പൊന്മുടിയിൽ സന്ദർശനം നടത്തി വിവിധ വകുപ്പുകൾ.താത്കാലിക സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം

04-10-2022

1 . പൊന്മുടി കല്ലാർ റൂട്ടിൽ കുളച്ചിക്കട പന്ത്രണ്ടാം വളവിനു സമീപം മണ്ണിടിച്ചിൽ മൂലം റോഡ് തകർന്നതിനെ തുടർന്ന് റവന്യു /ദുരന്തനിവാരണം ,പോലീസ് ,വനം വകുപ്പ് , കെ എസ് ടി പി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പരിശോധന നടത്തി .

2 .കല്ലാർ വരെ ഉള്ള കെ എസ് ആർ ടി സി സർവീസ് റോഡ് ഇടിഞ്ഞ പ്രദേശത്തിന് അടുത്ത് വരെ നീട്ടുവാനും ഉയർന്ന ഭാഗങ്ങൾ ഉള്ള പ്രദേശവാസികൾക്കു പഞ്ചായത്തിന്റെ സഹായത്തോടെ സ്‌കൂൾ ബസ്സിൽ പന്ത്രണ്ടാം വളവിനു സമീപമെത്തി കെ എസ് ആർ ടി സി ബസ് ഉപയോഗിക്കുവാനും അവശ്യ വസ്തുക്കൾ കൊണ്ടുപോകുവാനും ക്രമീകരണം ഏർപ്പെടുത്തി .

3 . അവശ്യ ഘട്ടങ്ങളിൽ അപകട സ്ഥലത്തിന് മുകൾ ഭാഗങ്ങളിൽ ഉപയോഗിക്കുവാൻ പിക്ക് അപ്പ് വാൻ നൽകുവാൻ മെർക്കിസ്റ്റൺ എസ്റ്റേറ്റ് പ്രതിനിധികൾ സന്നദ്ധത പ്രകടിപ്പിച്ചു .

4 . കെ എസ് ടി പി യുടെ ഒരു വാഹനം ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുവാൻ ഗോൾഡൻ വാലി ചെക്ക് പോസ്റ്റിനു സമീപം നിലയുറപ്പിക്കുവാൻ ക്രമീകരണം നടത്തിയതായി കെ എസ് ടി പി സൂപ്ര . എൻജിനീയർ അറിയിച്ചു .

5 . മണ്ണിടിഞ്ഞ ഭാഗത്തു തുടർന്നും മഴ വെള്ളം ഒലിച്ചു മണ്ണിടിഞ്ഞു മണ്ണൊലിച്ചു പോകുന്നത് തടയുവാൻ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് മൂടുവാൻ കെ എസ് ടി പി കരാറുകാരന് നിർദേശം നൽകി .

6 . പന്ത്രണ്ടാം വളവിനും പതിമൂന്നാം വളവിനും ഇടയിലെ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന എസ്റ്റേറ് റോഡിൽ നിന്നും ഒരു താൽക്കാലിക പാത വെട്ടി പന്ത്രണ്ടാം വളവിനും പതിനൊന്നാം വളവിനും ഇടയിലുള്ള റോഡിലേക്ക് ബന്ധിപ്പിക്കുവാൻ ഡി എഫ് ഓ പരിശോധിച്ചു റിപ്പോർട്ട് തരുവാൻ ചുമതലപ്പെടുത്തി .

  1. ആവശ്യമായ അനുമതി ലഭിച്ചാൽ സമാന്തര പാത നിർമ്മിക്കുവാനുള്ള പ്രവർത്തി ചെയ്യുവാൻ കെ എസ് ടി പിയെ ചുമതലപ്പെടുത്തി .

8 . മഴയിൽ തകർന്ന റോഡ് കാലാവസ്ഥ അനുകൂലമാണെങ്കിൽ നവംബർ ഒന്നാം തീയതിക്കകം പൂർത്തിയാക്കുമെന്ന് കെ എസ് ടി പി സൂപ്ര . എൻജിനീയർ അറിയിച്ചു .


9 .പ്രദേശത്തെ ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പുനർ നിർമാണം നടത്തുന്നതിനും വേണ്ട ഏകോപനം നൽകുവാൻ നെടുമങ്ങാട് തഹസിൽദാറെ ഇൻസിഡന്റ് കമ്മാണ്ടറായും ആർ ഡി ഓ നെടുമങ്ങാടിനെ റെസ്പോണ്സിബിൾ ഓഫിസറായും നിയോഗിച്ചു .

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started