


02-10-2022
വർക്കല :സ്വച്ഛതാ പക്ക്‌വാര-2022 ന്റെ ഭാഗമായി കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. പൊതു പങ്കാളിത്തത്തോടുകൂടിയുള്ള ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് സ്‌റ്റേഷൻ പരിസരവും മുന്നിലെ പൂന്തോട്ടവും ശുചീകരിച്ചത്.
വിദ്യാർഥികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് തിരുവനന്തപുരം ഡിവിഷൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷൈന ഉദ്ഘാടനം ചെയ്തു. വർക്കല-ശിവഗിരി സ്റ്റേഷൻ ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ റോജി ബെനറ്റ്, സ്റ്റേഷൻ സൂപ്രണ്ട് ജഗദീഷ്, ദക്ഷിണ റെയിൽവേ സോണൽ യൂസേഴ്‌സ് കമ്മിറ്റി അംഗം അരുൺ ലോഹിതാക്ഷൻ, എൻ.എസ്.എസ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ വർഷ എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികൾക്ക് പുറമേ റെയിൽവേ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് ശുചിത്വ അവബോധം നൽകാനായി റാലിയും നടത്തി.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment