


08-10-2022
നെയ്യാറ്റിൻകര : നവജാതശിശുവിനെ കുഴിച്ചിട്ടെന്ന് മദ്യലഹരിയിൽ യുവാവ് നടത്തിയ വെളിപ്പെടുത്തൽ പോലീസിനെയും നാട്ടുകാരെയും ഒരുരാത്രിയും പകലും മുൾമുനയിൽ നിർത്തി. കുഴിച്ചിട്ടെന്നു പറഞ്ഞ സ്ഥലത്ത് രാത്രി പോലീസ് കാവലുമിരുന്നു. ഒടുവിൽ ഫൊറൻസിക്കിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം ആരംഭിച്ച പോലീസിന് കണ്ടെത്താനായത് രക്തക്കറപുരണ്ട തുണിമാത്രം. അതിനിടെ പ്രസവിച്ച യുവതിയും കുഞ്ഞും സർക്കാർ ആശുപത്രിയിൽ സുഖമായി കഴിയുന്നെന്ന വിവരം പുറത്തുവന്നതോടെ മണിക്കൂറുകൾനീണ്ട ആശങ്കയ്ക്കു വിരാമമായി. വിവാദ വെളിപ്പെടുത്തൽ നടത്തിയ യുവാവിനെ പോലീസ് പിന്നീട് വിട്ടയച്ചു.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment