വർക്കല നഗരസഭയ്ക്കു മുന്നിൽ സി.പി.എം. പ്രതിഷേധക്കൂട്ടായ്മ

30-11-2022

വർക്കല : നഗരസഭയിലെ ബി.ജെ.പി. അക്രമത്തിനും അപവാദപ്രചാരണങ്ങൾക്കുമെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. 

നഗരസഭാ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.എം. വർക്കല നോർത്ത് ലോക്കൽ സെക്രട്ടറി എൻ.അരവിന്ദാക്ഷൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ.എം.ലാജി, സി.പി.എം. വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്, എസ്.രാജീവ്, വി.പ്രിയദർശിനി, വി.സുനിൽ, വി.സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു. വർക്കല സി.പി.എം. ഓഫീസിൽനിന്നും പ്രകടനമായി എത്തിയാണ് പ്രവർത്തകർ കൂട്ടായ്മയിൽ പങ്കെടുത്തത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started