യുവാവ് റോഡ് വക്കിൽ വീണ് മരണമടഞ്ഞു

11-12-2022

പോലീസ് സ്റ്റേഷനിൽ നിന്നും അവശനായി നടന്നു വരവെ അസ്വസ്ഥത പ്രകടിപ്പിച്ചു യുവാവ് റോഡ് വക്കിൽ വീണ് മരണമടഞ്ഞു.മണനാക്ക് സ്വദേശി റാഫിയാണ് മരിച്ചത് .
മണനാക്ക് മാസ് ആഡിറ്റോറിയത്തിന് എതിർവശത്തെ കടയുടെ മുന്നിലെ ചങ്ങലയുടെ മേലാണ് മരിച്ച് വീണത്.

ഇയാളുടെ ഭാര്യയുടെ പരാതിയെത്തുടർന്ന് കടയ്ക്കാവൂർ പോലീസ് കേസെടുത്തിരുന്നു. അത് പ്രകാരം ഇന്നു രാവിലെ സ്റ്റേഷനിൽ എത്തിയ റാഫിയെ ഉച്ചവരെ അവിടെ നിർത്തിയിരുന്നതായി നാട്ടുകാർ ആക്ഷേപം പറയുന്നു.പിന്നീട് വിട്ടയച്ചതായും വളരെ അവശനായി റാഫി നടന്നു വരുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഇയാൾ നേരത്തേ ബസ് ജീവനക്കാരനായിരുന്നതായി അറിയുന്നു. സ്റ്റേഷനിൽ നിന്നും വരുമ്പോൾ വളരെ ക്ഷീണിതനായിരുന്നതായും ആരോപണമുയർന്നിട്ടുണ്ട്..


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started