Mindblown: a blog about philosophy.

  • അവഗണനയുടെ പട്ടികയിൽ അഞ്ചുതെങ്ങ് ടൂറിസം

    കടയ്ക്കാവൂർ: വിനോദ സഞ്ചാരത്തിനായി സർക്കാർ കോടികൾ മുടക്കി വികസനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ചരിത്രപ്രാധാന്യത്താലും പ്രകൃതി സൗന്ദര്യത്താലും ദൈവത്തിന്റെ പ്രിയപ്പെട്ട നാടെന്ന് പറയപ്പെടുന്ന അഞ്ചുതെങ്ങ് ഗ്രാമത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇന്നും അവഗണനയിൽ. ഒട്ടനവധി ചരിത്രപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചുതെങ്ങ് ഗ്രാമമാണ് അധികൃതരുടെ അനാസ്ഥയിൽപ്പെട്ട് ഇന്നും വികസനം മുരടിച്ചുനിൽക്കുന്നത്. സമസ്ത മേഖലകളിലും ചരിത്രപ്രാധാന്യംകൊണ്ട് ഇടം നേടിയ അനുഗ്രഹീത നാടിനാണ് ഇന്നീ ദുരവസ്ഥ. ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ കോടികൾ വകയിരുത്തിയിട്ടുള്ള പല പദ്ധതികളും, പ്രയോജനകരമല്ലാതെയോ മുടങ്ങിപ്പോവുകയോ ചെയ്തു. പ്രദേശത്തെ ടൂറിസം…

  • നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി

    20-12-2022 പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മുകൾനിലയിലെ മുറിയിലായിരുന്നു. ആശയും കുട്ടികളും രാത്രി മുകൾ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു.…

  • ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍

    20-12-2022 കോട്ടയം: ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍.സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതീയമായ വേര്‍തിരിവ് കാട്ടി എന്ന പരാതി ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.വിദ്യാര്‍ത്ഥികളുടെ പരാതിയേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു.എന്നാല്‍ അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.സമരം നീണ്ടു പോകുന്നതല്ലാതെ നടപടിയൊന്നും ആകാതായതോടെ പഠനം ഉപേക്ഷിച്ച് മടങ്ങുന്നതിനേ കുറിച്ച് ആലോചിക്കുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. സ്ഥാപനത്തിലെ ജീവനക്കാരോടും ഡയറക്ടര്‍ മോശമായാണ്…

  • കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ ചുമതലയേറ്റു.

    20-12-2022 കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ ചുമതലയേറ്റു. കമ്മിഷൻ ആസ്ഥാനത്ത് രാവിലെ 10.30 -ന് ചെയർപേഴ്സൺ അഡ്വ. പി.സതീദേവിയുടെ സാന്നിധ്യത്തിലാണ് അംഗങ്ങൾ ചുമതലയേറ്റത്. തുടർന്ന് കമ്മിഷൻ സിറ്റിങ്ങിലും പുതിയ അംഗങ്ങൾ പങ്കെടുത്തു. പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനം 15-ന് പുറപ്പെടുവിച്ചിരുന്നു. പുതിയ അംഗങ്ങളായ കുഞ്ഞായിഷ കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളുടെ ചുമതലയും മഹിളാമണി ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളുടെ ചുമതലയും…

  • അറിവിന്ററെയും ആത്മീയതയുടെയും നിറവിൽ തീർത്ഥാടന മഹോത്സവത്തിന് ശിവഗിരി ഒരുങ്ങി.

    19-12-2022 അറിവിന്ററെയും ആത്മീയതയുടെയും നിറവിൽ തീർത്ഥാടന മഹോത്സവത്തിന് ശിവഗിരി ഒരുങ്ങി. തീർത്ഥാടന ദിവസങ്ങളിൽ ശിവഗിരിയിൽ എത്തുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കുള്ള അന്നദാനമാണ് ഒരു പ്രത്യേകത. ഇതിനായി പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ സമർപ്പിക്കാം. അന്നദാനം സമർപ്പിക്കുന്നതിനായുള്ള ഈ വർഷത്തെ ആദ്യ ഉൽപ്പന്ന സമർപ്പണം ഇന്ന് നടന്നു. രാവിലെ 6 നു ശ്രീനാരായണ സഹോദര ധർമവേദിയുടെ സംസ്ഥാന വർക്കിംഗ് ചെയർമാനായ അജന്ത കുമാർ അദ്ധ്യക്ഷനായ ഗുരുവരം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളിൽ നിന്നും ഭക്ഷ്യ സമാഹരണ കൺവീനർ സജീവ് നാണുവിന്റെ നേതൃത്വത്തിൽ വിവിധ ഉൽപ്പന്നങ്ങൾ…

  • ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുവയസ്സുകാരനുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

    19-12-2022 തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുവയസ്സുകാരനുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായ സമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു…

  • ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘര്‍ഷം

    19-12-2022 തിരുവനന്തപുരം: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘര്‍ഷം അതിരൂക്ഷമായി.തിരുവനന്തപുരത്തും,കൊച്ചിയിലും, തലശ്ശേരിയിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.കൂടാതെ കണ്ണൂരില്‍ ആഘോഷത്തിനിടെ 3 പേര്‍ക്ക് വെട്ടേറ്റു കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്‌ബോള്‍ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.അനുരാഗ്,ആദര്‍ശ്,അലക്‌സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.സംഭവത്തില്‍ പ്രതികളായ ആറുപേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്കേറ്റു.എസ്.ഐ മനോജിനാണ് മര്‍ദ്ദനമേറ്റത്.പ്രതികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അമിത വേഗത്തില്‍…

  • കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു

    18-12-2022 കൊല്ലം: കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു.പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിതറ ബൗണ്ടര്‍ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ,സിന്ധു,ഷിഹാബുദ്ദീന്‍ എന്നിവരേയും മടത്തറ സ്വദേശികളായ രാഘവന്‍,ബിനു,ഫ്രാന്‍സിസ് എന്നിവര്‍ക്കുമാണ് നായയുടെ കടിയേറ്റത്. ഈ സ്ഥലങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.പരിക്കുകള്‍ സാരമല്ല.ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.കടക്കല്‍,ചിതറ ഭാഗങ്ങളില്‍ തെരുവു നായയുടെ ശല്യം രൂക്ഷമാണെന്നും പലതവണ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

  • എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു

    18-12-2022 കൊച്ചി: എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു.മത്സ്യതൊഴിലാളിയായ ബാബു,മകള്‍ നിമ്മ്യ എന്നിവരാണ് മരിച്ചത്.ബാബുവും മകളും ഇന്നലെ രാത്രി മീന്‍പിടിക്കുവാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്.നിമ്യയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്.പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ രണ്ടുപേരേയും കണ്ടെത്തിയിരുന്നു.ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കടമക്കുടി ഗവ.വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച നിമ്മ്യ.

  • കൊച്ചിയില്‍ എംഡിഎംഎയുമായി പതിനെട്ടുകാരിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

    18-12-2022 കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി പതിനെട്ടുകാരിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.പുതുവത്സര ആഘോഷത്തിന് വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്.കൊച്ചി പോലീസാണ് സംഘത്തെ പിടികൂടിയത്.ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്മി എന്നിവരാണ് പിടിയിലായത്. യുവതി താമസിച്ചിരുന്ന ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്നാണ് അധികൃതര്‍ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.പോലീസ് വീട്ടിലെത്തുമ്പോള്‍ സംഘം ലഹരിവസ്തുക്കള്‍ പാക്ക് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു.ഇവര്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് ലഹരി വില്‍പ്പന നടത്തിയത്.കഴിഞ്ഞ മൂന്ന് മാസമായി വീട് കേന്ദ്രീകരിച്ച് സംഘം വില്‍പ്പന നടത്തിയിരുന്നു. സംഘത്തിലെ…

  • പേരൂര്‍ക്കട വഴലിയലില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

    18-12-2022 തിരുവനന്തപുരം: പേരൂര്‍ക്കട വഴലിയലില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പട്ടാപ്പകല്‍ പങ്കാളിയെ വെട്ടിക്കൊന്ന പ്രതി രാജേഷാണ് സെല്ലിനുള്ളില്‍ തൂങ്ങിമരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡിസംബര്‍ 15 ന് രാവിലെ 9 മണിയോടെ തിരുവനന്തപുരം പേരൂര്‍ക്കടക്കു സമീപം വഴയിലയില്‍ നടുറോഡില്‍ വെച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.റോഡിലൂടെ നടന്നു പോവുകയായിരുന്ന സിന്ധുവിനെ പിന്തുടര്‍ന്ന രാജേഷ് കഴുത്തിനും തലക്കും വെട്ടുകയായിരുന്നു.വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

  • സൂക്ഷിച്ചില്ലെങ്കിൽ ഏതു നിമിഷവും യാത്രക്കാർ അപകടത്തിലാകുമെന്ന അവസ്ഥയിലാണിന്ന് പള്ളിമുക്ക് വിളയിൽ മൂല റോഡ്.

    17-12-2022 കടയ്ക്കാവൂർ: സൂക്ഷിച്ചില്ലെങ്കിൽ ഏതു നിമിഷവും യാത്രക്കാർ അപകടത്തിലാകുമെന്ന അവസ്ഥയിലാണിന്ന് പള്ളിമുക്ക് വിളയിൽ മൂല റോഡ്.യാത്രക്കാരുടെ ജീവന് ഭീഷണിയായിട്ടും പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയിൽ ഏതു നിമിഷവും അപകടങ്ങൾ ഉണ്ടാവാമെന്ന ഭയത്തോടെയാണ് സമീപവാസികൾ.കീഴാറ്റിങ്ങൽ പള്ളിവിള പി.എച്ച്.സിക്ക് മുൻപിലെ മെറ്റൽ റോഡിന്റെ ഭൂരിഭാഗവും ഇറങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.സൂചനാ ബോർഡുകളുടെ അഭാവവും റോഡിന്റെ ഈ ഭാഗത്തെ ഇറക്കവും വളവുകളും കാരണം വാഹനങ്ങൾ വളരെ അടുത്തെത്തിയാൽ മാത്രമേ ഇത് കാണാനാകൂ.പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.ഒരു മാസത്തിലേറെയായി റോഡിന്റെ ഈ ഭാഗം യാതൊരുവിധ…

  • ഇലക്ഷൻ വരുന്ന സമയത്ത് ജീവൻ വയ്ക്കുകയും, ഇലക്ഷൻ കഴിയുന്നതോടെ വീണ്ടും നിദ്ര‌യിലാവുകയും ചെയ്യുന്ന കായിക്കര വക്കം കടത്ത് പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ

    16-12-2022 കടയ്ക്കാവൂർ: വർഷങ്ങളായി അഞ്ചുതെങ്ങ് – വക്കം ഗ്രാമപഞ്ചായത്തുകളുടെ ചിരകാല സ്വപ്നപദ്ധതിയായ അഞ്ചുതെങ്ങ് കായിക്കര കടവ് പാലം എങ്ങുമെത്തിയില്ല. ഇലക്ഷൻ വരുന്നതോടെ കായിക്കര വക്കം കടത്ത് പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുകയും, ഇലക്ഷൻ കഴിയുന്നതോടെ വീണ്ടും നിദ്ര‌യിലാവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. പലപ്പോഴും പദ്ധതിക്കായി തുക അനുവദിച്ചതായും, സർവേ നടപടികളും ഭൂമി ഏറ്റെടുക്കലും നടന്ന് ഉടൻ പാലം പണി തുടങ്ങുമെന്നുമാണ് വാദം. പക്ഷേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട കാലതാമസമാണ് നിലവിലുള്ള പ്രശ്നം. സാമൂഹ്യാഘാതപഠനം…

  • കളക്ടറുടെ പരാതിപരിഹാര അദാലത്തിൽ 270 പരാതികൾ

    16-12-2022 ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്കിൽ കളക്ടറോടൊപ്പം പരാതിപരിഹാര അദാലത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചത് 270 പരാതികൾ. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 180 പരാതികളും തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 36 അപേക്ഷകളും സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് 14 അപേക്ഷകളും സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 10 അപേക്ഷകളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 30 അപേക്ഷകളുമാണ്‌ ലഭിച്ചത്. അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഉത്തരവ് സഹിതം കളക്ടർ കൈമാറി.  കളക്ടർ ജെറോമിക് ജോർജ് അദാലത്തിൽ അധ്യക്ഷനായി.…

  • സ്കൂളിനു ഭൂമിവാങ്ങാൻ കുടുക്കപൊട്ടിച്ച് പണം നൽകി വിദ്യാർഥി

    16-12-2022 ആറ്റിങ്ങൽ : പഠിക്കുന്ന വിദ്യാലയത്തിനു ഭൂമിവാങ്ങാൻ തന്റെ സമ്പാദ്യമായ കുടുക്കയിലെ തുക പ്രഥമാധ്യാപകനു കൈമാറി വിദ്യാർഥിയുടെ മാതൃക.  അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി കാശിനാഥനാണ് തനിക്ക് അക്വേറിയം നിർമിക്കാനായി കുടുക്കയിൽ സ്വരൂപിച്ചിരുന്ന 610 രൂപ പ്രഥമാധ്യാപകനു കൈമാറിയത്. ‌ കോരാണി കോണത്തുവീട്ടിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ സുധീർകുമാർ-അനു ദമ്പതിമാരുടെ മകനാണ് കാശിനാഥൻ. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്കൂളിനായി സമീപത്തെ ഭൂമിവാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്കൂളധികൃതർ രക്ഷിതാക്കൾക്ക് മുന്നിൽ സഹായാഭ്യർഥന നടത്തിയിരുന്നു.  യോഗത്തിൽ പങ്കെടുത്ത സുധീർകുമാർ വിവരം വീട്ടിലെത്തി…

  • നായ കുറുകെച്ചാടി: പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു

    16-12-2022 വിഴിഞ്ഞം : നായ കുറുകെച്ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ട പോലീസ് ജീപ്പ് ബൈപ്പാസിൽനിന്നു സമീപത്തെ സർവീസ് റോഡിലേക്കു തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞ് ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസിൽ വാഴമുട്ടത്തിനടുത്ത് വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എസ്.ഐ. ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്റ്റേഷനിലെ കമ്യൂണിറ്റി റസിഡൻസ് ഓഫീസർ ജോൺ ബ്രിട്ടോ, സി.പി.ഒ. സഞ്ജു, ഹോം ഗാർഡ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഹോം ഗാർഡ് ശിവരാജന്റെ…

  • ആറ്റിങ്ങൽ ഗവ.ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടം; ഉദ്ഘാടനം ഇന്ന്

    15-12-2022 ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലിന് സ്‌കൂൾ അങ്കണത്തിൽ സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ., അടൂർ പ്രകാശ് എം.പി., നഗരസഭാധ്യക്ഷ എസ്.കുമാരി തുടങ്ങിയവർ പങ്കെടുക്കും.  കിഫ്ബിയിൽ നിന്ന് 3.5 കോടി രൂപ ചെലവിട്ടാണ് ബഹുനില മന്ദിരം നിർമിച്ചത്. 13 ക്ലാസ് മുറികളും രണ്ടുചെറിയ ഹാളുകളും ഉൾപ്പെടുന്നതാണ് കെട്ടിടം. 2018-ലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.

  • ശിവഗിരി തീർഥാടന ദിനങ്ങളായി: പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

    15-12-2022 ശിവഗിരി : 90-ാമത് ശിവഗിരി തീർഥാടനത്തിന് മുന്നോടിയായുള്ള പ്രഭാഷണ പരമ്പര വ്യാഴാഴ്ച തുടങ്ങും. 29-വരെ നീളുന്നതാണ് പരമ്പര. വൈകീട്ട് നാലിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുക്കും.  വെള്ളിയാഴ്ച മുതൽ രാവിലെ 10 നാണ് പ്രഭാഷണങ്ങൾ. വെള്ളിയാഴ്ച കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി,…

  • സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തും- മന്ത്രി

    15-12-2022 വിഴിഞ്ഞം : മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് നഷ്ടപ്പെട്ടുപോയ സമയം കണക്കിലെടുത്ത് തുറമുഖത്തിന്റെ നിർമാണം അതിവേഗത്തിലാക്കുമെന്നും അടുത്ത സെപ്റ്റംബറിൽ ആദ്യകപ്പലെത്തുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. തുറമുഖ നിർമാണം പുനരാരംഭിച്ച ശേഷം പദ്ധതിപ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.  പുലിമുട്ടിന്റെ നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് 800 മീറ്ററുള്ള ബെർത്തിന്റെ 400 മീറ്റർ നിർമാണം പൂർത്തിയാക്കും. ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ അടുക്കുന്നതിന് 400 മീറ്ററുള്ള ബെർത്ത് തത്കാലം മതിയാകും.  പുലിമുട്ട് നിർമാണത്തെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചത്. 70 ശതമാനം…

  • ഭാര്യയുടെ ശരീരത്തില്‍ ബാധ’; ദുര്‍മന്ത്രവാദക്കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

    14-12-2022 ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശി അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമയെ പ്രതികള്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസിന്റേതാണ് നടപടി.  ഫാത്തിമയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ബന്ധുക്കളുടെ സഹായം തേടിയത്. ഇവര്‍ പറഞ്ഞതനുസരിച്ച് കൊല്ലം കുളത്തൂപ്പുഴയിലെ…

Got any book recommendations?


Design a site like this with WordPress.com
Get started