റോഡ് സ്വകാര്യ ഹോട്ടലുടമയ്ക്ക് പാർക്കിങ്ങിനായി നൽകുന്നകാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഗതാഗത ഉപദേശക സമിതി

12-10-2022

തിരുവനന്തപുരം : റോഡ് സ്വകാര്യ ഹോട്ടലുടമയ്ക്ക് പാർക്കിങ്ങിനായി നൽകുന്നകാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഗതാഗത ഉപദേശക സമിതി അംഗങ്ങളായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. ഗതാഗത വകുപ്പ് ചീഫ് എൻജിനിയർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

സിറ്റി റോഡ്‌സിലെ രണ്ട് ഉദ്യോഗസ്ഥർകൂടി പങ്കെടുത്ത ഉപദേശക സമിതിയുടെ യോഗത്തിലാണ് റോഡ് പാർക്കിങ്ങിനായി വാടകയ്ക്കു നൽകാൻ തീരുമാനമെടുത്തതെന്നാണ് കോർപ്പറേഷൻ പറയുന്നത്. എന്നാൽ തങ്ങൾ പങ്കെടുത്ത യോഗങ്ങളിലൊന്നും ഇത്തരം ഒരു തീരുമാനം എടുത്തതായി അറിയില്ലെന്നും ഇത് സംബന്ധിച്ച് രേഖാമൂലവും അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് ഇവർ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എം.ജി.റോഡ് സ്ഥാപനത്തിനോ വ്യക്തിക്കോ വാടകയ്ക്കു നൽകാൻ ആർക്കും അധികാരമില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ റോഡിൽ പണംവാങ്ങി പാർക്കിങ്ങിനു നൽകാനും അധികാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started