Mindblown: a blog about philosophy.
-
അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയ ഇടവയിലെ വിദ്യാലയമുറ്റത്ത് മധുരമൂറുന്ന ഓർമകൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ
04-12-2022 വർക്കല : അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയ ഇടവയിലെ വിദ്യാലയമുറ്റത്ത് മധുരമൂറുന്ന ഓർമകൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. തന്റെ കലാജീവിതത്തിനും ഉയർച്ചയ്ക്കും അടിത്തറയിട്ട വിദ്യാലയത്തിലെ നല്ല നാളുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമകൾ കേട്ടിരുന്ന വിദ്യാർഥികൾക്കും നവ്യാനുഭവമായി. ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസിലെ പ്രതിഭാസംഗമം പരിപാടിയിലാണ് ബാലചന്ദ്രമേനോൻ വിശിഷ്ടാതിഥിയായി മാതൃവിദ്യാലയത്തിലേക്ക് മടങ്ങിയെത്തിയത്. അന്നത്തെ അധ്യാപകരായ ഷാഹുൽ ഹമീദ്, ഗഫൂർ, കുട്ടൻ, അലിഹസൻ, ജയചന്ദ്രൻ ആചാരി തുടങ്ങിയവരുടെ അധ്യാപനരീതി ഉദാഹരണസഹിതം ഓർത്തെടുത്തു. കായികമത്സരങ്ങളിലും റേഡിയോ ക്ലബ്ബിലും പങ്കാളിയായിരുന്നതും എടുത്തുപറഞ്ഞു. താമസിച്ചിരുന്ന പയറ്റുവിള…
-
മീൻകച്ചവടത്തിനായി ചന്ത നവീകരിച്ചു : പക്ഷേ, കച്ചവടക്കാർ എത്തുന്നില്ല
04-12-2022 ആറ്റിങ്ങൽ : ചന്തയിലെ മീൻകട നഗരസഭ നവീകരിച്ചെങ്കിലും കച്ചവടക്കാർ ഇവിടേക്കെത്തുന്നില്ല. ഇപ്പോൾ ചന്തയിൽ കച്ചവടത്തിനെത്തുന്നത് മൂന്ന് മത്സ്യത്തൊഴിലാളികൾ മാത്രമാണ്. അവരും ചന്തയുടെ കവാടത്തിലിരുന്നാണ് കച്ചവടം ചെയ്യുന്നത്. ഒരു ചരുവം മീൻ ചന്തയിലിറക്കുമ്പോൾ 250 രൂപ കരം കൊടുക്കണം. മീൻ വിറ്റാലും ഇല്ലെങ്കിലും കരം ഒഴിവാകില്ല. മുമ്പ് ധാരാളം കച്ചവടക്കാർ ചന്തയിലെത്തിയിരുന്ന സമയത്ത് ചന്തയിൽ എപ്പോഴും ആൾത്തിരക്കുണ്ടായിരുന്നു. എന്നാൽ, ചന്തയ്ക്കുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ കുറഞ്ഞപ്പോൾ കച്ചവടക്കാർ ചന്തയിലേയ്‌ക്കെത്താതായി. വഴിയോരങ്ങളിലേയ്ക്ക് കച്ചവടക്കാർ മാറിയതോടെ ആളുകൾ സൗകര്യപ്രദമായ സ്ഥലങ്ങളിൽനിന്നു മീൻവാങ്ങാൻ തുടങ്ങി. ഇപ്പോൾ…
-
സംസ്ഥാനത്ത് tചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
03-12-2022 തിരുവനന്തപുരം : സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ചെങ്കണ്ണുണ്ടായാല്‍ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവര്‍ക്കര്‍മാരുടേയും…
-
വർക്കലയിൽ മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
03-12-2022 വർക്കല :വർക്കലയിൽ മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ.വെട്ടൂർ വെന്നികോട് അഖിൽ നിവാസിൽ അഖിൽ ( 22), ഇടവ ലക്ഷംവീട് കോളനിയിൽ അരുൺ (25) എന്നിവരാണ് വർക്കല കോടതി റോഡിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി പിടിയിലായത്. കോടതിയുടെ സമീപത്തായി രാത്രി പതിനൊന്നര മണിയോടുകൂടി ബൈക്കിലെത്തിയ അഖിലും അരുണും വർക്കല ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന നൈട്രോസെപാൻ ഗുളികകളാണ് പിടിച്ചെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികൾ ഓടിച്ചുവന്ന…
-
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
03-12-2022 കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് കൊച്ചു പ്രേമന്‍റെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും…
-
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി.
Dec 3, 2022 തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നൽകാൻ വൈകിയിട്ടില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു.…
-
സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
DECEMBER 03, 2022 പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
-
നിലയ്ക്കാമുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കൾ സംഘം ചേർന്ന് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നു.
03-12-2022 കടയ്ക്കാവൂർ: നിലയ്ക്കാമുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നതായി പരാതി. രാത്രികാലങ്ങളിൽ സംഘം ചേർന്ന് നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും പുറത്ത് സുക്ഷിച്ചിരിക്കുന്ന ചെരുപ്പ് തുണി എന്നിവ കടിച്ച് നശിപ്പിക്കുകയും വാഹനങ്ങളിൽ കടിച്ചും അള്ളിയും കേടുപാടുകൾ വരുത്തുന്നതും പതിവാണ്. കഴിഞ്ഞദിവസം രാത്രി ഗണപതിപ്പുരയ്ക്ക് സമീപം സൂര്യ എന്ന പെൺകുട്ടി വളർത്തിയ ആട്ടിൻകുട്ടികളെ കടിച്ച് കൊല്ലുകയും മുതിർന്ന ആടിനെ കടിച്ച് സാരമായി പരിക്ക് എൽപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടടുത്ത വീട്ടിൽ വളർത്തിയിരുന്ന ഇരുപതോളം കോഴികളെയും നായകൾ കൊന്നു.…
-
പരാതികൾ അന്വേഷിക്കാനിറങ്ങുമ്പോഴാണ് പൊലീസ് ജീപ്പിനൊരു സ്റ്റാർട്ടിംഗ് ട്രബിൾ
03-12-2022 കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന പരാതികൾ അന്വേഷിക്കാനിറങ്ങുമ്പോഴാണ് പൊലീസ് ജീപ്പിനൊരു സ്റ്റാർട്ടിംഗ് ട്രബിൾ. പണിതിട്ടും പണിക്കുറ്റം തീരാത്ത ഈ പൊലീസ് ജീപ്പാണ് അഞ്ചുതെങ്ങ് സ്റ്റേഷനിലെ ഒഴിയാബാധ. ഈ പണിമുടക്ക് നിത്യസംഭവമായതോടെ പൊലീസുകാർ ദുരിതത്തിലുമായി. കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതുമാണ് വാഹനങ്ങളുടെ ഈ ശോച്യാവസ്ഥയ്ക്ക് കാരണം.വാഹനങ്ങൾ പണിമുടക്കുന്നത് നിത്യസംഭവമായതോടെ പരാതികൾ കൃത്യമായി അന്വേഷിക്കാൻ പറ്റാതായി.പട്രോളിംഗും മിന്നൽ പരിശോധനയുമെല്ലാം പാതിവഴിയിലായി.പെട്ടെന്ന് എത്തേണ്ട പലയിടത്തും പൊലീസെത്തുമ്പോൾ കാര്യങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാകും. ഇതുകാരണം അഞ്ചുതെങ്ങ് സ്റ്റേഷനിലെ പൊലീസുകാർക്ക് നാട്ടുകാരുടെ മുന്നിൽ പരിഹാസ്യരായി…
-
ആറ്റിങ്ങൽ ഗവ. കോളേജിൽ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു.
03-12-2022 ആറ്റിങ്ങൽ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. കോളേജിൽ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു. സുർജിത് (ചെയർമാൻ),അൻസി സന്തോഷ് (വൈസ് ചെയർമാൻ), അമൽരാജ്(ജനറൽ സെക്രട്ടറി), അമൽ (ആർട്സ് ക്ലബ് സെക്രട്ടറി ): മിഥുൻ(മാഗസിൻ എഡിറ്റർ) വിജയ് വിമൽ, ജിതിൻ (യൂണിയൻ കൗൺസിലേഴ്‌സ്) ആദിത്യ വിജയൻ, ദുർഗ (വനിതാ പ്രതിനിധികൾ) എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞവർഷവും എസ്.എഫ്.ഐയുടെ പാനലിന് എതിരില്ലായിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആറ്റിങ്ങൽ ടൗണിൽ പ്രകടനം നടത്തി. എതിരില്ലാതെ വിജയിച്ച എസ്.എഫ്. ഐ…
-
ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിൽ തുറന്ന് വിദ്യാർഥിനി റോഡിൽ വീണു കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരേ തുടർനടപടിയുണ്ടായില്ല.
03-12-2022 നെയ്യാറ്റിൻകര : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ താനെ തുറന്ന് ഐ.ടി.ഐ. വിദ്യാർഥിനി റോഡിൽ തെറിച്ചുവീണു. അതിയന്നൂർ, അരംഗമുകൾ, പൊറ്റയിൽ, ധന്യ ഭവനിൽ ബിനുവിന്റെയും ഷീബയുടെയും മകൾ മന്യ (18)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ കരമന-കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര നഗരസഭാ മൈതാനത്തിന് എതിർവശത്തായിട്ടായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുകയായിരുന്ന പാറശ്ശാല ഡിപ്പോയിലെ ഓർഡിനറി ബസിൽ മൂന്നുകല്ലിൻമൂട്ടിൽനിന്നും കൂട്ടുകാരി നിധിയക്കൊപ്പമാണ് മന്യ കയറിയത്. നല്ല തിരക്കുള്ള ബസിൽ പുറകുവശത്തെ വാതിൽ തുറന്നാണ് അപകടമുണ്ടായത്. മന്യ…
-
കെട്ടുകഥകളെ ചരിത്രമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിതെന്നു മുഖ്യമന്ത്രി പിണറായി
03-12-2022 തിരുവനന്തപുരം : യഥാർഥസംഭവങ്ങൾക്കുമേൽ കെട്ടുകഥകൾക്ക് പ്രാധാന്യം കല്പിക്കുകയും ആ കെട്ടുകഥകളെ ചരിത്രമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തെ ഒരു വിഭാഗത്തിന്റേതുമാത്രമാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ചരിത്രസ്മാരകങ്ങളുടെ പേരുപോലും മാറ്റാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തുനടന്ന എണ്ണമറ്റ സമരങ്ങളുടെ രേഖ ചരിത്രപുസ്തങ്ങളിൽനിന്നു നീക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് 1914-ലെ പഞ്ചമിയുടെ വിദ്യാലയപ്രവേശനം. പഞ്ചമിയുടെ സ്കൂൾപ്രവേശനം അംഗീകരിക്കാത്തവർ വിദ്യാലയംതന്നെ കത്തിച്ചു. എന്നാൽ, കത്തിച്ചവർ ചരിത്രത്തിൽനിന്ന് മായ്ക്കപ്പെടുകയും പഞ്ചമി ഇന്നും…
-
എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
02-12-2022 പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തിലാണ് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴിമതി നിരോധന നിയമ പ്രകാരം എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസെടുക്കാനുമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീട് വെച്ചത്. ഇത് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ്…
-
ശബരിമല മേല്‍ശാന്തി നിയമനം:വിജ്ഞാപനമനുസരിച്ച് അപേക്ഷകന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനായിരിക്കണമെന്നാണ് വ്യവസ്ഥ.
02-12-2022 ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിനാളെ പരിഗണിക്കും. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനാണ് സിറ്റിംഗ്. വിജ്ഞാപനമനുസരിച്ച് അപേക്ഷകന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനായിരിക്കണമെന്നാണ് വ്യവസ്ഥ . ഇത് ഭരണഘടന ഉറപ്പു…
-
ഇത്രയധികം അതിക്രമങ്ങള്‍ നടത്തിയിട്ടും നിയമം ലംഘിച്ച് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ വ്യക്തമായ ഒരു നിലപാട് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
02-12-2022 അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര ഭീകരതയ്ക്കാണ് വിഴിഞ്ഞം സംഘര്‍ഷത്തില്‍ കേരളം സാക്ഷ്യം വഹിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതി അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോളാണ് മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ഇത്രയും നാള്‍ നിശബ്ദരായിരുന്നവര്‍ പദ്ധതിയുടെ പൂര്‍ത്തീകരണവേളയില്‍ പ്രതിഷേധം ശക്തമാക്കുന്നത് മത്സ്യതൊഴിലാളികളുടെ ഉന്നമനം മാത്രം ലക്ഷ്യം വെച്ചാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുക ബുദ്ധിമുട്ടാണ്. സമരത്തിന്റെ ഭാഗമായി അതിക്രമങ്ങള്‍ അഴിച്ചു വിടുകയും അതൊരു കലാപത്തിലേക്ക് നീങ്ങിയാല്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാമെന്നുമുള്ള ചിന്തയിലാണ് വിഴിഞ്ഞത്ത് കാര്യങ്ങള്‍ പുരോഗമിച്ചത്. പോലീസ് സംയമനം പാലിച്ചതു…
-
തലസ്ഥാന നഗരിയിൽ അന്തിയുറങ്ങുന്ന നവോത്ഥന നേതാവിനോട് അനാദരവ്
02-11-2022 തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അന്തിയുറങ്ങുന്ന നവോത്ഥന നേതാവിനോട് അനാദരവ്. ആധുനിക കേരളത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ഡോ പല്പുവിന്‍റെ സമ്യതി കൂടിരം ഇന്ന് നാശത്തിന്റെ വക്കിൽ.ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹികനവോത്ഥാന നേതാവായിരുന്ന ഡോ:പല്പുവിന്റെ സ്മൃതി കുടീരമാണ് നാം ഈ കാണുന്നത്. സ്മൃതി കുടീരത്തിന്റ അവസ്ഥ വളരെ ശോചനീയമാണ് .അനശ്വര നേതാവിന്റെ സ്മൃതി കുടീരമാകെ പൊട്ടിപ്പൊളിഞ്ഞ് ചുറ്റും കാടുപിടിച്ച് നശിച്ച് കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് മാലിന്യങ്ങളും നിക്ഷേപിക്കപെട്ടിരിക്കുന്നുവരും തലമുറയ്ക്ക് പ്രയോജനപ്പെടുത്ത വിധത്തിൽ സമൃതി…
-
സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് ഗുരുതര പരിക്ക്
Dec 2, 2022 പത്തനംതിട്ട : സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് ഗുരുതര പരിക്ക്.അടൂരിലാണ് സംഭവം നടന്നത്. കേസിൽ അടൂർ സ്വദേശിയായ ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനിടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്കും സ്റ്റീല്‍ പൈപ്പിന് അടിയേറ്റിട്ടുണ്ട്. വഴക്കിനിടെ അമ്മയെ മര്‍ദ്ദിക്കാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്. ഇതുകണ്ട ഭാര്യ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഭാര്യയോടും ദേഷ്യമായി. തുടര്‍ന്ന് സ്റ്റീല്‍ പൈപ്പ്…
-
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്
Dec 2, 2022 തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. പാറശാല ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിനി മന്യക്കാണ് പരിക്കേറ്റത്. നെയ്യാറ്റിൻകരയിൽ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്ക് പോവുകയായിരുന്നു മന്യ. യാത്രയ്ക്കിടെ ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് വിവരം. പെൺകുട്ടി തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ ബൈക്ക് യാത്രികരും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് മന്യയെ ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിന് പൊട്ടലേറ്റ…
-
വിഴിഞ്ഞത്ത് കണ്ടലറിയാവുന്ന പത്തുപേർക്കെതരിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തി കേസ് എടുത്തു
02-12-2022 തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസ്. വിഴിഞ്ഞം എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിന് എതിരെ ഇന്നലെ രണ്ട് കേസുകൾ കൂടി എടുത്തിരുന്നു. കണ്ടലറിയാവുന്ന പത്തുപേർക്കെതരിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ പത്തുപേര്‍ എസ്ഐയെ കല്ലെറിഞ്ഞി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ് ഐ ആറിൽ പറയുന്നു. ഇന്നലെ രജിസ്റ്റർ ചെയ്ത…
-
ആറ്റിങ്ങൽ നഗരത്തിന്റെ അഭിമാനമായി മാറ്റിയെടുക്കാനുദ്ദേശിച്ച് ആരംഭിച്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണം പാതിവഴിയിൽ
02-12-2022 ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിന്റെ അഭിമാനമായി മാറ്റിയെടുക്കാനുദ്ദേശിച്ച് ആരംഭിച്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണം പാതിവഴിയിൽ. ആധുനിക സംവിധാനങ്ങളോടെ നഗരസഭയുടെ നേതൃത്വത്തിലാണ് പഴയഹാൾ നവീകരിക്കുന്നതിന് തുടക്കമിട്ടത്. കച്ചേരിനടയ്ക്കും സി.എസ്.ഐ ജംഗ്ഷനും ഇടയ്ക്ക് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മുനിസിപ്പൽ ടൗൺഹാൾ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രവുമാണ്. നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നുമാണ് ഇവിടം. കുറഞ്ഞ വാടകയ്ക്ക് ഹാൾ ലഭിക്കുമായിരുന്നതിനാൽ നഗരപ്രദേശത്തെയും വിവിധ ഗ്രാമങ്ങളിലെയും സാധാരണ കുടുംബങ്ങളിലെ വിവാഹം, വിവാഹ സത്കാരം തുടങ്ങിയ ചടങ്ങുകൾക്ക് ടൗൺ ഹാളിനെയാണ് ആശ്രയിച്ചിരുന്നത്. നഗരം കേന്ദ്രീകരിച്ച് നടക്കുന്ന…
Got any book recommendations?