സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സിനിമാ സംവിധായകൻ അശോകന് ജന്മനാട് വിട നൽകി

28-09-2022

വർക്കല : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സിനിമാ സംവിധായകൻ അശോകന് ജന്മനാട് വിട നൽകി. ചൊവ്വാഴ്ച വൈകുന്നേരം വർക്കല പുല്ലാന്നിക്കോട്ടെ കുടുംബവീട്ടിലായിരുന്നു സംസ്കാരം. ഉച്ചയോടെ തിരുവനന്തപുരത്തെ വസതിയിൽനിന്നും വിലാപയാത്രയായാണ് മൃതദേഹം വർക്കലയിൽ എത്തിച്ചത്. പുല്ലാന്നികോട് ശാകുന്തളം വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിച്ചു.

വി.ജോയി എം.എൽ.എ., നഗരസഭാ ചെയർമാൻ കെ.എം.ലാജി, കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം. ഷെഫീർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സാംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി എന്നിവയുടെ പ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 

അശോകന്റെ ബന്ധക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു. വൈകുന്നേരം നാലരയോടെ അന്ത്യകർമങ്ങൾ ആരംഭിച്ചു. അഞ്ചേകാലോടെ മൃതദേഹം വിലാപയാത്രയായി സമീപത്തുള്ള കുടുംബവീട്ടിലേക്കു തിരിച്ചു. സംസ്ഥാന ടെലിഫിലിം അവാർഡ് ജേതാവായ അശോകന്റെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started