Mindblown: a blog about philosophy.

  • യുവാവ് റോഡ് വക്കിൽ വീണ് മരണമടഞ്ഞു

    11-12-2022 പോലീസ് സ്റ്റേഷനിൽ നിന്നും അവശനായി നടന്നു വരവെ അസ്വസ്ഥത പ്രകടിപ്പിച്ചു യുവാവ് റോഡ് വക്കിൽ വീണ് മരണമടഞ്ഞു.മണനാക്ക് സ്വദേശി റാഫിയാണ് മരിച്ചത് .മണനാക്ക് മാസ് ആഡിറ്റോറിയത്തിന് എതിർവശത്തെ കടയുടെ മുന്നിലെ ചങ്ങലയുടെ മേലാണ് മരിച്ച് വീണത്. ഇയാളുടെ ഭാര്യയുടെ പരാതിയെത്തുടർന്ന് കടയ്ക്കാവൂർ പോലീസ് കേസെടുത്തിരുന്നു. അത് പ്രകാരം ഇന്നു രാവിലെ സ്റ്റേഷനിൽ എത്തിയ റാഫിയെ ഉച്ചവരെ അവിടെ നിർത്തിയിരുന്നതായി നാട്ടുകാർ ആക്ഷേപം പറയുന്നു.പിന്നീട് വിട്ടയച്ചതായും വളരെ അവശനായി റാഫി നടന്നു വരുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.…

  • മുതലയ്ക്കരികിൽ മുതല വേഷം ധരിച്ച് കിടന്ന് യുവാവ്; ഒടുവിൽ

    സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോയാണ് പ്രചരിക്കുന്നത്. കൗതുകമുണർത്തുന്നതും ഭയപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു മുതലയുടേതും മനുഷ്യന്റേതുമാണ് വീഡിയോ. മുതലയുടെ വേഷം കെട്ടി ഒരാൾ അതിന്റെ കാലിൽ തൊടുകയാണ്. നരേന്ദ്രസിംഗ് എന്ന ഉപയോക്താവ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 10 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, മുതലയുടെ വേഷം ധരിച്ച ഒരാളെ കാണാം. നദീതീരത്ത് ഒരു മുതലയുടെ അരികിൽ അവൻ നിലത്ത് കിടക്കുകയായിരുന്നു. പിന്നാലെ…

  • അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണി മഞ്ചലിൽ ചുമന്ന് ദുരിതയാത്ര

    11-12-2022 പാലക്കാട് : അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണി മഞ്ചലിൽ ചുമന്ന് ദുരിതയാത്ര. മൂന്നര കിലോമീറ്റർ ദൂരമാണ് ഗര്‍ഭിണിയുമായി ആംബുലന്‍സിലെത്തിക്കാന്‍ ബന്ധുക്കള്‍ നടന്നത്. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സുമതി മുരുകൻ(25) എന്ന യുവതിയെയാണ് തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ തന്നെ യുവതി പ്രസവിച്ചു.  ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിച്ചാണ് കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറം ലോകത്തേക്ക് എത്തുന്നത്. രാത്രി ആനയിറങ്ങുന്ന…

  • മനുഷ്യ പുരോഗതിക്ക് നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി

    11-12-2022 വർക്കല : മനുഷ്യ പുരോഗതിക്ക് നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസിയെന്ന് കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.  യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീതാ നസീർ, തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഷോണി ജി.ചിറവിള അധ്യക്ഷനായി.  സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷീല രാഹുലൻ,…

  • തികഞ്ഞ മതേതരചിന്തയുടെ ഉടമയാണ് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    11-12-2022 കൊച്ചി : തികഞ്ഞ മതേതരചിന്തയുടെ ഉടമയാണ് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് വയലാർ രവിയും മേഴ്‌സിയും വിവാഹിതരായത്. മത-ജാതി ചിന്തകളില്ലാത്ത വിശാലമായ മാനവിക കാഴ്ചപ്പാടാണ് വയലാർ രവിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ പി.എസ്. ജോൺ എൻഡോവ്‌മെന്റ് പുരസ്‌കാരം വയലാർ രവിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി വിയോജിക്കുന്നവരോടും വ്യക്തിബന്ധം പുലർത്താൻ വയലാർ രവി ശ്രദ്ധിച്ചിരുന്നു. അടുപ്പമുള്ളവരോടുപോലും രാഷ്ട്രീയമായ വിയോജിപ്പുകൾ അദ്ദേഹം മറയില്ലാതെ…

  • ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്

    10-12-2022 ദോഹ: ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിൽ കടന്നു.  ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും…

  • സ്‌പോട്ട് കിക്കുകളില്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ 2 കിക്കുകളും തടുത്തിട്ടാണ് എമിലിയാനോ മാര്‍ട്ടീനെസ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

    10-12-2022 ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്‍റീനിയന്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ അയാള്‍ ഇല്ലാതിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ മെസിപ്പടയുടെ വിധി മറ്റൊന്നാകുമായിരുന്നു.  രണ്ട് ഗോള്‍ നേടി മുന്നിട്ട് നിന്ന അര്‍ജന്‍റീനയ്ക്കെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് നെതര്‍ലാന്‍ഡ് സമനില കുരുക്കിട്ടത് മുതല്‍ ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകരുടെ പ്രതീക്ഷ അയാളുടെ കൈകളിലായിരുന്നു. എമിലിയാനോ മാര്‍ട്ടീനെസ്.. പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കുന്നില്ല എന്ന് പറഞ്ഞു നടന്ന വിമര്‍ശകരുടെ വായടിപ്പിച്ച് മെസിപ്പടയുടെ സെമി പ്രവേശനത്തിന്  എമിലിയാനോ മാര്‍ട്ടീനെസ് വഴിയൊരുക്കി. സ്‌പോട്ട് കിക്കുകളില്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ 2 കിക്കുകളും തടുത്തിട്ടാണ്…

  • മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്നാട് കരയില്‍

    10-12-2022 തമിഴ്നാട്: മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്നാട് കരയില്‍.തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ ശക്‌തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് പെയ്യുന്നത്. 65 കിലോമീറ്റര് വേഗതയില്‍ വീശുന്ന കാറ്റിന്‍റെ സഞ്ചാരം വടക്ക് പടിഞ്ഞാറൻ ദിശയിലാണ്. അതേസമയം ചുഴലിക്കാറ്റിന്‍റെ തീവ്രത വൈകിട്ടോടെ ന്യുനമര്ദം ആയി ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത. ചുഴലിക്കാറ്റ് മുന്നറിയിപ്പ്…

  • ആറ്റിങ്ങൽ നഗരസഭാ ലൈബ്രറിയിൽ സീലിംഗ് അടർന്നു വീഴുന്നു

    10-12-2022 ആറ്റിങ്ങൽ: നഗരസഭയിൽ കലാപ സ്മാരക ഹാളിന്റെ മേൽക്കൂരയുടെ പൂശ് അടർന്നു വീഴുന്നു. മുനിസിപ്പൽ ലൈബ്രറി കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് ആറ്റിങ്ങൽ കലാപ സ്മാരക ഹാളും. പതിറ്റാണ്ടുമുമ്പ് നിർമ്മിച്ചതാണ് മന്ദിരം. കച്ചേരി നടയിൽ ദേശീയ പാതയോരത്താണ് മുനിസിപ്പൽ ലൈബ്രറി കെട്ടിടം. താഴത്തെ നിലയിൽ കലാപ സ്മാരക ഹാളും മുകളിൽ മുനിസിപ്പൽ ലൈബ്രറിയും. ഒരു കോടിയോളം ചെലവഴിച്ചാണ് ബഹുനില കെട്ടിടം പണിതത്. എന്നാൽ, വർഷങ്ങൾക്കകം കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥ. ലൈബ്രറി പുസ്തകങ്ങൾ നശിക്കുമെന്നായതോടെ നഗരസഭ വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ച്…

  • ഒരു കാലഘട്ടത്തിൽ നാടിന്റെ ആകെ ജലസ്രോതസ്സും അഭിമാനവുമായിരുന്ന ചിറയിൻകീഴ് ആൽത്തറമൂട് ശാർക്കര ദേവീ ക്ഷേത്രത്തിലെ ആറാട്ടുകുളം ഇന്ന് നാശത്തിന്റെ വക്കിൽ

    10-12-2022 ചിറയിൻകീഴ്: ഒരു കാലഘട്ടത്തിൽ നാടിന്റെ ആകെ ജലസ്രോതസ്സും അഭിമാനവുമായിരുന്ന ചിറയിൻകീഴ് ആൽത്തറമൂട് ശാർക്കര ദേവീ ക്ഷേത്രത്തിലെ ആറാട്ടുകുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. വിസ്തൃതമായ സ്ഥലത്ത് നാലുവശത്തും മതിൽക്കെട്ടും കൽപ്പടവുകളുമുള്ള ഇവിടം ഇന്ന് കുറ്റിച്ചെടികൾ വളർന്നു പന്തലിച്ച് കാടുപിടിച്ച് വഴിനടക്കാൻ പറ്റാതായി മാറിയിരിക്കുകയാണ്. പഴമയുടെ പ്രൗഢഗംഭീരമായ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രക്കുളത്തിന് പറയാനുള്ളത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള കൂപക രാജവംശത്തിന്റെ അധീനതയിൽ ആൽത്തറമൂട്ടിൽ ഉണ്ടായിരുന്ന കൊട്ടാരത്തിലെ അന്തേവാസികൾക്കടക്കം ഉപയോഗിക്കാനാണ്…

  • കേരള സർവകലാശാല അത്‌ലറ്റിക് മീറ്റ്; മാർ ഇവാനിയോസിനു കിരീടം

    10-12-2022 തിരുവനന്തപുരം : കേരള സർവകലാശാലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനു കിരീടം. 135 പോയിന്റുകളുമായാണ് മാർ ഇവാനിയോസ് കോളേജ് ഓവറോൾ ചാമ്പ്യന്മാരായത്. 67 പോയിന്റ് നേടി പുനലൂർ എസ്.എൻ. കോളേജ് രണ്ടാംസ്ഥാനവും 58 പോയിന്റ് നേടി കാര്യവട്ടം എൽ.എൻ.സി.പി.ഇ. മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിലും മാർ ഇവാനിയോസാണ് ചാമ്പ്യന്മാർ. 81 പോയിന്റാണ് നേടിയത്. 57 പോയിന്റ് നേടി പുനലൂർ എസ്.എൻ. കോളേജ് വനിതാ വിഭാഗം ചാമ്പ്യന്മാരുമായി. സമാപന സമ്മേളനം കേരള സർവകലാശാലാ വൈസ് ചാൻസലർ…

  • ചരിത്ര വിജയം നേടി ഗുജറാത്തില്‍ വീണ്ടും അധികാരത്തിലേക്കെത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങി.

    2022 ഡിസംബർ 09 തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗാന്ധിനഗറിൽ വച്ച് ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭയിൽ ആരൊക്കെ എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരും. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസിൽ സംഘടന തലത്തിൽ അഴിച്ച് പണി ഉണ്ടായേക്കും. സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ അടക്കമുള്ളവർ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ…

  • ആറ്റിങ്ങലിൽ നഗരസഭയുടെ അറവുശാലയുടെ നവീകരണം വൈകുന്നതായി പരാതി

    09-12-2022 ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നഗരസഭയുടെ അറവുശാലയുടെ നവീകരണം വൈകുന്നതായി പരാതി. ചിറയിൻകീഴ് താലൂക്കിലെ വിവിധയിടങ്ങളിൽ നിന്ന് കശാപ്പിനായി ആടുമാടുകളെ കൊണ്ടുവരുന്നത് ആറ്റിങ്ങലിൽ മാർക്കറ്റിനുള്ളിലെ അറവുശാലയിലാണ്. ഈ അറവുശാലയാണ് നവീകരണമില്ലാതെ നശിക്കുന്നത്. അറവുശാലയിലെ അസൗകര്യങ്ങൾ വർദ്ധിച്ചതും, കെട്ടിടം നാശത്തിന്റെ വക്കിലുമായതിനാൽ അറവിന് കൊണ്ടുവരുന്ന ആടുമാടുകളുടെ എണ്ണവും കുറഞ്ഞു. അതോടെ അനധികൃത കശാപ്പും ആറ്റിങ്ങൽ മേഖലയിൽ വർദ്ധിച്ചു. രോഗഭീഷണിയും മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ പരിസരവും മലിനജലം കൊണ്ട് നിറഞ്ഞു കിടക്കുകയാണിപ്പോൾ. പോരാത്തതിന് പരിസരം കാടുപിടിച്ച നിലയിലും. കെട്ടിടത്തിന്റെ ഷട്ടറുകളും വാതിലുകളും…

  • ബൈക്കിൽ കയറ്റാത്തതിന്റെ വൈരാഗ്യത്തിൽ 15 ദിവസം മുമ്പ് വാങ്ങിയ പുതിയ ബൈക്ക് യുവാവ് തീവച്ചു

    09-12-2022 വർക്കല: ബൈക്കിൽ കയറ്റാത്തതിന്റെ വൈരാഗ്യത്തിൽ 15 ദിവസം മുമ്പ് വാങ്ങിയ പുതിയ ബൈക്ക് യുവാവ് തീവച്ചു നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നികോട് സ്വദേശിയായ വിനീതിന്റെ ബൈക്കാണ് ഇന്നലെ രാത്രി കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ വൻ ശബ്ദംകേട്ട് വിനീതിന്റെ വീട്ടുകാരും അയൽവാസികളും ഉണർന്നപ്പോഴാണ് വിനീതിന്റെ വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്ക് കത്തുന്നത് കണ്ടത്. വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വണ്ടി പൂർണമായും നശിക്കുകയായിരുന്നു. വീടിന്റെ മേൽക്കൂര തകര ഷീറ്റായിരുന്നതിനാൽ തീപടർന്നില്ല. സമീപവാസിയായ…

  • മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു

    December 5, 2022 മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു. ഡൽഹിയിലാണ് സംഭവം. 30 വയസുകാരനായ അത്താർ റഷീദാണ് ഒരു ക്ലിനിക്കിൽ വച്ച് നടത്തിയ മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ മരിച്ചത്. കുടുംബക്കാരുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായി. മുടി മാറ്റിവെയ്ക്കൽ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമായി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകൻ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറഞ്ഞു. റഷീദിന്റെ ശരീരത്തിൽ ഉടനീളം തടിപ്പ് കണ്ടു. തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ…

  • വർധിച്ചു വരുന്ന മയക്കുമരുന്നിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും സ്ത്രീവിരുദ്ധ നടപടികൾക്കുമെതിരെ ജന ജാഗ്രതാ സദസ്സ്

    December 5, 2022 ചിറയിൻകീഴ്: എസ്എൻഡിപി യോഗം വനിതാ സംഘം ചിറയിൻകീഴ് യൂണിയനും യൂണിയൻ കൗൺസിലും വർധിച്ചു വരുന്ന മയക്കുമരുന്നിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും സ്ത്രീവിരുദ്ധ നടപടികൾക്കുമെതിരെ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.സഭവിള ശ്രീ നാരായണാശ്രമം ആഡിറ്റോറിയത്തിൽ നടന്ന വനിതാ കൂട്ടായ്മയിൽ നൂറുക്കണക്കിനു പ്രതിനിധികളും ശാഖാ യോഗം ഭാരവാഹികളും പങ്കുകൊണ്ടു. സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ജലജ തിനവിളയുടെ അധ്യക്ഷതയിൽ കൊല്ലം എസ്എൻ കോളജ് മലയാള വിഭാഗം…

  • പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ പാനല്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്

    05-12-2022 തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ പാനല്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ പാനല്‍ പൂര്‍ണമായും ഇത്തവണ വനിതകളാണ്. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലെ അംഗങ്ങള്‍ മുഴുവന്‍ വനിതകളാകുന്നത്. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇത്തരത്തില്‍ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്…

  • ഐഎസ്‌ആര്‍ഒയില്‍ സയന്റിസ്‌റ്റ്‌/എന്‍ജിനിയര്‍ തസ്തികയില്‍ 68 ഒഴിവുകൾ

    04-12-2022 ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനില്‍ (ഐഎസ്‌ആര്‍ഒ) സയന്റിസ്റ്റ്/എന്‍ജിനിയര്‍ ‘എസ്സി’ തസ്തികയില്‍ 68 ഒഴിവുണ്ട്.ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് അവസരം. ബിടെക്/ ബിഇ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ national career service portal ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ‘ഗേറ്റ്’ സ്കോര്‍ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്. ബംഗളൂരു, മഹേന്ദ്രഗിരി, ഹാസന്‍, അഹമ്മദാബാദ്, ശ്രീഹരിക്കോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാവും നിയമനം. അവസാന തീയതി ഡിസംബര്‍ 19. വിശദവിവരങ്ങള്‍ക്ക് http://www.isro.gov.in കാണുക.

  • ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനു ഉദ്ഘാടനം ചെയ്തു

    04-12-2022 ചിറയിൻകീഴ്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബ്ലോക്കുതല കേരളോത്സവം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനു ഉദ്ഘാടനം ചെയ്തു.ശാർക്കര മൈതാനിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, എ.ചന്ദ്രബാബു,വി.ലൈജു,എ.താജുന്നിസ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,ബ്ലോക്ക് മെമ്പർമാരായ കെ.മോഹനൻ,പി.കരുണാകരൻ നായർ,ജി.ശ്രീകല,രാധിക പ്രദീപ്,വിജയ ശ്രീരാമൻ,പി.അജിത, ആർ.പി.നന്ദു രാജ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോനി ശാർക്കര,ജയ.ജി,നിഷ…

  • മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയതോടെ ശബരിമല തീർത്ഥാടകർക്കായി കൂടുതൽ ബസ് സർവീസുകൾ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം.

    04-12-2022 കൊച്ചി : മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയതോടെ ശബരിമല തീർത്ഥാടകർക്കായി കൂടുതൽ ബസ് സർവീസുകൾ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. പമ്പയിലും നിലയ്‌ക്കലിലും തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് നിർദേശങ്ങൾ നൽകിയത്. തിരുവിതാകൂർ ദേവസ്വം ബോർഡ്, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും ഇത് സംബന്ധിച്ച് ഹൈക്കോടതി നിർദേശം നൽകി. അധിക ബസ് സർവീസ് അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. തീർത്ഥാടകർ…

Got any book recommendations?


Design a site like this with WordPress.com
Get started