അമ്മ ഇളയമകളുടെ വിവാഹത്തിന് സൂക്ഷിച്ച 10 പവന്‍ മോഷ്ടിച്ച് 5 പവന്‍റെ മുക്കുപണ്ടം പകരം വെച്ച മൂത്ത മകളും മരുമകനും പിടിയില്‍

09-10-2022

അമ്മയുടെ 10 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മകളും മരുമകളും പിടിയില്‍. ഇളയ മകളുടെ വിവാഹാവശ്യത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളാണ് മൂത്തമകള്‍ മോഷ്ടിച്ചത്. സ്വർണം വീണ്ടെടുത്ത ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതിൽ 5 പവൻ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 5 പവൻ സ്വർണം മകൾ എടുത്തിട്ട് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണ് മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ സമയം അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണ് കേസ്. അമ്മ തിരികെ എത്തിയപ്പോഴാണ് സ്വർണം മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തു. തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് പോലീസിനെ ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണ് പോലീസ് ഇവരെ സംശയിക്കാൻ കാരണമായത്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനകൾക്കൊടുവിൽ, സ്വർണം മോഷ്ടിച്ചത്  മൂത്തമകള്‍ തന്നെയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മോഷണം പോയ 10 പവൻ ഭർത്തൃവീട്ടിൽനിന്ന് സ്വർണം കണ്ടെടുത്തു.

മോഷ്ടിച്ച സ്വർണത്തിൽനിന്ന് അഞ്ചുപവൻ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയിൽ വെക്കുകയായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേഷ് കുമാർ, എസ്.ഐ. സ്റ്റാൻലി, എ.എസ്.ഐ. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ പി.സി.സജി, സൈഫുദ്ദീൻ, കെ.പി. മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started