


28-09-2022
തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ, മുൻ പരിശീലകൻ രവി ശാസ്ത്രി എന്നിവർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം നടത്തി.
രവി ശാസ്ത്രി രാവിലെ 6.30-നും കെ.എൽ.രാഹുൽ 8.30-നുമാണ് ദർശനത്തിനെത്തിയത്. വടക്കേനടയിലൂടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്.
ഒരു മണിക്കൂറോളം മതിലകത്തു ചെലവഴിച്ച ഇവർ, തിരുവമ്പാടിയിലും ദർശനം നടത്തി. പെരിയനമ്പിയിൽനിന്നു പ്രസാദവും വാങ്ങിയാണ് ഇരുവരും മടങ്ങിയത്. സന്ദർശനം പ്രമാണിച്ച് ക്ഷേത്രത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നു തവണ കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴും രവി ശാസ്ത്രി ശ്രീപദ്മനാഭസ്വാമിക്ഷേത്ര ദർശനം നടത്തിയിരുന്നു.

Leave a comment