


08-10-2022
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്കായി വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം നടത്തുന്ന സാമൂഹികപ്രവർത്തക ദയാബായിയെ പോലീസ് വീണ്ടും ബലം പ്രയോഗിച്ച്് ആശുപത്രിയിലേക്കു മാറ്റി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദയാബായി അവിടെയും പ്രതിഷേധവും നിരാഹാരവും തുടരുകയാണ്.
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ദ്ധ ചികിത്സാസൗകര്യം ഏർപ്പെടുത്തണമെന്നും ജില്ലയിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ദയാബായി ഞായറാഴ്ച മുതലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് പോലീസ് സമരപ്പന്തലിലെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റയത്. ആരോഗ്യസംഘത്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇
Leave a comment