വർധിച്ചു വരുന്ന മയക്കുമരുന്നിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും സ്ത്രീവിരുദ്ധ നടപടികൾക്കുമെതിരെ ജന ജാഗ്രതാ സദസ്സ്

December 5, 2022

ചിറയിൻകീഴ്: എസ്എൻഡിപി യോഗം വനിതാ സംഘം ചിറയിൻകീഴ് യൂണിയനും യൂണിയൻ കൗൺസിലും വർധിച്ചു വരുന്ന മയക്കുമരുന്നിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും സ്ത്രീവിരുദ്ധ നടപടികൾക്കുമെതിരെ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.സഭവിള ശ്രീ നാരായണാശ്രമം ആഡിറ്റോറിയത്തിൽ നടന്ന വനിതാ കൂട്ടായ്മയിൽ നൂറുക്കണക്കിനു പ്രതിനിധികളും ശാഖാ യോഗം ഭാരവാഹികളും പങ്കുകൊണ്ടു. സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ജലജ തിനവിളയുടെ അധ്യക്ഷതയിൽ കൊല്ലം എസ്എൻ കോളജ് മലയാള വിഭാഗം പ്രൊഫ. ആശ ജി.വക്കം ലഹരിക്കും സാമൂഹിക അസമത്വങ്ങൾക്കുമെതിരെ സ്ത്രീ സമൂഹത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണവും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ നേതൃത്വത്തിൽ സാമൂഹിക അസമത്വങ്ങൾക്കെതിരെ സമ്മേളനത്തിൽ ദൃഢപ്രതിഞ്ജയുമെടുത്തു.

യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, സജി വക്കം, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ ചന്ദ്രൻ പട്ടരുമഠം, ബൈജു തോന്നയ്ക്കൽ, വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, വൈസ് പ്രസിഡൻ്റ് ലതിക പ്രകാശ്, യൂണിയൻ വനിതാ സംഘം കൗൺസിലർമാരായ വൽസല പുതുക്കരി, ഷീല സോമൻ, ദിവ്യഗണേഷ്, ഉദയകുമാരി, ശ്രീജ അജയൻ, യൂത്ത് മൂവ്മെൻറ് യൂണിയൻ കൺവീനർ പ്രിയദർശൻ എന്നിവർ പ്രസംഗിച്ചു. ലതിക പ്രകാശ് സ്വാഗതവും ഉദയകുമാരി നന്ദിയും പറഞ്ഞു.

യൂണിയനു കീഴിലെഎസ്എൻഡിപിശാഖാ യോഗങ്ങൾ കേന്ദ്രീകരിച്ചു വനിതാ കൂട്ടായ്മകളിലൂടെ ലഹരിക്കും അനാചാരപ്രവർത്തനങ്ങൾക്കുമെതിരെ ബോധവൽക്കരണ പ്രവർത്തങ്ങൾ ശക്തമാക്കാൻ സമ്മേളനം തീരുമാനമെടുത്തു. ഇതിനായി വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ചെയർപഴ്സണും ലതിക പ്രകാശ്, ഷീല സോമൻ എന്നിവർ കൺവീനർമാരുമായി സമിതി രൂപീകരിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started