Mindblown: a blog about philosophy.
-
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്ന മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും
SEPTEMBER 30, 2022 മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചന കാര്യത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാകും സംസ്ഥാനം ഇന്ന് സ്വീകരിക്കുക. സമയം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും അംഗീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യയും സുപ്രിം കോടതിയോട് അഭ്യർത്ഥിക്കും. അടിയന്തര ജാമ്യം നൽകണമെന്നതടക്കമാകും മണിച്ചന്റെ ഭാര്യയുടെ അഭിഭാഷക ആവശ്യപ്പെടുക. മണിച്ചന്റെ ഭാര്യ ഇക്കാര്യത്തിലെ നിലപാട് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിൽ…
-
സ്വകാര്യ പുരയിടത്തിൽ നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങ വീണു ഇടവ മാന്തറ എംവിഎൽപി സ്കൂളിന്റെ തകർന്ന നിലയിൽ
September 30, 2022 ഇടവ∙ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഒരു സ്കൂളിനെ പുനരുജ്ജീവിപ്പിക്കാനുള്ള അധ്യാപകരുടെ പരിശ്രമം വിജയം കൈവരിക്കുന്നതിനിടെ സമീപത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങുകളിൽ നിന്നു തേങ്ങയും മടലും സ്കൂൾ മേൽക്കൂരയിൽ വീണ് നാശനഷ്ടം ഉണ്ടാക്കുന്നുവെന്നു പരാതി. മാന്തറ എംവിഎൽപി സ്കൂളിലെ(എയ്ഡഡ്) അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നതിനു ഇടയിലും സമീപത്തെ ഏതാനും തെങ്ങുകളിൽ ജാഗ്രതയോടെ കണ്ണും നട്ടിരിക്കുന്നത്. അടുത്തകാലത്ത് സ്കൂൾ പ്രധാനാധ്യാപകന്റെ തലയിൽ തേങ്ങ വീഴാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തേങ്ങ വീണു ഓടുകൾ പൊട്ടിച്ചിതറി കുട്ടികൾക്കും പരുക്കേൽക്കുന്ന സ്ഥിതിയാണ്.…
-
ചിറയിൻകീഴ് – കണിയാപുരം റോഡിലെ പ്രധാന ജംഗ്ഷനായ അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
30-09-2022 മുടപുരം: ചിറയിൻകീഴ് – കണിയാപുരം റോഡിലെ പ്രധാന ജംഗ്ഷനായ അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് ഒന്നര വർഷത്തിലേറെയായി. ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിരവധി കോളേജ് ബസുകളും മുട്ടപ്പലം, മംഗലാപുരം, പെരുങ്ങുഴി തുടങ്ങിയ വിവിധ റൂട്ടുകൾ വഴി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ അഴൂർ കടവ്, മാടൻവിള…
-
സ്‌കൂൾ കലോത്സവം കോഴിക്കോട്
SEPTEMBER 29, 2022 ജനുവരി മൂന്നു മുതൽ ഏഴ് വരെയാണ് കോഴിക്കോട് വെച്ച് സ്‌കൂൾ കലോത്സവം നടക്കുക സ്‌കൂൾ വിദ്യാർഥികൾക്കായുള്ള വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്‌കൂൾതലത്തിൽ ശാസ്‌ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബർ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബർ 10, 11, 12 തിയ്യതികളിലായി എറണാകുളത്ത് നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന്…
-
അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം
2022 സെപ്റ്റംബർ 29 തിരുവനന്തപുരം :അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം. വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരായ 9188527301 ലും ടോള്‍ ഫ്രീ നമ്പരായ 1967 ലും പൊതുജനങ്ങള്‍ക്ക്, അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25000…
-
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.
September 29, 2022 പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന്‍…
-
വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി
SEPTEMBER 29, 2022 ന്യൂഡൽഹി:വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുപതു…
-
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗം ഒ.പി. ദിവസങ്ങളിൽ മാറ്റം
SEPTEMBER 29, 2022 തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗം ഒ.പി. ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റംവരുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു……. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ യൂണിറ്റ് ഒന്ന് ഡോ. ജി.സതീഷ് കുമാറിന്റെയും ചൊവ്വ, വെള്ളി യൂണിറ്റ് രണ്ട് ഡോ. സി.എച്ച്.ഹാരിസിന്റെയും ബുധൻ, ശനി യൂണിറ്റ് മൂന്ന്,ഡോ. പി.ആർ.സാജുവിന്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക…….
-
സെപ്റ്റംബർ 29- ലോക ഹൃദയ ദിനം
SEPTEMBER 29, 2022 ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവര്‍ക്കും എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി…
-
അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം; രേഷ്മയ്ക്ക് വീട്ടിലെത്തി കൺസഷൻ പാസ് കൈമാറി കെഎസ്ആർടിസി
September 29, 2022 തിരുവനന്തപുരം: പ്രേമനന്‍റെ മകൾ രേഷ്മയ്ക്ക് കെ.എസ്.ആർ.ടി.സി കൺസഷൻ പാസ് നൽകി. ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാനെത്തിയ പ്രേമനനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചാവിഷയമായതോടെയാണ് കെ.എസ്.ആർ.ടി.സിയുടെ തെറ്റുതിരുത്തൽ.
-
പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗിയിൽ സുന്ദരമായ മണനാക്ക് കടവിൽ കായൽ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തം
Thursday 29 September, 2022 വക്കം: പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗിയിൽ സുന്ദരമായ മണനാക്ക് കടവിൽ കായൽ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. അകത്തുമുറി കായലും, കുളമുട്ടം കായലും ഒത്തുചേരുന്ന ഇവിടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കുളിർമ നൽകുന്ന കാറ്റും ഈ കടവിന്റെ പ്രത്യേകതയാണ്. ഒപ്പംഏറെ പുറം കായൽ ദൃശ്യങ്ങളുമുണ്ട്. തെങ്ങുകളാൽ നിറഞ്ഞ ഈ മേഖല ഒരുകാലത്ത് കയറിന്റെയും തൊണ്ട് തല്ലലിന്റെയും പ്രധാന കേന്ദ്രമായിരുന്നു. ഇവിടെഇന്ന് എല്ലാം അപ്രത്യക്ഷമായി. നിരവധി ലോറികളിൽ എത്തിരുന്ന പച്ചത്തൊണ്ടുകൾ…
-
പൂലന്തറ ജങ്ഷനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനകത്തേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി ജീവനക്കാരനു പരിക്കേറ്റു
29-09-2022 പോത്തൻകോട് : പൂലന്തറ ജങ്ഷനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനകത്തേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി ജീവനക്കാരനു പരിക്കേറ്റു. അതിഥിത്തൊഴിലാളിയായ ഷാജഹാ(22)നാണ് പരിക്കേറ്റത്. അബ്ദുൽ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ലാ ഹോട്ടലിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് അടൂരിലേക്കു പോയ കാറാണ് നിയന്ത്രണംവിട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പോത്തൻകോട് പോലീസിന്റെ പ്രാഥമിക നിഗമനം. കടയ്ക്കുള്ളിലെ ഗ്യാസ് സിലിൻഡറിൽ കാറിടിച്ചത് ഗ്യാസ് ചോരാനിടയാക്കി. വെഞ്ഞാറമൂടുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കാർ പുറത്തെടുത്തത്. പരിക്കേറ്റ ഷാജഹാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
-
അഞ്ച് വാഹനങ്ങൾ, 50 അംഗ സംഘംജില്ലയിൽ തെരുവുനായ തീവ്ര വാക്‌സിനേഷൻ യജ്ഞം തുടങ്ങി
29-09-2022 തിരുവനന്തപുരം : തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിയായി തീവ്ര വാക്‌സിനേഷൻ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ജില്ലാപ്പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. വാക്‌സിനേഷൻ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രിമാർ സംയുക്തമായി നിർവഹിച്ചു. യജ്ഞത്തിൽ പങ്കാളികളാവുന്ന പ്രവർത്തകർക്കുള്ള യൂണിഫോമും വിതരണം ചെയ്തു. അഞ്ച് വാഹനങ്ങളിലായി, ഡോക്ടർമാരും…
-
കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന നബിദിനാചരണ പരിപാടികൾക്ക് കടുവാപ്പള്ളിയിൽ തുടക്കമായി.
29-09-2022 കല്ലമ്പലം : കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന നബിദിനാചരണ പരിപാടികൾക്ക് കടുവാപ്പള്ളിയിൽ തുടക്കമായി. കെ.ടി.സി.ടി. പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ കടുവാപ്പള്ളി അങ്കണത്തിൽ പതാക ഉയർത്തി നബിദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.എ.റഹിം അധ്യക്ഷനായി. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഒക്ടോബർ ഒൻപതിന് നടക്കുന്ന അന്നദാനത്തോടെ സമാപിക്കും. കടുവാപ്പള്ളിയോടൊപ്പം ഏഴ് ബ്രാഞ്ച് കെ.ടി.സി.ടി. മദ്രസകളിലും കെ.ടി.സി.ടി. കമ്മിറ്റി അംഗങ്ങൾ പതാക ഉയർത്തി. പുലർച്ചെ കടുവാപ്പള്ളിയിൽ നടന്ന പ്രാർഥനാസംഗമത്തിനുശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.…
-
തിങ്ങിനിറഞ്ഞ ആരാധകരെയും ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാപ്രതിഭകളെയും സാക്ഷിയാക്കി ദക്ഷിണാഫ്രിക്കയ്ക്കെതിരേ നീലപ്പടയ്ക്ക് ആധികാരികജയം
29-09-2022 തിരുവനന്തപുരം : തിങ്ങിനിറഞ്ഞ ആരാധകരെയും ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാപ്രതിഭകളെയും സാക്ഷിയാക്കി ദക്ഷിണാഫ്രിക്കയ്ക്കെതിരേ നീലപ്പടയ്ക്ക് ആധികാരികജയം. സ്റ്റേഡിയം നിറഞ്ഞ് ആയിരക്കണക്കിനുപേർ ഒഴുകിയെത്തിയെങ്കിലും ഗ്രീൻഫീൽഡിൽ റൺമഴ മാത്രമുണ്ടായില്ല. ലോകോത്തര താരനിര ഏറ്റുമുട്ടിയപ്പോൾ പ്രതീക്ഷിച്ച ബാറ്റിങ് വെടിക്കെട്ടും കാര്യവട്ടത്തുണ്ടായില്ല. എന്നാൽ സൂര്യകുമാർ യാദവും കെ.എൽ.രാഹുലും കേശവ് മഹാരാജും ഇടയ്ക്കിടെ ഗാലറിയെ ട്വന്റി20 മത്സരമാണെന്ന് ഓർമിപ്പിച്ചു. തുടക്കത്തിലെ താളംതെറ്റിയ പ്രോട്ടീസിനു മത്സരത്തിലൊരിക്കലും ഇന്ത്യയ്ക്കുമേൽ സമ്മർദമുയർത്താനും കഴിഞ്ഞില്ല. ട്വന്റി20യുടെ ആവേശമുയർത്താത്ത മത്സരത്തിനു കാണികൾ പ്രതീക്ഷിച്ച റിസൾട്ടായിരുന്നു. അനന്തപുരിയിൽ ഗ്രീൻഫീൽഡിന്റെ ഗാലറിയിൽ ആയിരക്കണക്കിന് ആരാധകർ…
-
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർപോർട്ട് മാതൃകയിലുള്ള അന്താരാഷ്ട്ര നവീകരണത്തിന് തുടക്കമായി
28-09-2022 കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ 385.4 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയായി ചിന്നക്കടയിലെ ഒഴിഞ്ഞുകിടക്കുന്ന റെയിൽവേ ഭൂമിയിൽ കെട്ടിടം നിർമിക്കും. കൊല്ലം – -ചെങ്കോട്ട പാത തുടങ്ങിയ കാലത്ത് നിർമിച്ച സ്‌റ്റേഷനിലെ പഴയകെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഇവിടെയുള്ള ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനാണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി ജെസിബി ഉപയോഗിച്ച് സ്ഥലം ഒരുക്കുന്ന നിർമാണ ജോലികൾ ശനിയാഴ്‌ച തുടങ്ങി.കുന്നുകൂടിയ മാലിന്യങ്ങൾ മണ്ണിട്ട് മൂടുകയും കുറ്റിക്കാടും പാഴ്‌വൃക്ഷങ്ങളും നീക്കംചെയ്യുന്ന ജോലികളാണ് കരാർക്കമ്പനി ആരംഭിച്ചത്. റെയിൽവേയുടെ നിർമാണക്കമ്പനിയായ റൈറ്റ്‌സാണ് നവീകരണത്തിന്റെ ഭാഗമായ…
-
സംവിധായകന്‍ വിനയനും നടന്‍ സിജു വില്‍സണും വർക്കലയിൽ അനുമോദനം
28-09-2022 ആറാട്ടുപുഴ വേലായുധപ്പണിക്കരെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സംവിധായകന്‍ വിനയനെയും നടന്‍ സിജു വില്‍സണിനെയും വര്‍ക്കല ശിവഗിരി മഠത്തില്‍ വച്ച് അനുമോദിക്കുന്നു. നാളെ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇരുവരെയും ആദരിക്കും. ചടങ്ങില്‍ സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിക്കും. സംവിധായകന്‍ സജിന്‍ ലാല്‍ സ്വാഗതപ്രസംഗം നടത്തും. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി, സിഇഒ ബ്രാന്‍ഡ് കിംഗ് യുഎഇ ഫുഡ് ട്രാവല്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍ മുകേഷ് നായര്‍…
-
കണക്കിൽപ്പെടാത്ത രൂപയുമായി യുവാവ് പിടിയിൽ.
SEPTEMBER 28, 2022 ആര്യങ്കാവിൽ കണക്കിൽപ്പെടാത്ത 27 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ.തമിഴ്നാട് കടയനല്ലൂർ സ്വദേശിയായ മുഹമ്മദ് അക്രം എന്ന യുവാവിനെയാണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടിയത്. തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസിൽ നിന്നുമാണ് ഇദ്ദേഹത്തെ 27 ലക്ഷം രൂപയുമായി പിടിച്ചത്.എക്സൈസ് വിഭാഗത്തിന്റെ പ്രത്യേക വാഹനപരിശോധനയിലാണ് അക്രമിനെ കണക്കിൽപ്പെടാത്ത തുകയുമായി കണ്ടെത്തിയത്.ഇദ്ദേഹത്തെ പിന്നീട് പൊലീസിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
-
മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.
September 28, 2022 മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.വർക്കല അയിരൂർ സ്വദേശിയായ നിഷാൻ,ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ശബരീനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്ന് കേസിലും കൊലപാതക കേസിലും പ്രതിയാണ് പിടിയിലായ ശബരീനാഥ്സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 300 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്.തിരുവനന്തപുരം റൂറൽ DANSAF ടീമിന്റെ മാസങ്ങളോളം ഉള്ള നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കടക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു, 12 മണിയോടെയായിരുന്നു സംഭവം.
-
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
SEPTEMBER 28, 2022 തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Got any book recommendations?