Mindblown: a blog about philosophy.

  • ആറ് പതിറ്റാണ്ട് പിന്നിടുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിൽ ആറുകോടി രൂപയുടെ പുതിയ ബഹുനിലക്കെട്ടിടം

    14-10-2022 നെടുമങ്ങാട് : ആറ് പതിറ്റാണ്ട് പിന്നിടുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിൽ ആറുകോടി രൂപയുടെ പുതിയ ബഹുനിലക്കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 2019-ൽ ശിലാസ്ഥാപനം നടത്തി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ നെടുമങ്ങാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയം വലിയ മുന്നേറ്റമുണ്ടാക്കും. ഏഴാം ക്ലാസ് വിജയിച്ച 120 കുട്ടികൾക്ക് പ്രവേശനപ്പരീക്ഷയിലൂടെ ഓരോ വർഷവും സാങ്കേതിക വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഈ വിദ്യാലയം മുന്നോട്ടുവയ്ക്കുന്നത്. എഴുപതോളം കംപ്യൂട്ടറുകൾ, മൾട്ടി മീഡിയ സൗകര്യമുള്ള ഐ.ടി. ലാബ്, കായികക്ഷമത വളർത്താൻ ഫിസിക്കൽ…

  • അകത്തുമുറി റെഡ് സ്റ്റാർ സ്‌പോർട്‌സ് ക്ലബ് അംഗങ്ങൾക്ക് ഓണറേറിയം തുകകൊണ്ട് ഫുട്‌ബോൾ കിറ്റ് വാങ്ങി നൽകി ഗ്രാമപ്പഞ്ചായത്തംഗം

    14-10-2022 വർക്കല : ഓണറേറിയത്തിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് നാട്ടിലെ ക്ലബ്ബിന് ഫുട്‌ബോൾ കിറ്റ് വാങ്ങിനൽകി ഗ്രാമപ്പഞ്ചായത്തംഗം. ചെറുന്നിയൂർ പഞ്ചായത്ത് 12-ാം വാർഡ് അംഗം എസ്.കുമാരിയാണ് മാതൃകാ പ്രവർത്തനവുമായി കായികപ്രേമികളുടെയും നാട്ടുകാരുടെയും കൈയടി നേടിയത്. അകത്തുമുറി റെഡ് സ്റ്റാർ സ്‌പോർട്‌സ് ക്ലബ് അംഗങ്ങൾക്കാണ് ഫുട്ബോൾ െജഴ്‌സി ഉൾപ്പെടെയുള്ള കിറ്റ് സമ്മാനിച്ചത്. നാട്ടിലെ യുവാക്കളുടെ കായികസ്വപ്‌നങ്ങൾക്കൊപ്പം നിൽക്കുകയെന്ന ആഗ്രഹപ്രകാരമാണ് കിറ്റ് വാങ്ങി നൽകിയതെന്ന് കുമാരി പറഞ്ഞു. വിദ്യാഭ്യാസ മികവിന് വിദ്യാർഥികൾക്ക് പുരസ്‌കാരവും നൽകി. അകത്തുമുറി റെയിൽവേ സ്റ്റേഷന്…

  • സൂചനാ ബോർഡും,വെളിച്ചവുമില്ലാതെ രാത്രി പൈപ്പിടൽ: ജെ.സി.ബിയുടെ കൈ തട്ടി കാർ തലകീഴായി മറിഞ്ഞു

    14-10-2022 മാറനല്ലൂർ : ബാലരാമപുരം-കാട്ടാക്കട റോഡിൽ മാറനല്ലൂർ വെള്ളൂർക്കോണത്തിനു സമീപം വെളിച്ചവും, സൂചനാ ബോർഡുമില്ലാതെ പൈപ്പിടൽ ജോലി നടത്തിയിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ കൈയിലിടിച്ച് സ്ത്രീ ഓടിച്ചുവന്ന കാർ തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടുകൂടിയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് മൂലക്കോണത്തുള്ള വീട്ടിലേക്കു വരുകയായിരുന്നു സ്ത്രീകൾ ഉൾപ്പെട്ട കുടുംബം. റോഡിന് വശത്ത് പണി നടത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ കൈ വലതുവശത്തേക്കു തള്ളിയ നിലയിലായിരുന്നു. കനത്ത മഴയായാതു കാരണം ഇത് കാണാനാകാത്തതാണ് അപകടത്തിന് കാരണമായത്. ഉടൻ തന്നെ മാറനല്ലൂർ എസ്.എച്ച്.ഒ.…

  • ഇനി ഈ മാവ് ഈ ഗ്രാമത്തിന്റെ ഓർമത്താളിലെ മധരിക്കുന്ന ഓർമമാത്രമാവും. വാർത്തകൾക്കൊടുവിൽ ചെമ്പകമംഗലത്തെ മുത്തശ്ശിമാവ് മുറിച്ചു

    14-10-2022 ആറ്റിങ്ങൽ : വ്യാഴാഴ്ച ഉച്ചയോടെ മുത്തശ്ശിമാവ് നിലംപതിച്ചു. ഇനി ഈ മാവ് ഈ ഗ്രാമത്തിന്റെ ഓർമത്താളിലെ മധരിക്കുന്ന ഓർമമാത്രമാവും. വാർത്തകൾക്കൊടുവിൽ ചെമ്പകമംഗലത്തെ മുത്തശ്ശിമാവ് മുറിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മാവ് മുറിച്ചുമാറ്റിയത്. മാവിനു ചുവട്ടിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തിയാണ് നാട്ടുകാർ മാവിനെ യാത്രയാക്കിയത്. ഒരുനൂറ്റാണ്ടിലധികം പ്രായമുള്ള മാവ് നാടിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. മാവ് മുറിച്ചുമാറ്റുന്നതറിഞ്ഞ് നാട്ടുകാർ ഒത്തുകൂടുകയും മാവിന്റെ ഓർമകൾ പങ്കിട്ടുകൊണ്ട് ഒരുദിവസം മുഴുവൻ ചെലവിട്ടിരുന്നു. കാവ്യാർച്ചനയും സാംസ്കാരിക സമ്മേളനവും നടത്തി. ഒരു മരം ജനഹൃദയവുമായി…

  • ഒരു മണിക്ക് ലോട്ടറിയെടുത്തു, രണ്ടുമണിക്ക് ജപ്തി നോട്ടീസ്, മൂന്നരയ്ക്ക് 70 ലക്ഷം അടിച്ചു

    OCTOBER 13, 2022 ബാങ്കിലെ ജപ്തി നോട്ടിസും കയ്യില്‍ പിടിച്ച്‌ എന്ത് ചെയ്യണം എന്നറിയാതെ നെഞ്ച് പിടഞ്ഞിരിക്കുകയായിരുന്നു പൂക്കുഞ്ഞ്.ഈ സമയം സഹോദരന്റെ ഫോണ്‍ കോള്‍, 70 ലക്ഷ്യത്തിന്റെ ഒന്നാം സമ്മാനം. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം.  ഒരുമണിക്കാണ് പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വായ്പയടക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കട്ടിലില്‍ കിടക്കുകയായിരുന്നു. മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം പൂക്കുഞ്ഞിനെ തേടിയെത്തി.  വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പത് ലക്ഷത്തിലെത്തി.ബൈക്കില്‍…

  • തട്ടു തകർന്നു രണ്ടു തൊഴിലാളികൾ 80 അടി താഴ്ചയുള്ള കിണറ്റിൽ വീണു.

    October 13, 2022 വർക്കല∙ പുതുതായി കുഴിച്ച കിണറിന്റെ അകത്തെ ഭാഗം പൂശുന്നതിനിടയിൽ തട്ടു തകർന്നു രണ്ടു തൊഴിലാളികൾ 80 അടി താഴ്ചയുള്ള കിണറ്റിൽ വീണു. ചെമ്മരുതി തച്ചോട് സ്വദേശികളായ വേണു (44), കുട്ടൻ (38) എന്നിവരാണ് വീണത്. വർക്കലയിൽ നിന്നു ഫയർഫോഴ്സ് സംഘമെത്തി രണ്ടു പേരെയും പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വേണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശിവഗിരി ശ്രീനിവാസപുരം വൈഷ്ണവി ഭവനിൽ ദീപുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്…

  • നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ വയോധികനു തെരുവ് നായയുടെ കടിയേറ്റു

    October 13, 2022 നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ വയോധികനു തെരുവ് നായയുടെ കടിയേറ്റു. നിലമേൽ കല്ലുവിള വിഷ്ണു ഭവനിൽ കെ.ഓമലന് (60) ആണ് ഇന്നലെ രാവിലെ പത്തരയോടെ കടിയേറ്റത്. മുറിവ് ആഴത്തിൽ ആയതിനാൽ, ആന്റി റേബീസ് വാക്സിൻ നൽകിയ ശേഷം, സിറം കുത്തി വയ്ക്കാൻ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ജനറൽ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിനു മുന്നിലാണ് സംഭവം. പിന്നിലൂടെ എത്തിയ കറുത്ത നായ ഓമലന്റെ ഇടതു കാൽ മുട്ടിനു…

  • കൂറ്റൻ വാകമരം ഗതാഗതത്തിരക്കേറിയ സമയത്ത് മുറിച്ചതോടെ മണിക്കൂറുകൾ ഗതാഗത സ്തഭനം ഉണ്ടായി

    October 13, 2022 പോത്തൻകോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തു നിന്ന കൂറ്റൻ വാകമരം ഗതാഗതത്തിരക്കേറിയ സമയത്ത് മുറിച്ചതോടെ മണിക്കൂറുകൾ ഗതാഗത സ്തഭനം ഉണ്ടായി. വൈകിട്ട് 6.15ഓടെ മംഗലപുരം ജംക്ഷനു സമീപമാണ് സംഭവം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ ചടങ്ങിനെത്തിയ മന്ത്രി എം.ബി രാജേഷും വാഹന കുരുക്കിനിടയിൽപ്പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെ ഇരു വശവും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മണ്ണുമാന്തി യന്ത്രം കൊണ്ട് മുറിച്ചിട്ട മരക്കഷ്ണങ്ങൾ അൽപം മാറ്റിയാണ് മന്ത്രിയെ കടത്തി വിട്ടത്. മറ്റുള്ള വാഹനങ്ങൾ വീണ്ടും…

  • ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂരിലെ ഓവർബ്രിഡ്ജ് ജംഗ്ഷനിലുള്ള ജെ.പി പ്രതിമയ്ക്ക് സമീപം ജന്മവാർഷികദിനാചരണം ആഘോഷിച്ചു

    13-10-2022 കടയ്ക്കാവൂർ: ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂരിലെ ഓവർബ്രിഡ്ജ് ജംഗ്ഷനിലുള്ള ജെ.പി പ്രതിമയ്ക്ക് സമീപം ജന്മവാർഷികദിനാചരണം ആഘോഷിച്ചു.പ്രതിമയിലെ പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന പത്ര പ്രവർത്തകനായ ഡി.ശിവദാസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വക്കം അജിത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.വർക്കല ശ്രീകുമാർ, ഡോ.അശോക് ശങ്കർ, മീനമ്പലം സുധീർ,…

  • ഗൃഹോപകരണങ്ങൾ അടക്കം കടത്തിക്കൊണ്ടു പോയ ശേഷം വീട് തീയിട്ടു നശിപ്പിച്ചതായി പരാതി

    Thursday 13 October, 2022 ആറ്റിങ്ങൽ: ഗൃഹോപകരണങ്ങൾ അടക്കം കടത്തിക്കൊണ്ടു പോയ ശേഷം വീട് തീയിട്ടു നശിപ്പിച്ചതായി പരാതി. ആറ്റിങ്ങൽ കരിച്ചിയിൽ വത്സല മന്ദിരത്തിൽ ഓമന – രാജു ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയിൽ തീയിട്ട് പൂ‌‌‌ർണമായി നശിപ്പിച്ചത്. രണ്ട് മുറിയും ഹാളും അടുക്കളയുമുള്ള ഓടുമേഞ്ഞ വൈദ്യുതബന്ധം താത്കാലികമായി വിഛേദിച്ചിരുന്ന വീടാണ് നശിച്ചത്. ഓമനയുടെ പിതാവ് മുകുന്ദൻ മരിച്ചതിനെ തുടർന്ന് രണ്ട് വർഷത്തോളമായി ആൾ താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അലമാര, കട്ടിൽ, മേശ ഉൾപ്പെടെയുള്ള വീട്ടു…

  • അനശ്വര നടൻ ജയന്റെ സ്മരണാർത്ഥം സുനിൽ കണ്ടല്ലൂർ നിർമ്മിച്ച മെഴുക് പ്രതിമ

    Thursday 13 October, 2022 തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ സ്മരണാർത്ഥം സുനിൽ കണ്ടല്ലൂർ നിർമ്മിച്ച മെഴുക് പ്രതിമ തിരുവനന്തപുരം സുനിൽസ് വാക്സ് മ്യൂസിയത്തിൽ മന്ത്രി വി.എൻ. വാസവൻ അനാവരണം ചെയ്തു. സൂര്യ കൃഷ്ണമൂർത്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ മുഖ്യാതിഥിയായിരുന്നു. സുനിൽ കണ്ടല്ലൂർ, അഡ്വ.സുഭാഷ് സുകുമാരൻ, സുജിത് സുകുമാരൻ, സജീവ് നാണു തുടങ്ങിയവർ സംസാരിച്ചു.ജയന്റെ പ്രതിമ ഉൾപ്പെടെ 38 പ്രതിമകളാണ് മ്യൂസിയത്തിലുള്ളത്. 📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ…

  • ആക്കുളം കായലിൽ ചാടിയ 16 വയസുകാരിയെ വിനോദ സഞ്ചാര ബോട്ടിന്റെ ഡ്രൈവർ രക്ഷപ്പെടുത്തി

    Thursday 13 October, 2022 കുളത്തൂർ: ആക്കുളം കായലിൽ ചാടിയ 16 വയസുകാരിയെ വിനോദ സഞ്ചാര ബോട്ടിന്റെ ഡ്രൈവർ രക്ഷപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ വൈകിട്ട് 4.45ഓടെ ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്. ഈ സമയത്ത് വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നുള്ള സഞ്ചാരികളുമായി വന്ന ബോട്ട് പാലത്തിന് സമീപത്തുണ്ടായിരുന്നു. ബോട്ട് ഡ്രൈവറായ എ.സുരേഷ് കുമാർ ലൈഫ്‌ബോയ വെള്ളത്തിലേക്ക് ഇട്ടുനൽകിയെങ്കിലും പെൺകുട്ടി പിടിക്കാൻ തയാറായില്ല. തുടർന്ന് സുരേഷ് വെള്ളത്തിലേക്ക് ചാടി പെൺകുട്ടിയെ ബോട്ടിലേക്ക് കയറ്റി. എന്നാൽ…

  • ടാങ്കർ ലോറിയിൽ നിന്ന് പമ്പിലേയ്ക്ക് മാറ്റുന്നതിനിടെ പെട്രോൾ ചോർന്നത് പരിഭ്രാന്തി പരത്തി.

    Thursday 13 October, 2022 തിരുവനന്തപുരം: ടാങ്കർ ലോറിയിൽ നിന്ന് പമ്പിലേയ്ക്ക് മാറ്റുന്നതിനിടെ പെട്രോൾ ചോർന്നത് പരിഭ്രാന്തി പരത്തി. കൃത്യസമയത്ത് ഫയർഫോഴ്സ് ഇടപെട്ടതോടെയാണ് വൻദുരന്തം ഒഴിവായത്. ഇന്നലെ രാത്രി 8.45ഓടെ ആക്കുളത്തുള്ള ഇന്ത്യൻ ഓയിൽ കമ്പിനിയുടെ പെട്രോൾ പമ്പിലാണ് സംഭവം. സാധാരണ ടാങ്കർ ലോറികൾ പമ്പിലെത്തിയാൽ അതത് കമ്പനിയുടെ ഒ.ടി.പി സന്ദേശം ഡ്രൈവർക്ക് വന്ന ശേഷമാണ് ടാങ്കറിന്റെ മെയിൻ വാൽ തുറക്കുന്നതും അതുകഴിഞ്ഞ് അടയ്ക്കുന്നതും. ഈ മെയിൻ വാൽവ് കൂടാതെ അഞ്ച് സബ് വാൽവുകളും അതിനകത്തുണ്ട്. ഇതെല്ലൊം…

  • വർക്കല-കാപ്പിൽ തീരദേശപാതയിൽ ഇടവ കൊച്ചാലുംമൂട്ടിൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു.

    13-10-2022 ഇടവ : വർക്കല-കാപ്പിൽ തീരദേശപാതയിൽ ഇടവ കൊച്ചാലുംമൂട്ടിൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. വീതികുറഞ്ഞ റോഡും അനധികൃത കച്ചവടവും പാർക്കിങ്ങുമാണ് ഗതാഗത തടസ്സങ്ങളുണ്ടാക്കുന്നത്. ഇടവ റെയിൽവേ ഗേറ്റിനും മൂന്നുമുക്കിനും മധ്യേയാണ് കൊച്ചാലുംമൂട് ഭാഗം. ഇടുങ്ങിയ റോഡിനിരുവശവും നിരവധി കച്ചവടസ്ഥാപനങ്ങളും ഓഫീസുകളുമുണ്ട്. പച്ചക്കറിക്കടകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ ഇറക്കുന്നത് റോഡിൽ നിർത്തിയാണ്. റോഡിന്റെ പകുതിഭാഗം കവർന്നാണ് ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ നിർത്തുന്നത്. വഴിയോരക്കച്ചവടവും പ്രശ്നം തിരക്കേറിയ സമയത്തുൾപ്പെടെ ലോഡിറക്കുന്നത് കാരണം മറ്റു വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. ചില…

  • കടയ്ക്കാവൂരിൽ ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ

    October 12, 2022 കടയ്ക്കാവൂർ :കടയ്ക്കാവൂരിൽ ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് കല്ലുമല പരുത്തിവള ആഞ്ജനേയം വീട്ടിൽ വിഷ്ണുപ്രസാദ്(28), മേനംകുളം തുമ്പ പള്ളിത്തുറ ആറാട്ടുവഴി പാലത്തിനു സമീപം പീറ്റർ ഹൗസിൽ ഡൊമിനിക് പീറ്റർ (26)എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 28നു കടയ്ക്കാവൂർ മണനാക്കിൽ ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി പിടിച്ച കേസിലെ സൂത്രധാരകരും ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതികളുമാണ് അറസ്റ്റിലായത്. സംഭവ ദിവസം സ്കൂട്ടറിൽ മയക്കുമരുന്നുമായി വന്ന…

  • വക്കത്തെ വഴിയോരത്ത് ഹരിത കർമ്മസേനയുടെ മാലിന്യം നോക്കുകുത്തിയായി എം.സി.എഫുകൾ

    Wednesday 12 October, 2022 വക്കം : മിക്ക സ്ഥലങ്ങളിലും ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുമ്പോഴും വക്കം ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ പരക്കെ പരാതി. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിക്കുന്ന സംഭവം നിരവധിയാണ്. ചാക്ക് കെട്ടുകളിൽ ഭക്ഷ്യ വസ്തുക്കളുടെ മണം ഉണ്ടായാൽ അവിടെ തെരുവ് നായ്ക്കളും എത്തും. വക്കം പോലുള്ള ചെറിയ പഞ്ചായത്തിൽ ഇടുങ്ങിയ റോഡുകളിൽ മാലിന്യ ചാക്കുകളും തെരുവ് നായ്ക്കളും കൂടി…

  • കാപ്പിൽ ജങ്ഷനിൽ അപകടങ്ങൾ പതിവ്

    12-10-2022 ഇടവ : കാപ്പിൽ ജങ്ഷനിലൂടെ കടന്നുപോകുന്ന തീരദേശ റോഡിൽ വേഗനിയന്ത്രണങ്ങളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. നാലു റോഡുകൾ സംഗമിക്കുന്ന കാപ്പിൽ ജങ്ഷനിൽ അതിവേഗത്തിൽ പായുന്ന ഇരുചക്രവാഹനങ്ങളാണ് പ്രധാനമായും അപകടങ്ങളുണ്ടാക്കുന്നത്.  ജങ്ഷനിലും ഇടറോഡുകൾ ചേരുന്ന ഭാഗങ്ങളിലും വേഗനിയന്ത്രണത്തിന് സംവിധാനങ്ങളൊന്നുമില്ല. ശിവക്ഷേത്രം, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്കുള്ള ഇടറോഡും കാപ്പിൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുമാണ് കാപ്പിൽ ജങ്ഷനിൽ തീരദേശ റോഡിൽ സന്ധിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായതിനാൽ അവധി ദിവസങ്ങളിൽ കാപ്പിൽ തീരത്തേക്ക് പോകാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന യുവാക്കൾ അമിതവേഗതയിലാണ്…

  • പേരേറ്റിൽ ഗ്രന്ഥശാലയിൽ ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം

    12-10-2022 വർക്കല : പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ‘അക്ഷരമാണ് ലഹരി വായനയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ കാമ്പയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഗ്രന്ഥശാലാ പ്രസിഡന്റ് എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അധ്യക്ഷനായി. എക്‌സൈസ് വകുപ്പിൽനിന്നു ലഭിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ വൈസ് പ്രസിഡന്റ് വി.ശിവപ്രസാദ് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ ജി.പവിത്രൻ, മോഹനൻനായർ, ആർ.രേണുക, റജൂല വിജയൻ, എം.ഗോപാലകൃഷ്ണൻ, ലൈബ്രേറിയൻ കാവ്യ ഉണ്ണി എന്നിവർ സംസാരിച്ചു.  സമീപത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കാമ്പയിന്റെ ഭാഗമായി വിവിധ മത്സരങ്ങളും…

  • നവീകരണത്തിന്റെ പേരുപറഞ്ഞ് മംഗലപുരം പഞ്ചായത്തിനു കീഴിലുള്ള മുരുക്കുംപുഴ പൊതുചന്ത ആറുമാസമായി അടഞ്ഞുകിടക്കുന്നു.

    12-10-2022 ചിറയിൻകീഴ് : നവീകരണത്തിന്റെ പേരുപറഞ്ഞ് മംഗലപുരം പഞ്ചായത്തിനു കീഴിലുള്ള മുരുക്കുംപുഴ പൊതുചന്ത ആറുമാസമായി അടഞ്ഞുകിടക്കുകയാണ്. ശൗചാലയ നിർമാണത്തിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ജില്ലാപ്പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് ചന്ത പൂട്ടിയിട്ടതെന്നാണ് ഗ്രാമപ്പഞ്ചായത്ത് നൽകുന്ന വിശദീകരണം. എന്നാൽ ഇതുവരെ നവീകരണ പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. മംഗലപുരം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ പൊതുചന്ത പൂട്ടിക്കിടക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. മുരുക്കുംപുഴ, കോഴിമട, മുല്ലശ്ശേരി, ഇടവിളാകം, വരിക്കുമുക്ക് വാർഡുകളിലെ ആയിരക്കണക്കിന് ആളുകളെത്തുന്നയിടമാണിവിടം. കഠിനംകുളം, പുത്തൻതോപ്പ് കടലിൽനിന്ന് പിടിക്കുന്ന മീനുകൾ പകുതിയിലധികവും വിറ്റഴിക്കുന്നത് ഈ ചന്തയിലൂടെയാണ്.  കൂടാതെ മാംസം,…

  • പാലോട്ട് അഗ്നിരക്ഷാസേന യൂണിറ്റിന് കെട്ടിടം പണിതിട്ട് മാസങ്ങളായി.

    12-10-2022 പാലോട് : പാലോട്ട് അഗ്നിരക്ഷാസേന യൂണിറ്റിന് കെട്ടിടം പണിതിട്ട് മാസങ്ങളയി. ഉടൻ തുടങ്ങുമെന്നു പ്രചരിപ്പിച്ച യൂണിറ്റ് ഇപ്പോഴും കടലാസിൽത്തന്നെ. 2015-ജൂൺ 20-നാണ് പദ്ധതി പ്രഖ്യാപനം നടന്നത്. തുടർന്ന് എം.എൽ.എ. ഡി.കെ.മുരളി മുൻകൈയെടുത്ത് പാലോട് സർക്കാർ ആശുപത്രിക്കു സമീപം അരയേക്കർ സ്ഥലം അഗ്നിരക്ഷാസേന നിർമാണത്തിനായി വിട്ടുനൽകി. വർഷങ്ങൾക്കുശേഷമാണ് ഇവിടെ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. 2015-ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തികളാണ് ഇപ്പോൾ ഇഴയുന്നത്. സ്വന്തമായി സ്ഥലവും…

Got any book recommendations?


Design a site like this with WordPress.com
Get started