


09-10-2022
മാള: പൂപ്പത്തിയിൽ പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37) മകൾ ആഗ് ന(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പൂപ്പത്തിയിൽ താമസിക്കുന്ന ഇവർ ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് സംഭവം. പൂപ്പത്തി ചുള്ളൂർ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് വേണ്ടി എടുത്ത കുഴിയിലാണ് ഇരുവരും മുങ്ങിപ്പോയത്. ഇവർ റോഡിൽ നിന്നപ്പോൾ കുഴിക്കടുത്ത് പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തിൽ വീണു. മകൾ വിളിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന മേരി അനു ചെരുപ്പ് എടുക്കുന്നതിന് വേണ്ടി കുഴിക്ക് സമീപം വരുകയും ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി കുഴിയിലേക്ക് വീഴുകയുമായിരുന്നു. ഇതുകണ്ടുനിന്ന മൂത്ത മകൾ ആഗ് ന അമ്മയെ രക്ഷിക്കാൻ വേണ്ടി കുഴിയിൽ ഇറങ്ങിയപ്പോൾ താഴ്ന്നു പോവുകയായിരുന്നു. 15 അടിയോളം ആഴമുള്ള കുഴിയിലാണ് അപകടം നടന്നത്. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ ചേർന്ന് തിരച്ചിൽ നടത്തി. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിൽ എത്തിച്ചത്. ഈ സമയത്ത് മേരി അനുവിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാ പ്രവർത്തനം നടത്തിയവർ പറഞ്ഞു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment