നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിജയദശമി ദിനമായ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും.

Oct 5, 2022

നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിജയദശമി ദിനമായ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും. മലയാളികൾ ഉൾപ്പടെ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. വിജയ ദശമിയുടെ ഭാഗമായുള്ള ആദ്യാക്ഷരം കുറിക്കൽ പുലർച്ചെ 4മണിക്ക് തന്നെ ആരംഭിച്ചു. കോവിഡ് പിന്നിട്ടുള്ള ആദ്യ നവരാത്രി ഉത്സവത്തിന് നിയന്ത്രിക്കാവുന്നതിനുമപ്പുറം തിരക്കാണെന്ന് ക്ഷേത്രം ട്രസ്റ്റി ഡോ അതുൽ കുമാർ പറഞ്ഞു.

മഹാനവമി ദിനത്തിൽ പ്രത്യേക പുജ തൊഴാൻ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വലിയ തിരക്കായിരുന്നു. നവമിയും ദശമിയും തൊഴുതാൽ പുണ്യമേറെയാണെന്നാണ് വിശ്വാസം. നവരാത്രി കാലത്തെ ആദ്യ 8 ദിനരാത്രം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദുർഗ ദേവി വിജയാഹ്ലാദത്തോടെ ലക്ഷ്മി ഭാവത്തിൽ ദർശനം നൽകുന്നത് മഹാനവമി നാളിലാണ്. 

ക്ഷേത്രം തന്ത്രി ഡോ രാമചന്ദ് അടികയുടെ കാർമികത്വത്തിൽ മഹാനവമി പൂ ജനടന്നത്. തുടർന്ന് പഷ്പ രഥത്തിലേറിയ ദേവിയുടെ തേര് വലിയും നടന്നു. നാലമ്പലത്തിനുള്ളിൽ രഥം ചലിച്ച് തുടങ്ങിയാൽ രഥത്തിൽ നിന്നും നാണയത്തുട്ടുകൾ തന്ത്രിമാർ ഭക്തർക്കായി എറിഞ്ഞ് കൊടുക്കും. നാണയം കിട്ടുന്നവർക്ക് സർവ ഐശ്വര്യം വരുമെന്നാണ് ഐതിഹ്യം.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started