തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് വിജയദശമി.

Oct 5, 2022

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കപ്പെടുന്നത് വിജയ ദശമി നാളിലെ വിദ്യാരംഭത്തോട് കൂടിയാണ്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ട് നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ച് പോരുന്നത്. നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും, തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും, അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുന്നത്.

വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്. വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകര്‍ന്ന് നല്‍കുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി. സര്‍വ്വവും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. നവരാത്രി ആഘോഷങ്ങളില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്.

വാക്ക് അഗ്നിയാണ്, ആ അഗ്നിയെ സരസ്വതി മന്ത്രത്താല്‍ മനസിന്റെ അകത്തളങ്ങളിലേക്ക് ആവാഹനം നടത്തുന്ന ദിനമാണ് വിജയദശമി. എട്ടാം ദിനത്തിലെ പുസ്തക പൂജയുടേയും ഒന്‍പതാം ദിനമായ മഹാനവമിയിലെ ആയുധ പൂജയുടേയും ചടങ്ങുകള്‍ക്ക് പര്യവസാനം കുറിക്കപ്പെടുന്നതും ഈ പുണ്യദിനത്തിലാണ്. ദേവീ പൂജക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാല്‍ സര്‍വ്വ ആഗ്രഹങ്ങളും സാധിക്കപ്പെടുമെന്നാണ് വിശ്വാസം.നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കുമെന്നും വിശ്വാസമുണ്ട്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started