


29-09-2022
കല്ലമ്പലം : കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന നബിദിനാചരണ പരിപാടികൾക്ക് കടുവാപ്പള്ളിയിൽ തുടക്കമായി.
കെ.ടി.സി.ടി. പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ കടുവാപ്പള്ളി അങ്കണത്തിൽ പതാക ഉയർത്തി നബിദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.എ.റഹിം അധ്യക്ഷനായി. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഒക്ടോബർ ഒൻപതിന് നടക്കുന്ന അന്നദാനത്തോടെ സമാപിക്കും. കടുവാപ്പള്ളിയോടൊപ്പം ഏഴ് ബ്രാഞ്ച് കെ.ടി.സി.ടി. മദ്രസകളിലും കെ.ടി.സി.ടി. കമ്മിറ്റി അംഗങ്ങൾ പതാക ഉയർത്തി.
പുലർച്ചെ കടുവാപ്പള്ളിയിൽ നടന്ന പ്രാർഥനാസംഗമത്തിനുശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള, ഓണമ്പള്ളി അബ്ദുൽ സത്താർ മൗലവി, പി.ജെ.നഹാസ്, ഷഫീർ, എൻ.മുഹമ്മദ് ഷെഫീഖ്, എ.മുനീർ മൗലവി, എസ്.സജീർ ഖാൻ, എസ്.നൗഷാദ്, ഇബ്രാഹിം കുട്ടി ബാഖവി, കടുവയിൽ അബൂബക്കർ മൗലവി, എച്ച്.എൻ.നസിം മന്നാനി, അഡ്വ. മുഹമ്മദ് റിയാസ്, നവാസ് മൈലാടുംപാറ, യു.അബ്ദുൽഖലാം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment