Mindblown: a blog about philosophy.
-
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ
SEPTEMBER 28, 2022 പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച നടപടി ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ അറസ്റ്റും റെയ്ഡും നടത്തുന്നു. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും…
-
വ്യാജ ആപ്പിൽ തൊട്ടാൽ കുടുങ്ങും
SEPTEMBER 27, 2022 ഓൺലൈൻ തട്ടിപ്പുകൾക്കിരയാകുന്നവരിൽ അധികവും വ്യാജ ആപുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടിട്ടുണ്ട്. വ്യാജ ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടാനും തട്ടിപ്പിനിരയാകാനും സാധ്യതയുള്ളതായി കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (Cert-In) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാലറ്റുകൾ അധികാരികമായത് എന്ന് ഉറപ്പാക്കിയ ശേഷം പ്‌ളേ സ്റ്റോറുകൾ, ആപ്പ് സ്റ്റോറുകൾ വഴി മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. SMS ലൂടെയോ, മറ്റു ലിങ്കുകളിലൂടെയോ,…
-
ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
SEPTEMBER 28, 2022 മുംബൈ:ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ താരത്തെ എത്തിച്ചത്. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകള്‍ക്കു വിധേയയായ നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന. ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്‌ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. അഭിനയത്തിന്റെ…
-
കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
28-09-2022 വർക്കല : ഒരു രാത്രി മുഴുവൻ ആരുമറിയാതെ കിണറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വർക്കല എം.ജി. കോളനി ശ്രീനി ഭവനിൽ മനോജ്(41) ആണ് അപകടത്തിൽപ്പെട്ടത്. 60 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ ശ്രീനിവാസപുരം ശാന്തിഗിരി ക്ഷേത്രത്തിനു സമീപം ശില്പ നിവാസിൽ മണിലാലിന്റെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് കാൽവഴുതി കിണറ്റിൽ അകപ്പെട്ടത്. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും സമീപത്തൊന്നും ആരുമില്ലാതിരുന്നതിനാൽ ശ്രദ്ധയിൽപ്പെട്ടില്ല. . ചൊവ്വാഴ്ച രാവിലെ ബന്ധുക്കളും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിനുള്ളിൽനിന്നു മനോജിന്റെ ശബ്ദം…
-
രവി ശാസ്ത്രിയും രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി
28-09-2022 തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ, മുൻ പരിശീലകൻ രവി ശാസ്ത്രി എന്നിവർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം നടത്തി. രവി ശാസ്ത്രി രാവിലെ 6.30-നും കെ.എൽ.രാഹുൽ 8.30-നുമാണ് ദർശനത്തിനെത്തിയത്. വടക്കേനടയിലൂടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഒരു മണിക്കൂറോളം മതിലകത്തു ചെലവഴിച്ച ഇവർ, തിരുവമ്പാടിയിലും ദർശനം നടത്തി. പെരിയനമ്പിയിൽനിന്നു പ്രസാദവും വാങ്ങിയാണ് ഇരുവരും മടങ്ങിയത്. സന്ദർശനം പ്രമാണിച്ച് ക്ഷേത്രത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നു തവണ കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴും രവി ശാസ്ത്രി…
-
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സിനിമാ സംവിധായകൻ അശോകന് ജന്മനാട് വിട നൽകി
28-09-2022 വർക്കല : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സിനിമാ സംവിധായകൻ അശോകന് ജന്മനാട് വിട നൽകി. ചൊവ്വാഴ്ച വൈകുന്നേരം വർക്കല പുല്ലാന്നിക്കോട്ടെ കുടുംബവീട്ടിലായിരുന്നു സംസ്കാരം. ഉച്ചയോടെ തിരുവനന്തപുരത്തെ വസതിയിൽനിന്നും വിലാപയാത്രയായാണ് മൃതദേഹം വർക്കലയിൽ എത്തിച്ചത്. പുല്ലാന്നികോട് ശാകുന്തളം വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിച്ചു. വി.ജോയി എം.എൽ.എ., നഗരസഭാ ചെയർമാൻ കെ.എം.ലാജി, കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം. ഷെഫീർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സാംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി എന്നിവയുടെ പ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അശോകന്റെ…
-
പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം
SEPTEMBER 28, 2022 പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് ആരോപണ വിധേയരായ കേസുകളിൽ ശക്തമായ നടപടിക്കും നിർദേശം നൽകി. ഒളിവിൽ ഉള്ളവരോ പിടികിട്ടാൻ ഉള്ളവരോ ആയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിശദമായ വിവരങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം തേടി.ഇങ്ങനെ ഉള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട്…
-
പോപുലര്‍ ഫ്രണ്ടിന് അഞ്ചു വര്‍ഷത്തേക്ക് നിരോധനം
SEPTEMBER 28, 2022 പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് അറിയപ്പെടുക.ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത്…
-
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം
September 28, 2022 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം . 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത് എൻ ഐ എയും ഇ…
-
കുടുംബ സുരക്ഷ പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
SEPTEMBER 27, 2022 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒക്ടോബർ മാസത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷാ പദ്ധതി.വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപ കിട്ടും . വ്യാപാരിക്കും കുടുംബാംഗ ങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. 65 വയസ്സാണ് പ്രായപരിധി. ചിറയിൻകീഴ് മേഖലയിൽനിന്ന് ആദ്യപടിയായി മൂവായിരം പേരെ പദ്ധതിയിൽ ചേർക്കാൻ ആണ് ഉദ്ദേശം . മേഖലയിൽ യൂണിറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുവാനും , പ്രവർത്തന രഹിതമായ യൂണിറ്റുകളെ…
-
ടി 20 മത്സരം; വിപുലമായ സുരക്ഷാ -ഗതാഗത ക്രമീകരണങ്ങൾ
2022 സെപ്റ്റംബർ 27 തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ (28.09.2022) നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷാ പാതിയിൽ ക്രമസമാധാന ചുമതലയുള ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേൽനോട്ടച്ചുമതല എസ്.പി-മാർക്ക്…
-
കാട്ടാക്കടസംഭവം -മുഖ്യമന്ത്രിക്ക് പരാതി നൽകി
2022 സെപ്റ്റംബർ 27 തിരുവനന്തപുരം:കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കാണ് പരാതി കൈമാറിയത്. പ്രതികളെ പിടികൂടുന്നത് വൈകുന്നതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു കൂടി പരാതി നൽകുമെന്നും പ്രേമനൻ മാധ്യമങ്ങളോട് പറഞ്ഞു.
-
അരിവില സർവകാല റെക്കോർഡലേക്ക്
SEPTEMBER 27, 2022 .മലയാളികളുടെ ഇഷ്‌ടഭക്ഷണമായ അരിയുടെ വില സര്‍വകാല റെക്കോഡിലേക്ക്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ വില ഉയര്‍ന്നത് ശരാശരി 15 രൂപ വരെ. രാജ്യത്ത് അരിവില ഇനിയും കുതിച്ചുയരുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വിലക്കയറ്റത്തിനു വേഗത കൂട്ടി. ഖാരിഫ് സീസണില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ ചില്ലറ, മൊത്ത വില്‍പ്പനവില ഉയരുമെന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നയത്തില്‍ വരുത്തിയ മാറ്റവും വിലക്കുതിപ്പിനു കാരണമായി. ഇതോടെ പൂഴ്‌ത്തിവയ്‌പ്പും വ്യാപകമായിട്ടുണ്ട്. സംസ്‌ഥാനത്ത് ആവശ്യക്കാര്‍ കുറവായ വെള്ള അരിയുടെ വില അറുപതിലേക്ക്…
-
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി
SEPTEMBER 27, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്താണിത്. സെപ്തംബർ 30-ന് വൈകുന്നേരം ഏഴിന് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്‌കോ അറിയിച്ചു.
-
അഞ്ചുതെങ്ങിൽ നിന്നും 259 കുടുംബങ്ങളെ ഉൾപ്പെടുത്തി പുനർഗേഹം പദ്ധതിയിൽ
September 27, 2022 തീരദേശത്തു വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻ ജനങ്ങളുടെയും പുനരധിവാസം ലക്ഷ്യമിടുന്ന പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ 259 പേർ കൂടി ഗുണഭോക്താക്കളാകുന്നു. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് ജില്ലാതല അപ്പ്രൂവൽ കമ്മിറ്റി അംഗീകാരം നൽകി. വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം, വെട്ടുകാട്, കണ്ണൻതുറ, കൊച്ചുവേളി, വലിയവേളി , പൂന്തുറ, ബീമാപ്പള്ളി, മരിയനാട്, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, നെടുങണ്ട, കായിക്കര, പരുത്തിയൂർ, കൊല്ലംകോട്, പനത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.…
-
കോഴിക്കോട് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
27-09-2022 കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിയെ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് സംഭവം നടന്നത്. സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്റര്‍വെല്‍ സമയത്ത് രണ്ട് രൂപയുടെ മിഠായി വാങ്ങിക്കാനാണ് വിദ്യാര്‍ഥി കാന്റീനില്‍ എത്തിയത്. എന്നാല്‍…
-
ചാർജ്ജ് ചെയ്യുന്നതിനിടെ പുക ഉയർന്നു, പിന്നാലെ സ്‌ഫോടനം: കത്തിയമർന്ന് ഇലക്ട്രിക് സ്‌കൂട്ടർ
27-09-2022 ഇലക്ട്രിക് വാഹനങ്ങളിൽ തീ പിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ചാർജ്ജ് ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാമരാജൻ എന്ന വ്യക്തിയുടെ ബൈക്കിനാണ് തീപിടിച്ചത്. എട്ട് മാസം മുൻപാണ് രാമരാജൻ ബൈക്ക് വാങ്ങിക്കുന്നത്. മൊബൈൽ ഫോൺ കടയുടെ ഉടമസ്ഥനാണ് ഇദ്ദേഹം. തിങ്കളാഴ്ച്ച കടയ്ക്ക് സമീപം ചാർജ്ജ് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശത്ത് നിന്ന്…
-
ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണ്ട; കേരള ഹൈക്കോടതി
27-09-2022 വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതിയോ അനുവാദമോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജി പരിഗണിക്കവെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇക്കാര്യം നിരീക്ഷിച്ചത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടില്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്ന വ്യവസ്ഥകളൊന്നും അടങ്ങിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും എല്ലാ സമ്മര്‍ദ്ദവും വഹിക്കുന്നത് സ്ത്രീയാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്. കോട്ടയം സ്വദേശിനിയായ 21 കാരിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയിലാണ്…
-
സഞ്ജു ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും; പ്രതീക്ഷയോടെ ആരാധകർ
Sep 27, 2022 ദില്ലി: മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ. പരമ്പരക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജു സാംസണ്‍ ഉപനായകന്‍ ആകാനാണ് സാധ്യത കല്‍പിക്കുന്നത്. ടീമിലെ മറ്റ് താരങ്ങളിൽ ക്യാപ്റ്റൻസി പരിചയവും സീനിയോരിറ്റിയും കൂടുതലുള്ളത് സഞ്ജുവിനായതിനാലാണ് ക്രിക്കറ്റ് നിരൂപകർ സഞ്ജു വൈസ് ക്യാപ്റ്റനാകാനുള്ള സാധ്യത പ്രവചിക്കുന്നത്. ന്യൂസീലൻഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ…
-
ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ഇതര സംസ്ഥാനങ്ങൾക്ക്നേ ലഭിക്കാത്ത നേട്ടങ്ങളുമായി കേരളം
September 27, 2022 തിരുവനന്തപുരം:ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ഇതര സംസ്ഥാനങ്ങൾക്കൊന്നും സ്വപ്‌നംകാണാൻകൂടി കഴിയാത്ത നേട്ടങ്ങളുമായി കേരളം. ആറു വർഷത്തിനിടെ സർക്കാർ മേഖലയിൽമാത്രം നാലു പുതിയ മെഡിക്കൽ കോളേജുകൾക്കൊപ്പം 310 അധിക എംബിബിഎസ് സീറ്റും നേടിയാണ് കേരളത്തിന്റെ അത്യപൂർവ നേട്ടം. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇത്. ഈ അധ്യയന വർഷത്തിൽമാത്രം 200 അധിക സീറ്റുകൾ നേടിയത് ഇതിന്റെ തെളിവായി. കൊല്ലം പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രി കേന്ദ്രസർക്കാരിൽനിന്ന് ഏറ്റെടുത്ത് പ്രധാന മെഡിക്കൽ കോളേജാക്കി ഉയർത്തിയത് ഒന്നാം…
Got any book recommendations?