാകിസ്ഥാൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം…

  • അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു

    04-10-2022 അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക് ചിറയിൻകീഴ് ബ്ലോക്ക്ഓഫീസിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0470-2656870 ബന്ധപ്പെടണം 📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

  • വഴിനടന്നാൽ,കടിയുറപ്പ് അഞ്ചുതെങ്ങ് തീരദേശമേഖലയിൽ തെരുവ്നായശല്യം രൂക്ഷം

    Tuesday 04 October, 2022 കടയ്ക്കാവൂർ: അഞ്ചുതെങ്ങ് തീരദേശ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മാമ്പള്ളി, മീരാൻകടവ് പാലം എന്നീ മേഖലകളിലാണ് കൂടുതലായും നായ്‌ക്കൂട്ടം അലഞ്ഞു തിരിയുന്നത്. നായ്ക്കൾ പ്രദേശം കൈയടക്കിയതോടെ രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവരും, പത്രവിതരണക്കാരും, സൊസൈറ്റികളിൽ പാല് കൊണ്ട് പോകുന്നവരും, തൊഴിലിടങ്ങളിലേക്ക് പോകുന്നവരും, സ്കൂൾ കുട്ടികളും ഭീതിയിലാണ്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും, പൊന്തക്കാടുകളും, മീരാൻകടവ് പാലവും കേന്ദ്രീകരിച്ചാണ് നായ്ക്കളുടെ വിശ്രമസങ്കേതം. കോഴി, താറാവ്, ആട്, പശുക്കിടാങ്ങളെയും തെരുവുനായ്ക്കൾ ആക്രമിച്ച് കൊല്ലുകയാണ്. കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ…

  • വീഥികളെല്ലാം ശിവഗിരിയിലേയ്ക്ക്നവരാത്രി മണ്ഡപത്തില്‍ ആഘോഷങ്ങള്‍ തുടരുന്നുവിദ്യാരംഭം നാളെ 6.30 മുതല്‍

    03-10-2022 ശിവഗിരി : വീഥികളെല്ലാം ശിവഗിരിയിലേയ്ക്കെന്നവണ്ണം ആയിരക്കണക്കിന് ഭക്തര്‍ നിത്യേന ശാരദാദേവി സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു മടങ്ങുന്നു. ഏറെയും നവരാത്രി ആഘോഷങ്ങളില്‍ സംബന്ധിക്കുവാനാണിപ്പോള്‍ എത്തുക. സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന വിവിധങ്ങളായ പരിപാടികളാണ് നവരാത്രി മണ്ഡപത്തില്‍ ദിവസവും നടന്നു വരുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും എന്നീ പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു.പതിവ് പൂജകള്‍ക്ക് ശേഷം ശാരദാമഠത്തില്‍ ഇന്ന് (ചൊവ്വ) 11.15 ന് വിശേഷാല്‍ നവരാത്രി പൂജ, 6.30 ന് ദീപാരാധന എന്നിവയുണ്ടാകും. നവരാത്രി മണ്ഡപത്തില്‍…

  • ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

    October 3, 2022 തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച്‌ നമ്ബര്‍, കാലാവധി എന്ന ക്രമത്തില്‍.…

  • കോടിയേരി ഇനി ജ്വലിക്കുന്ന ഓർമ്മ; കണ്ണീരോടെ യാത്രാമൊഴി നൽകി കേരളം

    Oct 3, 2022 കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലം ബിച്ചിന് സമീപം പ്രത്യേകം ഒരുക്കിയ സ്ഥലത്ത് സംസ്‌കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്. രക്തസാക്ഷികൾ അമരന്മാർ, രക്തസാക്ഷികൾ സിന്ദാബാദ് എന്നതടക്കം ഉച്ചത്തിലുള‌ള…

  • ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

    Oct 3, 2022 മഹാരാഷ്ട്ര : ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു അപകടം നടന്നത്. ഷാബിര്‍ ഷഹനാസ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് 70 ശതമാനത്തോളം പൊള്ളലേല്‍ക്കുകയായിരുന്നു. ഷാബിറും മുത്തശ്ശിയും വീട്ടിലെ ഹാളില്‍ കിടന്ന് മയങ്ങുന്ന സമയത്ത് ഷാബിറിന്റെ പിതാവാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ചത്. ബാറ്ററി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഷാബിറിനേയും മുത്തശ്ശിയേയും ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും…

  • അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മന്ത്രി യന്ത്രവും ഏരൂർ പൊലീസ് പിടികൂടി.

    Oct 3, 2022 അഞ്ചൽ :അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മന്ത്രി യന്ത്രവും ഏരൂർ പൊലീസ് പിടികൂടി. ആലഞ്ചേരി മുതലാറ്റ് ഭാഗത്ത് നിന്നുമാണ് വാഹനങ്ങൾ പൊലീസ് പിടികൂടിയത്.ഇവിടെ നടക്കുന്ന അനധികൃത മണ്ണ് ഖനത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഏരൂർ എസ്.ഐ ശരലാലിൻ്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം മണ്ണ് മാന്തിയന്ത്രവും ടിപ്പർ ലോറിയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കിഴക്കൻ മേഖലയിൽ അനധികൃതമണ്ണെടുപ്പ് വ്യാപകമാണെന്നും ഇതിനെതിരേ നാട്ടുകാരുടെ നിരന്തര പരാതികളാണ് പൊലീസിന് ലഭിക്കുന്നതെന്നും ഇതേത്തുടർന്ന്…

  • കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായി വിവരം

    Oct 3, 2022 ദില്ലി: കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായി വിവരം. എൻഐഎയെ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുല‍ര്‍ ഫ്രണ്ടിൻ്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും എന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന. അതിനിടെ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൾ സത്താറിലെ ചോദ്യം…

  • നാർക്കോട്ടിക് സ്പെഷ്യൽഡ്രൈവ്; രജിസ്റ്റർ ചെയ്തത് 507 കേസുകൾ

    Oct 3, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് സെപ്റ്റംബർ 16ന് ആരംഭിച്ച നാർക്കോട്ടിക് സെപ്ഷ്യൽ ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻ സമയം ഹൈവേ പെട്രോളിംഗ് ടീം, 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷിക്കൽ, വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന…

  • ‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു’: അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ പ്രസ്താവന, വിവാദത്തിൽ

    03-10-2022 അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വിവാദത്തിലാകുന്നു. ‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’ എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:  ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു.…

Got any book recommendations?


Design a site like this with WordPress.com
Get started