Mindblown: a blog about philosophy.
-
പലരിൽനിന്നും രണ്ട് കോടിയിലേറെ രൂപ തട്ടിയ യുവതിയെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു
Friday 02 December, 2022 കടയ്ക്കാവൂർ: ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ ചില പ്രമുഖ ജുവലറികളിൽ പാർട്ണറാക്കാമെന്നും ഷെയർ ഹോൾഡർ ആക്കാമെന്നും വിശ്വസിപ്പിച്ച് പലരിൽനിന്നും രണ്ട് കോടിയിലേറെ രൂപ തട്ടിയ യുവതിയെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു. പണം നഷ്ടപ്പെട്ട മണനാക്ക് മലവിള പൊയ്ക കൂട്ടിക്കട വീട്ടിൽ മനോജ് (48)നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ ബേബി (41) യെ അറസ്റ്റുചെയ്തത്. വീട്ടിനടുത്ത് പലവ്യഞ്ജനക്കട നടത്തിവരികയാണിവർ. പരാതിക്കാരന്റെ ഭാര്യയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ…
-
വീണുകിട്ടിയ 46,000 ദിർഹം (ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപ) തിരിച്ചേൽപിച്ചു… മലപ്പുറം സ്വദേശിക്ക് ദുബൈ പൊലീസിന്റെ ആദരം.
30-11-2022 വീണുകിട്ടിയ 46,000 ദിർഹം (ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപ) തിരിച്ചേൽപിച്ചു… മലപ്പുറം സ്വദേശിക്ക് ദുബൈ പൊലീസിന്റെ ആദരം.മലപ്പുറം വണ്ടൂർ സ്വദേശിയും ദുബൈയിൽ സൂപ്പർമാർക്കറ്റ് ഡെലിവറി ജീവനക്കാരനുമായ നിഷാദ് ആണ് തനിക്കു വീണു കിട്ടിയ വിദേശിയുടെ 46,000 ദിർഹം അടങ്ങിയ കവർ ഉടമയെ കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസിന്റെ ആദരത്തിന് അർഹനായത്…
-
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലും പുറക്കാടും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
Nov 30, 2022 ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലും പുറക്കാടും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയുമാണ് നശിപ്പിക്കേണ്ടത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പുറക്കാട് താറാവുകൾ ചത്തതു പക്ഷിപ്പനി കാരണമാണെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ സ്ഥിരീകരിച്ചിരുന്നു. അതോടൊപ്പം തന്നെ നാലുചിറ പാടശേഖരത്തിലുണ്ടായിരുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. കരുവാറ്റ കൊച്ചുപറമ്പിൽ ദേവരാജന്റേതാണ് ഇവ. ഒരാഴ്ചയ്ക്കിടയിൽ 200 താറാവുകൾ ചത്തു. 65 – 70 ദിവസം…
-
വർക്കല നഗരസഭയ്ക്കു മുന്നിൽ സി.പി.എം. പ്രതിഷേധക്കൂട്ടായ്മ
30-11-2022 വർക്കല : നഗരസഭയിലെ ബി.ജെ.പി. അക്രമത്തിനും അപവാദപ്രചാരണങ്ങൾക്കുമെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭാ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.എം. വർക്കല നോർത്ത് ലോക്കൽ സെക്രട്ടറി എൻ.അരവിന്ദാക്ഷൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ.എം.ലാജി, സി.പി.എം. വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്, എസ്.രാജീവ്, വി.പ്രിയദർശിനി, വി.സുനിൽ, വി.സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു. വർക്കല സി.പി.എം. ഓഫീസിൽനിന്നും പ്രകടനമായി എത്തിയാണ് പ്രവർത്തകർ കൂട്ടായ്മയിൽ പങ്കെടുത്തത്.
-
ആറ്റിങ്ങലിലെ കടുത്ത ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരം കാണാൻ അവസരമൊരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി.
30-11-2022 ആറ്റിങ്ങൽ :ആറ്റിങ്ങലിലെ കടുത്ത ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരം കാണാൻ അവസരമൊരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി. സൊസൈറ്റി ഒരുക്കിയ ടൂർപാക്കേജിലൂടെ 30 പേർ മത്സരം കാണാനായി ഖത്തറിലേക്ക് പുറപ്പെട്ടു. വിമാന ടിക്കറ്റ്, ലോകകപ്പ് സന്ദർശന ടിക്കറ്റ്, താമസ സൗകര്യം അനുബന്ധ സംവിധാനങ്ങളെല്ലാം സൊസൈറ്റി ഒരുക്കി നൽകി. അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് സജീവമായിട്ടുള്ള സൊസൈറ്റി തങ്ങളുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രയൊരുക്കിയത്.കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണസ്ഥാപനം ലോകകപ്പ് മത്സരം കാണാൻ ഫുട്ബോൾപ്രേമികൾക്കായി പദ്ധതി…
-
സംഘര്‍ഷം: ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘം, ഡിഐജി നിശാന്തിനിക്ക് ചുമതല
29-11-2022 വിഴിഞ്ഞം സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി ആര്‍.നിശാന്തിനിയെയാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ…
-
ഗതാഗതക്കുരുക്കിലും അടിസ്ഥാന സൗകര്യമില്ലായ്മയിലും വീർപ്പുമുട്ടി വക്കം ജങ്ഷൻ
29-11-2022 വക്കം : ഗതാഗതക്കുരുക്കിലും അടിസ്ഥാന സൗകര്യമില്ലായ്മയിലും വീർപ്പുമുട്ടി വക്കം ജങ്ഷൻ. നിരവധി സ്ഥാപനങ്ങളും വീതികുറഞ്ഞ റോഡും റെയിൽവേ ഗേറ്റുമാണ് വക്കം ജങ്ഷനെ വർഷങ്ങളായി കുരുക്കിലാക്കുന്നത്. ജങ്ഷൻ വികസനം അന്നും ഇന്നും വാക്കിൽ ഒതുങ്ങുകയാണ്. തീരദേശത്തെ പ്രധാനഗ്രാമവും ചിറയിൻകീഴ് താലൂക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് വക്കം. ദിവസേന നിരവധിയാളുകൾ വന്നുപോകുന്ന വക്കം ജങ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമോ കാൽനടയാത്രികർക്ക് നടപ്പാതയോ ഒരുക്കുവാൻ നാളിതുവരെയായി അധികാരികൾക്ക് സാധിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസ്, പൊതു മാർക്കറ്റ്, ഹയർസെക്കൻഡറി സ്കൂൾ, പെട്രോൾ പമ്പ്,…
-
ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി
Nov 25, 2022 ദില്ലി: ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014-ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അമീറുളിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അസമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക്…
-
തെലങ്കാനയിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതി
Nov 25, 2022 ഹൈദരാബാദ് : തെലങ്കാനയിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ഉൾപ്പെടെ 4 പേരെക്കൂടി പ്രത്യേകാന്വേഷണ സംഘം പ്രതി ചേർത്തു. അഴിമതിവിരുദ്ധ പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തുഷാറിനു പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, മലയാളിയായ ജഗ്ഗു സ്വാമി, ബി.ശ്രീനിവാസ് എന്നിവരെയും നേരത്തെ പ്രതിചേർത്തു. ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിപ്രകാരമുള്ള കേസിൽ രാമചന്ദ്ര ഭാരതി, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെ…
-
തുമ്പയിലെ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 11.55-ന് ആർ.എച്ച്. 200 എന്ന സൗണ്ടിങ് റോക്കറ്റ് ഉയർന്നത് ചരിത്രത്തിലേക്ക്
24-11-2022 തിരുവനന്തപുരം : തുമ്പയിലെ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 11.55-ന് ആർ.എച്ച്. 200 എന്ന സൗണ്ടിങ് റോക്കറ്റ് ഉയർന്നത് ചരിത്രത്തിലേക്ക്. തുമ്പയിലെ വിക്ഷേപണത്തറയിൽനിന്ന് ഉയർന്ന ഇരുന്നൂറാമത് റോക്കറ്റായിരുന്നു അത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തിലായിരുന്നു തുമ്പയുടെ ചരിത്രനേട്ടം. 1963 നവംബർ 21-നാണ് തുമ്പയിൽനിന്ന് ആദ്യ സൗണ്ടിങ് റോക്കറ്റ് ആകാശത്തേക്കുയർന്നത്.നിരവധി പരീക്ഷണങ്ങൾക്കുള്ള അടിത്തറയായിട്ടാണ് സൗണ്ടിങ് റോക്കറ്റിനെ ശാസ്ത്രസമൂഹം വീക്ഷിക്കുന്നത്. കാലാവസ്ഥാശാസ്ത്രം, ജ്യോതിശാസ്ത്രം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ചുള്ള പഠനങ്ങൾക്കായാണ് സൗണ്ടിങ് റോക്കറ്റുകൾ വിക്ഷേപിക്കുന്നത്. രാജ്യം ഇന്നുപയോഗിക്കുന്ന ഭീമാകാരമായ…
-
വർക്കലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
24-11-2022 വർക്കല ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയാണ് (16) മരിച്ചത്. പ്ലാവഴികം ഉല്ലാസ് ഭവനിൽ ഉല്ലാസിന്റെയും നിമ്മിയുടെയും മൂത്ത മകളാണ് ഭാഗ്യനന്ദ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറു കൊണ്ടുപോകില്ല എന്നു പറഞ്ഞ് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഇന്നലെ കുട്ടി സ്കൂളിൽ പോയിരുന്നില്ല. വൈകുന്നേരം മൂന്നരയോടു കൂടി അമ്മയും കുട്ടിയുടെ ഇളയ സഹോദരി കൃഷ്ണേന്ദുവും കൂടി സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി കടയിൽ പോയി തിരികെ വന്നപ്പോഴായിരുന്നു കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഭാഗ്യനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം വർക്കല…
-
ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ശിവഗിരിയിൽ നടന്നു
24-11-2022 ശിവഗിരി : ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ശിവഗിരിയിൽ നടന്നു. ഗുരുകല്പിത വിഷയങ്ങളിൽ കൂടുതൽ അവബോധം തീർഥാടകർക്ക് ലഭ്യമാകുംവിധം എക്സിബിഷനുകൾ സംഘടിപ്പിക്കുന്നത് ഉചിതമാകുമെന്നും വി.ജോയി എം.എൽ.എ. യോഗത്തിൽ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, എ.ഡി.എം. അനിൽ ജോസ്, ഡിവൈ.എസ്.പി. നിയാസ്, തഹസീൽദാർ സജി, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത്…
-
സാനിറ്ററി പാഡുകളിലെ രാസസാന്നിധ്യം കാൻസറിനും വന്ധ്യതയ്ക്കും കാരണമായേക്കാം എന്ന് പഠനം.
23-11-2022 ആർത്തവകാല ശുചിത്വത്തെക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്ന കാലമാണിത്. പണ്ടൊക്കെ തുണികളായിരുന്നു ആർത്തവകാലത്ത് ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീടത് സാനിറ്ററി പാഡുകളിലേക്കും ടാംപൂണുകളിലേക്കും മെൻസ്ട്ര്വൽ കപ്പുകളിലേക്കുമൊക്കെ എത്തിച്ചേർന്നു. ഉപയോഗിക്കാൻ എളുപ്പമാണെന്നതും സംസ്കരിക്കേണ്ട ബാധ്യതയില്ലെന്നതുമൊക്കെ ചെറുപ്പക്കാർക്കിടയിൽ കപ്പുകളെ കൂടുതൽ സ്വീകാര്യമാക്കി. സാനിറ്ററി പാഡുകൾക്കായി മാസംതോറും ചെലവാക്കുന്ന പൈസയും പിന്നീടത് സംസ്കരിക്കാൻ പാടുപെടുന്നതുമൊക്കെ മിക്കവരുടെയും പരാതികളാണ്. എന്നാൽ അതുമാത്രമല്ല ഗുരുതര ശാരീരിക പ്രത്യാഘാതങ്ങളും ഇവ ഉണ്ടാക്കുന്നു എന്നാണ് പുതിയൊരു പഠനം പറയുന്നത്. ടോക്സിക് ലിങ്ക്സ് എന്ന എൻ.ജി.ഒ ആണ് ഈ വിഷയത്തിൽ പഠനം…
-
സൈനിക സ്കൂൾ പ്രവേശനത്തിനായി നവംബർ 30 വരെ അപേക്ഷിക്കാം
23-11-2022 കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ആറാം ക്ലാസ്സിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഒമ്പതാം ക്ലാസ്സിലേക്ക് ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ആറാം ക്ലാസിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ 80 ആൺകുട്ടികളും 10 പെൺകുട്ടികളും, ഒൻപതാം ക്ലാസിൽ 17 ഒഴിവുകളുമാണ്. ആറാം ക്ലാസിലെ പ്രായപരിധി 31.03.2023-ൽ 10 വയസ്സിനും 12 വയസ്സിനുമിടയിലും ഒമ്പതാം ക്ലാസിലേക്ക് 13 നും 15 നും ഇടയിലുമാണ്. ഒൻപതാം ക്ലാസിലേക്കുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ്…
-
എം.എ.യൂസഫലിയുടെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
23-11-2022 തിരുവനന്തപുരത്ത് പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു.
-
നട തുറന്ന് ആദ്യആറ്ദിവസം പിന്നിടുമ്പോള്‍ അയ്യനെക്കാണാന്‍ ശബരി പീഠത്തിലെത്തിയത് 2,61,874 തീര്‍ഥാടകർ
23-11-2022 നട തുറന്ന 17 ന് 47,947പേരാണ് ദര്‍ശനത്തിന് എത്തിയത്. സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു. ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി. ഉച്ചക്കുശേഷം വൈകിട്ട് മൂന്നിനും നട തുറക്കും. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കെ എസ് ആര്‍ടിസി ഇതുവരെ നിലയ്ക്കല്‍ – പമ്പ റൂട്ടിലും തിരിച്ചും 6693 സര്‍വീസ്…
-
അടൂർ പ്രകാശ് എം. പി യെ പട്ടയമേളയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിച്ചതിൽ വ്യാപക പ്രതിക്ഷേധം.
23-11-2022 ആറ്റിങ്ങൽ : അടൂർ പ്രകാശ് എം. പി യെ ആറ്റിങ്ങൽ വെച്ച് നടന്ന പട്ടയമേളയിൽ നിന്ന് മാറ്റി നിർത്താൻ ഇടതുപക്ഷം ആറ്റിങ്ങൽ തഹശിൽദാരൂ മായിചേർന്നു എം. പി യെ അറിയിക്കാതെ സമയം മാറ്റിയ നടപടിയിൽ പ്രതിക്ഷേധിച്ച് ഐ. എൻ. റ്റി. യു. സി, യൂത്ത് കോൺഗ്രസ് സംഘടനകൾ സംയുക്തമായി പ്രതിക്ഷേധ പ്രകടനവും സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണയും നടത്തുകയുണ്ടായി. സി. പി. എം ഇടതുപക്ഷ സംഘടനയിൽ പെട്ട ചില ഉദ്യോഗസ്ഥരുമായി ചേർന്നു സർക്കാർ പ്രോഗ്രാമുകളിൽ നിന്ന്…
-
സംസ്ഥാനത്ത് മദ്യവില രണ്ട് ശതമാനം കൂട്ടാൻ തീരുമാനം
Nov 23, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില രണ്ട് ശതമാനം കൂട്ടാൻ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പത്ത് രൂപ മുതല്‍ പതിനഞ്ച് രൂപ വരെ മദ്യത്തിന്റെ വിലയിൽ വർധന വരാൻ സാധ്യതയുണ്ടെന്നാണ് ബെവ്കോ അധികൃതർ നൽകുന്ന വിവരം. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിൽപ്പന നികുതി വർധിപ്പിക്കുന്നതിന് ജി.എസ്.ടി. നയമത്തിൽ ഭേദഗതി വരുത്തും. വിൽപ്പന നികുതിയിൽ നാല് ശതമാനം വർധനവ് വരുത്താനാണ് ധാരണ. പൊതുവിപണിയിലെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമേ പ്രതിഫലിക്കൂ. മദ്യ…
-
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകർത്ത് ജപ്പാന് അട്ടിമറി ജയം
Nov 23, 2022 ദോഹ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകർത്ത് ജപ്പാന് അട്ടിമറി ജയം. ജപ്പാനെതിരായ ആവേശകരമായ മത്സരത്തിന്റെ 75 -ാം മിനിറ്റ് വരെ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. 33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ആദ്യ പകുതിയിൽ ജർമനിയെ മുന്നിലെത്തിച്ചത്. എന്നാൽ ഡൊവാന്‍ 75-ാം മിനിറ്റില്‍ ഗോളടിച്ച് ജപ്പാനെ സമനിലയില്‍ എത്തിച്ചു. പിന്നീട് 84-ാം മിനിറ്റില്‍ അസാനോ ജര്‍മ്മന്‍ വല കുലുക്കി. ജപ്പാൻ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ചതോടെ…
-
നടൻ മിഗ്‌ദാദ് അന്തരിച്ചു; മുത്താരംകുന്ന് പിഒയിലെ ഫയൽവാൻ!
NOVEMBER 23, 2022 തിരുവനന്തപുരം• ആദ്യകാല ചലച്ചിത്ര നടനും വോളിബാൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു അന്ത്യം.1982ൽ ആ ദിവസം എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്തെത്തിയത്. എന്നാൽ, സംവിധായകൻ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലെ രാജൻപിള്ള എന്ന ഫയൽവാന്റെ വേഷമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി,…
Got any book recommendations?