Mindblown: a blog about philosophy.
-
ചിറയിൻകീഴ് ബ്ലോക്ക് ‘ക്ഷീരസംഗമം’ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
November 22, 2022 ക്ഷീര വികസന വകുപ്പും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘ ക്ഷീരസംഗമം ‘ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലിറ്ററിന് അഞ്ച് രൂപയിൽ കുറയാത്ത സബ്‌സിഡി ക്ഷീരകർഷകർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. ബി. പി. എൽ വിഭാഗത്തിൽപ്പെട്ട ക്ഷീര കർഷകർക്ക് ഒരു പശുവിനെ വാങ്ങാൻ 90 ശതമാനം സബ്‌സിഡിയായി നൽകും. ഇതിനായി 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന ക്ഷീര കർഷകരെ മന്ത്രി ആദരിച്ചു…
-
മരണ വിവരം പറഞ്ഞ ഡോക്ടർക്ക് നേരെ അക്രമം
November 23, 2022 തിരുവനന്തപുരം:മരണ വിവരം പറഞ്ഞ ഡോക്ടർക്ക് നേരെ അക്രമം. ന്യൂറോസർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെയാണ് രോഗിയുടെ കൂടെയുള്ളയാൾ ആക്രമിച്ചത്. രോഗി മരിച്ചുവെന്ന് അറിയിച്ചതോടെ രോഗിയുടെ ഭർത്താവ് ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ വനിത ഡോക്ടർ ചികിൽസയിലാണ്. ബ്രെയിൻ ട്യൂമറുമായി സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ചികിൽസ തേടിയ രോഗിയുടെ ഭർത്താവാണ് വനിത ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചയോടെ രോഗി മരിച്ചു. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി…
-
ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് തുരുമ്പെടുത്ത് നശിക്കുന്നു
Wednesday 23 November, 2022 ആറ്റിങ്ങൽ: ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് തുരുമ്പെടുത്ത് നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച പാർക്കാണ് ഇന്ന് ഉപയോഗശൂന്യമായിരിക്കുന്നത്. കൊവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിട്ടതോടെയാണ് പാർക്കിന് ശനിദശ ആരംഭിച്ചത്. കുട്ടികളുടെ കളിക്കോപ്പുകൾ പലതും തുരുമ്പിച്ച് ഒടിഞ്ഞു. കാടുകയറി പാർക്ക് പാമ്പുകളുടെ സങ്കേതമായി. അടുത്തിടെ നഗരസഭ കാടു വെട്ടിത്തെളിച്ചെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ കാട് തഴച്ചു വളരുകയാണ്. 14 വയസുവരെയുള്ള കുട്ടികൾക്കുമാത്രമേ പാർക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. മുതിർന്ന…
-
ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് തുരുമ്പെടുത്ത് നശിക്കുന്നു
Wednesday 23 November, 2022 ആറ്റിങ്ങൽ: ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് തുരുമ്പെടുത്ത് നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച പാർക്കാണ് ഇന്ന് ഉപയോഗശൂന്യമായിരിക്കുന്നത്. കൊവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിട്ടതോടെയാണ് പാർക്കിന് ശനിദശ ആരംഭിച്ചത്. കുട്ടികളുടെ കളിക്കോപ്പുകൾ പലതും തുരുമ്പിച്ച് ഒടിഞ്ഞു. കാടുകയറി പാർക്ക് പാമ്പുകളുടെ സങ്കേതമായി. അടുത്തിടെ നഗരസഭ കാടു വെട്ടിത്തെളിച്ചെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ കാട് തഴച്ചു വളരുകയാണ്. 14 വയസുവരെയുള്ള കുട്ടികൾക്കുമാത്രമേ പാർക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. മുതിർന്ന…
-
സായിഗ്രാമത്തിൽ നടന്ന സായിസ്മരണ സമൂഹവിവാഹം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു
Wednesday 23 November, 2022 തിരുവനന്തപുരം : സത്യസായി ബാബയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സായിഗ്രാമത്തിൽ നടന്ന സായിസ്മരണ സമൂഹവിവാഹം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സന്ദീപ്.എ.എസിന്റെയും രഞ്ജിനിയുടെയും വിവാഹമാണ് നടന്നത്. പുഷ്പകുമാർ.ടി.പിയും സുധ പുഷ്പകുമാറുമാണ് വിവാഹം സ്‌പോൺസർ ചെയ്തത്.സായിഗ്രാമത്തിൽ സമൂഹ വിവാഹത്തിലൂടെ ഇതുവരെ 301 വിവാഹങ്ങളാണ് നടന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ, ഡയറക്ടർ ബോർഡ് അംഗം അഡ്വ. മുട്ടത്തറ…
-
നഗരസഭാ ഭരണസമിതിക്കും സി.ഡി.എസിനുമെതിരേ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പി.യും.
23-11-2022 വർക്കല : സി.ഡി.എസിന്റെ വ്യാജരേഖ ചമച്ച് വനിതാ സംഘങ്ങൾക്കുള്ള വായ്പയുടെ പേരിൽ തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ നഗരസഭാ ഭരണസമിതിക്കും സി.ഡി.എസിനുമെതിരേ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പി.യും. സംഭവത്തിൽ അറസ്റ്റിലായ രണ്ട് സ്ത്രീകളിൽ മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിന്നിൽ എൽ.ഡി.എഫിലെ ഉന്നതർക്ക് പങ്കുണ്ട്. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്നിലുള്ള നേതാക്കളെ ഉൾപ്പെടെ അന്വേഷണത്തിലൂടെ ജനമധ്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ…
-
നിർധനരായി കുട്ടികള്‍ക്ക് തന്റെ കുഞ്ഞു സമ്പാദ്യം മാറ്റിവെച്ച് അത് ആലപ്പുഴ കലക്ടറിനെ ഏൽപ്പിച്ചിരിക്കുകയാണ് മൂന്നാം ക്പാസുകാരനായ നിധിൻ
22-11-2022 ആലപ്പുഴ: നിർധനരായി കുട്ടികള്‍ക്ക് തന്റെ കുഞ്ഞു സമ്പാദ്യം മാറ്റിവെച്ച് അത് ആലപ്പുഴ കലക്ടറിനെ ഏൽപ്പിച്ചിരിക്കുകയാണ് മൂന്നാം ക്പാസുകാരനായ നിധിൻ. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ഹൃദ്യമായൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഒപ്പം ഒരു കുറിപ്പും. തന്റെ കുഞ്ഞു സമ്പാദ്യവുമായി കളക്ടറെ കാണാനെത്തിയ നിധിനെക്കുറിച്ചായിരുന്നു ആ വീഡിയോയും കുറിപ്പും. ഓണവും വിഷുവുമൊക്ക ആഘോഷമാക്കാൻ കരുതി വച്ച പണവുമായായിരുന്നു നിധിൻ കലക്ടറുടെ അടുത്തെത്തിയത്. നിർധനരായ കുഞ്ഞു മക്കൾക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നൽകാനായി സംസ്ഥാന…
-
ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം; ബാഗുകളും ഫോണുകളും കത്തി നശിച്ചു
22-11-2022 തിരുവനന്തപുരം ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം. പി.എസ്.സി നടത്തുന്ന എസ്.ഐ ടെസ്റ്റ് എഴുതാനെത്തിയവര്‍ മൊബൈല്‍ ഫോണും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടുത്തമുണ്ടായത്. രാവിലെയായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ക്ലോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈല്‍ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. 10 ഫോണും ബാഗുകളും കത്തി നശിച്ചു. പവര്‍ ബാഗുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും തീ പടരാനാണ് സാധ്യതയെന്ന് പ്രാഥമിക…
-
സ്കൂൾ കലോത്സവം കഴിഞ്ഞുമടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ ബൈക്കിലിരുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
November 22, 2022 സ്കൂൾ കലോത്സവം കഴിഞ്ഞുമടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ ബൈക്കിലിരുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം മന്ത്രക്കൽ ദേവീക്ഷേത്രത്തിനു സമീപം നടുക്കാലയിൽ വീട്ടിൽ കിരൺ കരുണാകരനെയാണ് (43) ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിലെ നാഗർകോവിലിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ രക്ഷിതാക്കൾക്ക് കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് അധ്യാപകന്റെ ബൈക്കിൽ കൊണ്ടുപോകാം എന്നു പറഞ്ഞ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കലോത്സവം കഴിഞ്ഞ് രാത്രി എട്ടോടെ…
-
സംസ്ഥാനത്ത് റേഷന്‍കടകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
Nov 22, 2022 തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍കടകള്‍ അനിശ്ചിതകാല സമരത്തിലേക്ക് .ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് പിന്നിലെ കാരണം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് എ.കെ ആര്‍.ഡി.ഡി എ.,കെ. എസ്.ആര്‍ ആര്‍.ഡി.എ, കെ.ആര്‍. യു.എഫ്,…
-
ഇന്ന് മുതൽ അഞ്ചു ദിവസം തലസ്ഥാനത്തെങ്ങും കലയുടെ മാമാങ്കത്തിൽ മുഴുകും
22-11-2022 തിരുവനന്തപുരം: ഇന്ന് മുതൽ അഞ്ചു ദിവസം തലസ്ഥാനത്തെങ്ങും കലയുടെ മാമാങ്കത്തിൽ മുഴുകും. നാല് സ്കൂളുകളിലായി 12 ഓളം വേദികളുടെ അവസാന മിനുക്കു പണികളുടെ തിരക്കിലായിരുന്നു റവന്യു ജില്ലാ കലോത്സവ സംഘാടകർ. ഗവ.ഗേൾസ് ഹയർസെക്കൻഡറി കോട്ടൺഹിൽ, ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, വഴുതക്കാട് എസ്.എസ്.ഡി ശിശുവിഹാർ യു.പി.എസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലായി നടക്കുന്ന മത്സരങ്ങളുടെ ചാർട്ട് തയാറാക്കുന്നതും മറ്റിടങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വഴിതെറ്റിപ്പോകാതിരിക്കാനുള്ള റൂട്ട് മാപ്പ് തയാറാക്കുന്നതിന്റെയുമൊക്കെ തിരക്കിലാണ്…
-
നീർത്തട യാത്രയ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി
22-11-2022 ചിറയിൻകീഴ്: ഹരിതകേരള മിഷൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള നീർത്തട യാത്രയ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കളിയിൽപ്പാലത്തിൽ നിന്നാരംഭിച്ച് ശാർക്കര ആറിന്റെ തീരം വരെ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. നീർത്തടയാത്ര ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ശിവപ്രഭ, രാഖി, അനീഷ്, ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ, മൈനർ ഇറിഗേഷൻ ഓവർസീയർ, എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പംഗങ്ങൾ, ഹരിതകർമ…
-
റോഡരികിൽ സൈക്കിൾ വീടാക്കി വയോധികൻ
22-11-2022 കാട്ടാക്കട : റോഡരികിൽ റബ്ബർമരങ്ങളുടെ തണലിനുതാഴെ രണ്ട് സൈക്കിളുകൾ കൂട്ടിക്കെട്ടി അതിൽ കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച് ടാർപ്പോളിൻ വലിച്ചുകെട്ടിയ കൂടാരം. ഇതിലാണ് കാട്ടാക്കട ചാരുപാറ സ്വദേശിയായ സോമൻ കഴിയുന്നത്. കുറ്റിച്ചൽ തച്ചൻകോട്-കോട്ടൂർ റോഡരികിലെ ഈ സൈക്കിൾ കുടിലിൽ കഴിയുന്ന സോമൻ വർഷങ്ങളായി സ്വന്തം നാട്ടിൽ അഭയാർഥിയാണ്.കാളവണ്ടിക്കാരനായ കുട്ടന്റെയും മീനാക്ഷിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയയാളായ സോമൻ ബാല്യംമുതലേ അച്ഛനോടൊപ്പം ചില്ലറ പണികൾ ചെയ്താണ് ജീവിച്ചത്. അന്നന്ന് കിട്ടുന്നത് അന്നത്തിന് പോലും തികയാതെ വന്നതോടെ നാലാം ക്ലാസിൽ പഠനം…
-
സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ച് സാമൂഹികമാധ്യമത്തിൽ തരംഗമായി മാറിയ മലയാളി ദമ്പതിമാരെ പാങ്ങോട് സൈനികകേന്ദ്രത്തിൽ ക്ഷണിച്ചുവരുത്തി ആദരിച്ചു
22-11-2022 തിരുവനന്തപുരം : സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ച് സാമൂഹികമാധ്യമത്തിൽ തരംഗമായി മാറിയ മലയാളി ദമ്പതിമാരെ പാങ്ങോട് സൈനികകേന്ദ്രത്തിൽ ക്ഷണിച്ചുവരുത്തി ആദരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സൈന്യത്തെ ക്ഷണിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുൽ-കാർത്തിക ദമ്പതിമാരെയാണ് സൈന്യം ആദരിച്ചത്. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവാഹക്ഷണത്തിനു സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ ദമ്പതികളുമായി സംവദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. നവംബർ പത്തിനാണ് തിരുവനന്തപുരം സ്വദേശികളായ രാഹുലിന്റെയും കാർത്തികയുടെയും വിവാഹം നടന്നത്. ഇരുവരും…
-
വക്കത്ത് അഭിനയ കളരി സംഘടിപ്പിച്ചു
21-11-2023 സംവിധായകൻ വക്കം രാജീവിന്റെ നേതൃത്വത്തിൽ അഭിനയ കളരിയിലൂടെ അഭിനേതാക്കളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി മംഗ്ലാവിള പ്രോഗ്രസീവ് ലൈബ്രറി ഹാളിൽ വെച്ചു Handsome Media & Oriole Media- യും സംയുകതമായി സംഘടിപ്പിച്ചു .വക്കം പഞ്ചായത്ത് 9 വാർഡ് മെബർ ശ്രീ അരുൺ ,അഭിനയ കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.. കേരളത്തിന് അകത്തും പുറത്തും, വിദേശരാജ്യങ്ങളിലുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയുംചെയ്യുകയും ,ഡയറക്ടർ ശ്യാമ പ്രസാദ് നൊടപ്പം കാസ്റ്റിംഗ് ഡയറക്ടർ ആയും അഭിനേതാവായുംശ്രീ സജി തുളസിദാസ് ചടങ്ങിൽ…
-
വക്കം ഗവ. ന്യൂ. എൽ. പി.എസ്സിലെ മിടുക്കികളും മിടുക്കൻമ്മാരും, മിന്നുന്ന തിളക്കവുമായി വർക്കല സബ്ജില്ലാകലോത്സവത്തിൽ
November 21, 2022 വർക്കല മോഡൽ എച്ച് എസ് എസിൽ നടന്ന വർക്കല സബ് ജില്ലാ ബാല കലോൽസവത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ 8 എ ഗ്രേഡുകളുൾപ്പടെ 48 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും എൽപി അറബിക് വിഭാഗത്തിൽ 6 എ ഗ്രേഡുകളുൾപ്പടെ 39 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും നേടി വക്കം ഗവ. ന്യൂ എൽ പി സ്ക്കൂൾ വീണ്ടും മികവ് തെളിയിച്ചിരിക്കുന്നു. കുട്ടികളും അധ്യാപകരും എസ് എം സി അംഗങ്ങളും ചേർന്നു ചിറയിൻകീഴ്…
-
കൊല്ലത്ത് ബ്രസീൽ-അർജന്റീന ആരാധകർ ഏറ്റുമുട്ടി
21-11-2022 കൊല്ലം: ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ ആവേശത്തിലാണ് മലയാളികൾ. ആരാധകർ കട്ടൗട്ടുകളായും ഫ്ലക്സുകളായും അവരവരുടെ ടീമുകൾക്കുള്ള പിന്തുണ വ്യക്തമാക്കി രംഗത്തെത്തി. എന്നാൽ കൊല്ലത്ത് ലോകകപ്പ് ആവേശം അതിരുകടന്ന് ആരാധകർ തമ്മില്‍ കയ്യാങ്കളിയിലേക്ക് വരെയെത്തിയത്. ശക്തികുളങ്ങരയിലായിരുന്നു ആരാധകക്കൂട്ടം അക്രമാസക്തമായത്. വിവിധ ഫുട്ബോൾ ടീമുകളുടെ ആരാധകർ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിക്കിടെയായിരുന്നു സംഭവം.പ്രധാനമായും ബ്രസീൽ – അർജന്റീന ആരാധകരാണ് തമ്മിൽ തല്ലിയത്. ഞായറാഴ്ചയായിരുന്നു ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
-
KSRTC ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; തലയിലൂടെ ടയർ കയറിയിറങ്ങി
21-11-2022 ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമം(51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംക്‌ഷനിൽ രാവിലെയായിരുന്നു അപകടം. സുമം രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്.
-
കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിനും ശിവഗിരി എച്ച്.എസ്.എസിനും കിരീടം
21-11-2022 വർക്കല : ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിനും ശിവഗിരി എച്ച്.എസ്.എസിനും ഓവറോൾ കിരീടം. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 163 പോയിന്റോടെയാണ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. ഒന്നാമതെത്തിയത്. വർക്കല ജി.എം.എച്ച്.എസ്.എസിനാണ്(150 പോയിന്റ്) രണ്ടാംസ്ഥാനം. എച്ച്.എസ്.എസ്. ജനറൽ വിഭാഗത്തിൽ 204 പോയിന്റുമായാണ് ശിവഗിരി എച്ച്.എസ്.എസ്. ഓവറോൾ നേടിയത്. വർക്കല ജി.എം.എച്ച്.എസ്.എസ്.(120) രണ്ടാംസ്ഥാനം നേടി. യു.പി. ജനറൽ വിഭാഗത്തിൽ മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂൾ(61) ഓവറോളും ഇടവ ലിറ്റിൽ ഫ്ളവർ സ്കൂൾ(60) രണ്ടാമതുമെത്തി. എൽ.പി. ജനറൽ വിഭാഗത്തിൽ വർക്കല ജി.എൽ.പി.ജി.എസ്.(51) ഓവറോളും…
-
ഓട്ടിസം എന്ന വെല്ലുവിളിയെ സർഗാത്മകതകൊണ്ടു മറികടക്കുകയാണ് പതിന്നാലുകാരനായ നയൻ
21-11-2022 ഓട്ടിസം എന്ന വെല്ലുവിളിയെ സർഗാത്മകതകൊണ്ടു മറികടക്കുകയാണ് പതിന്നാലുകാരനായ നയൻ. കഥ, കവിത, തത്ത്വചിന്ത, ബഹുഭാഷാ പരിചയം തുടങ്ങിയ നയന്റെ അദ്‌ഭുതശേഷിയെ സംസ്ഥാന സർക്കാരും പുരസ്കാരത്തിലൂടെ അംഗീകരിച്ചിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ സർഗാത്മകതയ്ക്കുള്ള പുരസ്കാരത്തിനാണ് നയൻ അർഹനായത്. ദേശീയവും അന്തർദ്ദേശീയവുമായ അനവധി അംഗീകാരങ്ങൾ ഇതിനോടകം നയനെത്തേടിയെത്തിയിട്ടുണ്ട്. കൊട്ടാരക്കര പുത്തൂർ സ്വദേശിയും ബിസിനസുകാരനുമായ സി.കെ.ശ്യാമിന്റെയും വീട്ടമ്മയായ പ്രിയങ്കയുടെയും ഇളയ മകനാണ് നയൻ. നയന്റെ പഠനത്തിനും പരിശീലനങ്ങൾക്കും വേണ്ടി വർഷങ്ങൾക്കു മുൻപ് ഈ കുടുംബം ആറ്റിങ്ങലിലേക്കു താമസം മാറി. ആറ്റിങ്ങൽ മൂഴിയിൽ…
Got any book recommendations?