Mindblown: a blog about philosophy.

  • റോഡ് സ്വകാര്യ ഹോട്ടലുടമയ്ക്ക് പാർക്കിങ്ങിനായി നൽകുന്നകാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഗതാഗത ഉപദേശക സമിതി

    12-10-2022 തിരുവനന്തപുരം : റോഡ് സ്വകാര്യ ഹോട്ടലുടമയ്ക്ക് പാർക്കിങ്ങിനായി നൽകുന്നകാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഗതാഗത ഉപദേശക സമിതി അംഗങ്ങളായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. ഗതാഗത വകുപ്പ് ചീഫ് എൻജിനിയർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സിറ്റി റോഡ്‌സിലെ രണ്ട് ഉദ്യോഗസ്ഥർകൂടി പങ്കെടുത്ത ഉപദേശക സമിതിയുടെ യോഗത്തിലാണ് റോഡ് പാർക്കിങ്ങിനായി വാടകയ്ക്കു നൽകാൻ തീരുമാനമെടുത്തതെന്നാണ് കോർപ്പറേഷൻ പറയുന്നത്. എന്നാൽ തങ്ങൾ പങ്കെടുത്ത യോഗങ്ങളിലൊന്നും ഇത്തരം ഒരു തീരുമാനം എടുത്തതായി അറിയില്ലെന്നും ഇത് സംബന്ധിച്ച് രേഖാമൂലവും അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് ഇവർ…

  • ശാർക്കര പണ്ടകശാല റോഡ് നവീകരണത്തിന് അനുവദിച്ച പണത്തിൽനിന്ന് ഓട വൃത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ

    12-10-2022 ചിറയിൻകീഴ് : റോഡ് നവീകരണത്തിന് അനുവദിച്ച പണത്തിൽനിന്ന് ഓട വൃത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെത്തുടർന്ന് ശാർക്കര പണ്ടകശാല റോഡ് നവീകരണം വീണ്ടും മുടങ്ങി. ഓടയുടെ നവീകരണത്തിനായി പൊളിച്ച മൂടികൾ റോഡിൽ കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് ശാർക്കര പണ്ടകശാല റോഡിന്റെ നവീകരണം ആരംഭിക്കാൻ കഴിഞ്ഞത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാപ്പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. കോവിഡ് കാലത്ത് രണ്ടുവർഷത്തോളം നവീകരണം വൈകി. ഒടുവിൽ കോൺക്രീറ്റ് ഇട്ട്…

  • ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, ഒരു വയസുകാരിക്ക് ദാരുണാന്ത്യം

    OCTOBER 11, 2022 കൊച്ചി: കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുരുങ്ങി കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. ഒരുവയസായിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. അമ്മ റോണി സഹോദരങ്ങൾ- സാൽവിൻ, ഹെനിൻ 📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ…

  • ഹരിഹരപുരം തൂമ്പിൽത്തൊടി ശുദ്ധജലസ്രോതസ്സ് നശിക്കുന്നു

    10-10-2022 ഇലകമൺ : ഗ്രാമപ്പഞ്ചായത്തിലെ ഹരിഹരപുരം തൂമ്പിൽത്തൊടി ശുദ്ധജലസ്രോതസ്സ് സംരക്ഷണമില്ലാതെ നശിക്കുന്നു. കടുത്ത വേനലിലും സമൃദ്ധമായി ശുദ്ധജലം ലഭിക്കുന്ന നീരുറവകൾ സംരക്ഷിക്കാൻ പദ്ധതികൾ ഇല്ലാത്തതാണ് നശിക്കാൻ കാരണമാകുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് കായലിലേക്കൊഴുകി പാഴാകുന്നത്.  വേനൽക്കാലത്ത് ദൂരസ്ഥലങ്ങളിൽനിന്നുവരെ ആൾക്കാർ കുളിക്കാൻ തൂമ്പിൽത്തൊടിയിലെത്തുന്നുണ്ട്. കുന്നിൻചരിവുകളിലെ നീരുറവകളിലെ ജലം തടഞ്ഞുനിർത്താൻ കൽക്കെട്ടും സമീപം കുളിപ്പുരകളും തയ്യാറാക്കിയിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളം സൗകര്യപൂർവം ഉപയോഗിക്കാനായി പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക കുളിപ്പുരയുമുണ്ട്. എന്നാലിപ്പോൾ കുളിക്കടവും പരിസരവും കാടുമൂടിക്കിടക്കുകയാണ്. വെള്ളം സംഭരിക്കാനുള്ള കൽക്കെട്ടിൽ മാലിന്യവും…

  • കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ഒക്ടോബർ 18 മുതൽ 21 വരെ കോട്ടയത്ത് നടക്കും

    09-10-2022 ആറ്റിങ്ങൽ: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ഒക്ടോബർ 18 മുതൽ 21 വരെ കോട്ടയത്ത് നടക്കും. സമ്മേളനത്തിന് മുന്നോടിയായി കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് വില്ലേജ് കമ്മിറ്റികളുടെ നേത്യത്വത്തിൽ ഒക്ടോബർ 9 ഇന്ന് പതാക ദിനം ആചരിച്ചു. ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പതാക ദിനാചരണം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി…

  • വക്കംനിവാസികൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെത്താൻ ഉപയോഗിക്കുന്ന പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു

    09-10-2022 കടയ്ക്കാവൂർ: വക്കംനിവാസികൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെത്താൻ ഉപയോഗിക്കുന്ന റോഡാണ് വക്കം ചന്തമുക്ക് മരതൻവിളാകം വഴി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ളത്. യാത്ര ചെയ്യാൻ സാധിക്കാത്തവിധം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് ഈ റോഡ്.കടയ്ക്കാവൂർ നിവാസികൾ വക്കം മാർക്കറ്റിലേക്കും വക്കം ഹയർ സെക്കൻഡറി സ്കൂളിലേക്കും പോകുന്നതിന് ഉപയോഗിക്കുന്ന റോഡാണിത്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമായ ഈ ഭാഗത്ത് കുറ്റിക്കാടുകൾ വളർന്ന് പന്തലിച്ച് കിടക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞും ഗട്ടറുകൾ രൂപപ്പെട്ടും കിടക്കുന്നതിനാൽ യാത്ര ബുദ്ധിമുട്ടാണ്. മഴക്കാലമായാൽ റോഡിലുണ്ടാകുന്ന വെള്ളക്കെട്ടാൽ രൂപപ്പെടുന്ന…

  • പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു.

    09-10-2022 മാള: പൂപ്പത്തിയിൽ പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37) മകൾ ആഗ് ന(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പൂപ്പത്തിയിൽ താമസിക്കുന്ന ഇവർ ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് സംഭവം. പൂപ്പത്തി ചുള്ളൂർ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് വേണ്ടി എടുത്ത കുഴിയിലാണ് ഇരുവരും മുങ്ങിപ്പോയത്. ഇവർ റോഡിൽ നിന്നപ്പോൾ കുഴിക്കടുത്ത് പോയ ഇളയ…

  • അമ്മ ഇളയമകളുടെ വിവാഹത്തിന് സൂക്ഷിച്ച 10 പവന്‍ മോഷ്ടിച്ച് 5 പവന്‍റെ മുക്കുപണ്ടം പകരം വെച്ച മൂത്ത മകളും മരുമകനും പിടിയില്‍

    09-10-2022 അമ്മയുടെ 10 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മകളും മരുമകളും പിടിയില്‍. ഇളയ മകളുടെ വിവാഹാവശ്യത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളാണ് മൂത്തമകള്‍ മോഷ്ടിച്ചത്. സ്വർണം വീണ്ടെടുത്ത ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതിൽ 5 പവൻ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 5 പവൻ സ്വർണം മകൾ എടുത്തിട്ട് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണ് മോഷണം…

  • ബൈക്ക് യാത്രികനായ യുവാവ് പശുവിന്റെ കുത്തേറ്റു മരിച്ചു

    09-10-2022 പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22 വയസ്സായിരുന്നു. പ്രജിത്ത് ഓടിച്ച ബൈക്ക് ഉടമസ്ഥര്‍ മേയ്ച്ചുകൊണ്ടുപോയിരുന്ന പശുവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തി രക്തം വാര്‍ന്നിരുന്നു. പശു സംഭവ സ്ഥലത്ത് വെച്ച് തന്നെ ചത്തു. കുത്തേറ്റ കൃഷ്ണപ്രജിത്തിനെ ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം വളളുവനാട് ആശുപത്രി…

  • രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്

    Oct 9, 2022 ദില്ലി: രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്. പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) ഉടൻ അവതരിപ്പിക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇ-രൂപ അവതരിപ്പിക്കുന്നത്. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർ.ബി.ഐ പറഞ്ഞു. ഇ-​രൂ​പ പുറത്തിറക്കിയാൽ പ​ണം പു​റ​ത്തി​റ​ക്കാ​നും ഇ​ട​പാ​ടി​നു​മു​ള്ള ചെ​ല​വ് കു​റ​യു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഡി​ജി​റ്റ​ൽ ക​റ​ൻ​സിയുടെ ഉ​പ​യോ​ഗ​ങ്ങളും…

  • സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

    Oct 9, 2022 തിരുവനന്തപുരം: സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അധ്യാപകർക്കുവേണ്ടി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായി ഉടൻ പൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും. അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കി മാറ്റണമെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദേശം. ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപകവിദ്യാഭ്യാസത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തണം. 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്…

  • നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം.

    Oct 9, 2022 നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. കോട്ടയം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ ആഘോഷിക്കാനൊരുങ്ങി വിശ്വാസികൾ. ഇന്ന് മഹല്ലുകൾ കേന്ദ്രീകരിച്ച് റാലി, പ്രഭാഷണം, അന്നദാനം, മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾ, മൗലൂദ് പാരായണം, ദുആ സമ്മേളനം, കലാ സാഹിത്യ മത്സരങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവ…

  • ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ വച്ച് മറന്ന സംഭവത്തിൽ അന്വേഷണം. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു

    Oct 9, 2022 കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ വച്ച് മറന്ന സംഭവത്തിൽ അന്വേഷണം. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നൽകും. കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30-കാരി നടന്നത് അഞ്ച് വർഷമാണ്. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം…

  • ആംബുലൻസ് അപകടം.പരിക്കേറ്റ യുവാവ് മരിച്ചു.

    08-10-2022 ആംബുലൻസ് അപകടം.പരിക്കേറ്റ യുവാവ് മരിച്ചു.ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു 36 ആണ് മരിച്ചത്.ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജ് ചികിത്സയിലാണ്.ഇന്ന് രാവിലെ ഇരുവരും വെഞ്ഞാറമൂട്ടിൽ മെഡിക്കൽ ലാബിനു മുന്നിൽ റിസൾട്ട് വാങ്ങാനായി ബൈക്കിൽ ഇരിക്കവെയാണ് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചത്. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ…

  • നിങ്ങളുടെ സന്ദേശം ഒരു വലിയ അപകടം ഒഴിവാക്കിയേക്കാം

    2022 ഒക്ടോബർ 07 ഈ വർഷം ആഗസ്ത് മാസം വരെ 29369 റോഡപകടങ്ങളിൽ 2895 പേരുടെ ജീവനുകളാണ് നിരത്തുകളിൽ ഹോമിക്കപ്പെട്ടത്.ഏറ്റവും ഒടുവിൽ വടക്കാഞ്ചേരിയിൽ വച്ചുണ്ടായ ദാരുണാപകടം നാമേവരെയും ദുഃഖത്തിലാഴ്ത്തി. കേരളത്തിൽ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. പലവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്2022 ആഗസ്ത് വരെ മാത്രം മുപ്പതുലക്ഷത്തിലധികം ( 30 01588 ) പേർക്ക് പിഴ നൽകിയിട്ടുമുണ്ട്. ഇതിൽഅലക്ഷ്യവും അശ്രദ്ധവുമായുമുള്ള ഡ്രൈവിംഗിന്‌ 16657 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32810 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതായത് ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന്…

  • യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വില്‍പന നടത്തിയ യുവാക്കൾ പിടിയിൽ

    സേലം: യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വിൽപന നടത്തിയ യുവാക്കള്‍ പിടിയില്‍. സേലം എരുമപ്പാളയം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി സഞ്ജയ് പ്രകാശ് എന്നിവരെയാണ് ഓമല്ലൂര്‍ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ എൻഐഎ നടപടി ആരഭിച്ചു. ഇവരുടെ വീടുകളിലും തോക്കുണ്ടാക്കാനായി ഫാക്ടറി സ്ഥാപിച്ച സ്ഥലത്തും എന്‍.ഐ.എ റെയ്ഡ് നടത്തി. മേയ് 20നാണ് ഇവർ അറസ്റ്റിലായത്. ഈ കേസിലാണ് എൻഐഎ ഇപ്പോൾ തുടർനടപടികൾ ആരംഭിച്ചിരിക്കുന്നത്.  രാത്രികാല പരിശോധനയ്ക്കിടെയാണ് യുവാക്കൾ പിടിയിലായത്. ബൈക്കിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ പരിശോധിച്ചപ്പോഴാണ് ബാഗിൽ…

  • അഴൂരിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കണമെന്ന കായിക പ്രേമികളുടെ ആഗ്രഹം അനേക വർഷങ്ങൾ കഴിഞ്ഞിട്ടും നടക്കാത്ത സ്വാപ്നമായി അവശേഷിക്കുന്നു.

    08-10-2022 മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ സ്റ്റേഡിയം നിർമിക്കണമെന്ന കായിക പ്രേമികളുടെ ആഗ്രഹം അനേക വർഷങ്ങൾ കഴിഞ്ഞിട്ടും നടക്കാത്ത സ്വാപ്നമായി അവശേഷിക്കുന്നു. അഴൂർ ഗ്രാമപഞ്ചായത്തിലെ യുവതലമുറയുടെ കായിക സ്വപ്നമാണ് ഇൻഡോർ സ്റ്റേഡിയം എന്നത്. കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും വളർന്നുവരുന്ന കായിക താരങ്ങൾക്ക് പരിശീലനം നല്കുന്നതിനുമായി അഴൂർ ഗ്രാമ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി അഴൂർ ഗവ. ഹൈ സ്കൂളിനോടു ചേർന്ന് 73 സെന്റ് സ്ഥലം…

  • നിരാഹാരം അഞ്ചുനാൾ പിന്നിട്ടു: ദയാബായിയെ അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കി

    08-10-2022 തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്കായി വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം നടത്തുന്ന സാമൂഹികപ്രവർത്തക ദയാബായിയെ പോലീസ് വീണ്ടും ബലം പ്രയോഗിച്ച്് ആശുപത്രിയിലേക്കു മാറ്റി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദയാബായി അവിടെയും പ്രതിഷേധവും നിരാഹാരവും തുടരുകയാണ്.  കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ദ്ധ ചികിത്സാസൗകര്യം ഏർപ്പെടുത്തണമെന്നും ജില്ലയിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ദയാബായി ഞായറാഴ്ച മുതലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് പോലീസ് സമരപ്പന്തലിലെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റയത്. ആരോഗ്യസംഘത്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.…

  • നവജാതശിശുവിനെ കുഴിച്ചിട്ടെന്ന് മദ്യലഹരിയിൽ യുവാവ് നടത്തിയ വെളിപ്പെടുത്തൽ പോലീസിനെയും നാട്ടുകാരെയും ഒരുരാത്രിയും പകലും മുൾമുനയിൽ നിർത്തി

    08-10-2022 നെയ്യാറ്റിൻകര : നവജാതശിശുവിനെ കുഴിച്ചിട്ടെന്ന് മദ്യലഹരിയിൽ യുവാവ് നടത്തിയ വെളിപ്പെടുത്തൽ പോലീസിനെയും നാട്ടുകാരെയും ഒരുരാത്രിയും പകലും മുൾമുനയിൽ നിർത്തി. കുഴിച്ചിട്ടെന്നു പറഞ്ഞ സ്ഥലത്ത് രാത്രി പോലീസ് കാവലുമിരുന്നു. ഒടുവിൽ ഫൊറൻസിക്കിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം ആരംഭിച്ച പോലീസിന് കണ്ടെത്താനായത് രക്തക്കറപുരണ്ട തുണിമാത്രം. അതിനിടെ പ്രസവിച്ച യുവതിയും കുഞ്ഞും സർക്കാർ ആശുപത്രിയിൽ സുഖമായി കഴിയുന്നെന്ന വിവരം പുറത്തുവന്നതോടെ മണിക്കൂറുകൾനീണ്ട ആശങ്കയ്ക്കു വിരാമമായി. വിവാദ വെളിപ്പെടുത്തൽ നടത്തിയ യുവാവിനെ പോലീസ് പിന്നീട് വിട്ടയച്ചു. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ…

  • തലസ്ഥാനത്ത് 25 പേരെ കടിച്ച് തെരുവുനായ

    07-10-2022 തിരുവനന്തപുരത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ 25 പേരെ കടിച്ച് തെരുവു നായ. പത്ത് വയസുള്ള വിദ്യാര്‍ത്ഥിയടക്കം 25 പേരേയാണ് അക്രമണകാരിയായ ഒരു തെരുവുനായ കടിച്ചത്. ഉച്ചയോടെ മൂലമണ്‍ പ്രദേശത്തെ വഴിയാത്രക്കാരെ കടിക്കാന്‍ ആരംഭിച്ച തെരുവുനായ സമീപപ്രദേശങ്ങളില്‍ വഴിയിലൂടെ നടന്ന പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. കടിയേറ്റവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വാക്‌സിനെടുക്കാനായി ജനറലാശുപത്രിയിലും ചികിത്സ തേടി. റോഡില്‍ നിന്ന മിക്കവരേയും പുറകിലൂടെ എത്തിയാണ് നായ കടിച്ചത്. ചന്തയില്‍ പോയവര്‍, ടാക്‌സി ഡ്രൈവര്‍, കുളിക്കാനായി കുളിക്കടവില്‍ എത്തിയവര്‍, ജോലി കഴിഞ്ഞു മടങ്ങിയവര്‍,…

Got any book recommendations?


Design a site like this with WordPress.com
Get started