മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.

September 28, 2022 

മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.വർക്കല അയിരൂർ സ്വദേശിയായ നിഷാൻ,ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ശബരീനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി മയക്കുമരുന്ന് കേസിലും കൊലപാതക കേസിലും പ്രതിയാണ് പിടിയിലായ ശബരീനാഥ്
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 300 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്.തിരുവനന്തപുരം റൂറൽ DANSAF ടീമിന്റെ മാസങ്ങളോളം ഉള്ള നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കടക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു, 12 മണിയോടെയായിരുന്നു സംഭവം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started