Mindblown: a blog about philosophy.

  • ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

    03-12-2023 ആറ്റിങ്ങൽ : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിലെ ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപം ആഴാംകോണത്തുനിന്ന്‌ തുടങ്ങി മാമത്ത് അവസാനിക്കുന്നതാണ് ആറ്റിങ്ങൽ ബൈപ്പാസ്.  ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിനെ രാമച്ചംവിളയിൽ മുറിച്ചുകൊണ്ടാണ് ബൈപ്പാസ് കടന്നുപോകുന്നത്. ഇവിടെ അടിപ്പാതയാണ് ഒരുക്കുന്നത്.  ഇതിനായി ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡ് മുറിച്ച് വശങ്ങളിലൂടെ സർവീസ് റോഡ് തയ്യാറാക്കിയപ്പോഴുണ്ടായ വീഴ്ചകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ആറ്റിങ്ങലിൽനിന്ന് ചിറയിൻകീഴിലേക്കു പോകുന്ന വാഹനങ്ങൾ രാമച്ചംവിളയിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് കിഴക്കുഭാഗത്തുകൂടി പോയി ബൈപ്പാസ് മുറിച്ച് ചിറയിൻകീഴ് റോഡിലേക്കു കയറിപ്പോകണം.  ചിറയിൻകീഴിൽനിന്നുള്ള വാഹനങ്ങൾ ഇതുപോലെ…

  • അഞ്ച് കോടിയുടെ കടം, ആസ്തികൾ പണയത്തിൽ

    03-12-2023 കൊല്ലം: ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പത്മകുമാറിന് കൊവിഡിന് ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിൽ വൻ നഷ്ടമുണ്ടായി. കടം അഞ്ച് കോടിയായി. ആസ്തികൾ വിറ്റ് തീർക്കാനാകാത്ത വിധം അതെല്ലാം പലയിടങ്ങളിലായി പണയത്തിലാണ്. ഇടയ്ക്ക് തുടങ്ങിയ ബിരിയാണിക്കച്ചവടവും മത്സ്യവില്പന സ്റ്റാളും പച്ചപിടിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകിയതോടെ പത്ത് ലക്ഷം രൂപ പെട്ടെന്ന് ആവശ്യമായി. ഈ തുക കടമായി പലരോടും ചോദിച്ചെങ്കിലും കിട്ടിയില്ല. പത്മകുമാറിന്റെയും കുടുംബത്തിന്റെയും പരിചയക്കാരിൽ…

  • ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ പോറ്രമ്മയാണ് മുപ്പത്തിയഞ്ചുകാരിയായ പേയാട് സ്വദേശിനി ഷീജ

    03-12-2023 തിരുവനന്തപുരം: ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ പോറ്രമ്മയാണ് മുപ്പത്തിയഞ്ചുകാരിയായ പേയാട് സ്വദേശിനി ഷീജ. ഒപ്പം സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നാഥയും. ഭിന്നശേഷിക്കാരിയായ തന്റെ മകൾക്ക് കിട്ടുന്ന സ്നേഹവും പരിചരണവും സമാനാവസ്ഥയിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങൾക്കും ലഭിക്കണമെന്ന തീരുമാനമാണ് സ്നേഹസാന്ദ്രമെന്ന ട്രസ്റ്റിലേക്ക് ഷീജയെ നയിച്ചത്. 2020 ലാണ് മകൾ സാന്ദ്രയുടെ പേരും സ്നേഹവും ചേർത്തുവച്ച് സ്നേഹസാന്ദ്രം തുടങ്ങുന്നത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് മാത്രമേ ട്രസ്റ്റിൽ അംഗമാവാൻ കഴിയൂ. ഭാരവാഹികളും അങ്ങനെതന്നെ. ഭിന്നശേഷിക്കുട്ടികൾക്ക് മരുന്നും വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി അവർക്ക് വഴിക്കാട്ടിയായി…

  • തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാഭ്യാസപ്രവർത്തകർ ഇടയ്ക്കോട് ഗവ. എൽ.പി. സ്കൂൾ സന്ദർശിച്ചു

    02-12-2023 ആറ്റിങ്ങൽ : തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാഭ്യാസപ്രവർത്തകർ ഇടയ്ക്കോട് ഗവ. എൽ.പി. സ്കൂൾ സന്ദർശിച്ചു.  പൊതുവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ മനസ്സിലാക്കുക, പൊതുസമൂഹവും വിദ്യാലയവും ഒരുമയോടെ പ്രവർത്തിക്കുന്നതിലൂടെ വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സന്ദർശനം.  സ്കൂളിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിവരുന്ന പരിപാടികൾ മികച്ച മാതൃകയാണെന്ന് സംഘം വിലയിരുത്തി. പ്രഥമാധ്യാപകൻ ജയകുമാരനാശാരി, വാർഡ് പ്രതിനിധി ബിജു, എസ്.എം.സി. ചെയർമാൻ അനീഷ് എന്നിവർ ചേർന്ന് സംഘാംഗങ്ങളെ സ്വീകരിച്ചു. സ്കൂളിന്റെ നേതൃത്വത്തിൽ പിരപ്പമൺകാട് ഏലായിൽ നടത്തുന്ന നെൽക്കൃഷിയുടെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.

  • പണം മോഷ്ടിച്ചുവെന്ന്‌ സംശയം : കൂട്ടുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു

    02-12-2023 കാഞ്ഞിരംകുളം : സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. സുഹൃത്തിന്റെ ആക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്തി(19)ന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.  സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ അജയ്(23)നെതിരേ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. കാഞ്ഞിരംകുളത്ത് പൂക്കൾ വിൽപ്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും.  അജയ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചുവെന്ന സംശയമാണ് അക്രമത്തിനു കാരണമെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.  തിങ്കളാഴ്ച വൈകീട്ട് ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ അജയ് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ്…

  • വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ റോഡ് ഉപരോധത്തിൽ നഗരം വലഞ്ഞു

    02-12-2023 തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ റോഡ് ഉപരോധത്തിൽ നഗരം വലഞ്ഞു. ഗതാഗതം വഴിതിരിച്ചുവിട്ടു. ആറു മണിക്കൂർ പിന്നിട്ടതോടെ നാട്ടുകാർ ഇടപെട്ടു. സമരക്കാരും നാട്ടുകാരുമായി കൈയാങ്കളിയിലേെക്കത്തിയതോടെ പോലീസ് ഇടപെട്ടു. തുടർന്ന് വൈകീട്ട് ഏഴു മണിയോടെ സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിനു മുന്നിലേക്ക് സമരം മാറ്റി.  ഉച്ചയ്ക്ക് 12-ന് മുദ്രാവാക്യം മുഴക്കിയെത്തിയ ഭിന്നശേഷിക്കാർ എം.ജി. റോഡ് ഉപരോധിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കന്റോൺമെന്റ് പോലീസ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. കുറച്ചു കഴിഞ്ഞ് കന്റോൺമെന്റ് റോഡിലേക്കും സമരക്കാർ…

  • നവീകരിക്കാനായി ചെക്കാലവിളാകം ചന്ത ഉടൻ പൊളിക്കും. ഇതോടെ ചന്തയ്ക്കു പിന്നിൽ താമസിക്കുന്ന കുടുംബങ്ങൾക്കു വഴി നഷ്ടമാകുമെന്ന് ആശങ്ക

    02-12-2023 കടയ്ക്കാവൂർ : നവീകരിക്കാനായി ചെക്കാലവിളാകം ചന്ത ഉടൻ പൊളിക്കും. ഇതോടെ ചന്തയ്ക്കു പിന്നിൽ താമസിക്കുന്ന കുടുംബങ്ങൾക്കു വഴി നഷ്ടമാകുമെന്ന് ആശങ്ക. പത്തോളം കുടുംബങ്ങളാണു ചന്തയ്ക്കു പിന്നിൽ താമസിക്കുന്നത്. 60 വർഷത്തോളമായി ചന്തയ്ക്കകത്തുകൂടിയുള്ള വഴിയിലൂടെയാണ് ഇവർ വീടുകളിലെത്തുന്നത്. ചന്ത പൊളിച്ചാൽ ഇതിലൂടെ നടക്കാൻ കഴിയില്ലെന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. ചന്തയുടെ പുറകുവശത്തെ മതിലിനോടു ചേർന്നാണ് കുടുംബങ്ങൾ താമസിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടെ ചന്ത ആരംഭിക്കുന്ന കാലംമുതൽക്കേ ഇവർ ഇവിടെ താമസിക്കുന്നവരാണ്.  തുറസ്സായ സ്ഥലത്ത് ആരംഭിച്ച ചന്തയിൽ കാലക്രമേണ ഓരോ വിഭാഗം…

  • വീണ്ടുമൊരു ഭിന്നശേഷിദിനം ഞായറാഴ്ച ആചരിക്കുമ്പോഴും നമ്മുടെ സർക്കാർസ്ഥാപനങ്ങൾ ഭിന്നശേഷിസൗഹൃദമാക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല

    02-12-2023 പാറശ്ശാല : വീണ്ടുമൊരു ഭിന്നശേഷിദിനം ഞായറാഴ്ച ആചരിക്കുമ്പോഴും നമ്മുടെ സർക്കാർസ്ഥാപനങ്ങൾ ഭിന്നശേഷിസൗഹൃദമാക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. പുതുതായി നിർമിക്കുന്ന ഓഫീസുകൾപോലും ഭിന്നശേഷിസൗഹൃമാക്കി മാറ്റുവാൻ അധികൃതർ തയ്യാറാകുന്നില്ല.  പാറശ്ശാല പഞ്ചായത്തിൽ പകുതിയിൽ അധികവും സർക്കാർ ഓഫീസുകൾ ഭിന്നശേഷിസൗഹൃദമല്ല. ഇരുപതോളം സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന പാറശ്ശാലയിലെ മിനി സിവിൽ സ്റ്റേഷനിൽ താഴത്തെനിലയിൽ മാത്രമാണ് ഭിന്നശേഷിക്കാർക്ക് പ്രവേശിക്കുവാൻ സാധിക്കുന്നത്.  താഴത്തെനിലയിലാകട്ടെ സ്ഥിതിചെയ്യുന്നത് മൂന്ന് സർക്കാർ ഓഫീസുകൾ മാത്രമാണ്. പൊതുജനങ്ങൾ കൂടുതൽ എത്തുന്ന കോടതിപോലും സ്ഥിതി ചെയ്യുന്നത് ഒന്നാംനിലയിലാണ്. കോടതിയിലേക്കെത്തുന്ന ഭിന്നശേഷിക്കാരനെ താഴത്തെനിലയിൽനിന്ന് ചുമന്നു…

  • ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു

    30-11-2023 തിരുവനന്തപുരം: ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിലും നഗരസഭയേയും വിവരം അറിയിച്ചത്. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു

  • മലയാളത്തിന്റെ മുത്തശ്ശി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

    30-11-2023 മലയാളത്തിന്റെ മുത്തശ്ശി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി ആർ. സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്. നന്ദനം, ,രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു.

  • മുന്‍ കൃഷി മന്ത്രി സിറിയക് ജോണ്‍ അന്തരിച്ചു.

    30-11-2023 മുന്‍ കൃഷി മന്ത്രി സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എർത്ത് അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്നു സിറിയക് ജോൺ

  • വയോധികനെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 17 വർഷം കഠിന തടവും 54000 രൂപ പിഴയും

    30-11-2023 തിരുവനന്തപുരം:മംഗലപുരം കൊയ്ത്തൂർക്കോണം പണയിൽ വീട്ടിൽ ഇബ്രാഹീംകുഞ്ഞിനെ(65) വെട്ടികൊലപ്പെടുത്തിയ കേസ്സിൽ പ്രതി കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി അശോകൻ മകൻ പൊമ്മു എന്ന് വിളിക്കുന്ന ബൈജുവിനെ(41) 17 വർഷം കഠിന തടവിനും 54000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ തുക സർക്കാരിലേക്ക് കണ്ടു കെട്ടാൻ തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.വിഷ്ണു ഉത്തരവിട്ടു.പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം.അപായകരമായ ആയുധം ഉപയോഗിച് ദേഹോപദ്രവം ചെയ്യൽ, ഭവന കൈയ്യേറ്റം, എന്നീ കുറ്റങ്ങൾക്കാണ്…

  • ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു

    30-11-2023 തിരുവനന്തപുരം: ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിലും നഗരസഭയേയും വിവരം അറിയിച്ചത്. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു

  • സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

    30-11-2023 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കൻ ശ്രീലങ്കയ്ക്ക് സമീപപ്രദേശത്തായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്രവരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ് ഇതിന്റെ സ്വാധീനത്താൽ അഞ്ചുദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി…

  • ജില്ല കേരളസ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു

    30-11-2023 ആറ്റിങ്ങൽ:ജില്ല കേരളസ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ.എസ്.കുമാരി,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ജെ.തങ്കമണി,ആറ്റിങ്ങൽ എ. ഇ. ഒ വിജയകുമാരൻ നമ്പൂതിരി,സ്കൂൾ പി.ടി .എ പ്രസിഡന്റ്‌ വി.എസ്.വിജുകുമാർ, പ്രിൻസിപ്പൽമാരായ എ.ഷീബ,എ.ഹസീന,കെ.അനിൽകുമാർ,സാബു, അഖിലേഷ്, ദിനേശ്, സുനിൽകുമാർ സഞ്ജീവ് തുടങ്ങിയവരും പങ്കെടുത്തു. പന്തൽ കമ്മിറ്റി കൺവീനർ എ.എം റഫീഖ് സ്വാഗതവും പ്രിൻസിപ്പൽ എ.ഷീബ നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസ്…

  • ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2023ൽ ലുലു യാർഡ്ലി ബ്യൂട്ടി ക്വീനായി അക്ഷത ദാസും ലുലു നിവിയ മാൻ ഒഫ് ദ ഇയർ ആയി സൽമാൻ ദൗലത്തും

    30-11-2023 തിരുവനന്തപുരം: ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2023ൽ ലുലു യാർഡ്ലി ബ്യൂട്ടി ക്വീനായി അക്ഷത ദാസും ലുലു നിവിയ മാൻ ഒഫ് ദ ഇയർ ആയി സൽമാൻ ദൗലത്തും തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയും ചെന്നൈ സ്വദേശിയുമായ അക്ഷത 2023ലെ മിസ് തമിഴ്നാട് കൂടിയാണ്.സൽമാൻ ദൗലത്ത് എറണാകുളം സ്വദേശിയാണ്.ഐഷ്വിക,യദുകൃഷ്ണൻ.എസ്.നായർ എന്നിവർ ഫസ്റ്റ് റണ്ണറപ്പും ഷിൻസി, ആദം എസ്ര എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി.മുൻ മിസ് വേൾഡ് റണ്ണറപ്പ് പാർവതി ഓമനക്കുട്ടൻ ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി റാംപിലെത്തി.അക്ഷതയെ പാർവതി…

  • കളഞ്ഞുകിട്ടിയ ബാഗും പണവും ഉടമയ്ക്ക് തിരിച്ചുനൽകി അഭിഭാഷകൻ മാതൃകയായി

    30-11-2023 തിരുവനന്തപുരം : കളഞ്ഞുകിട്ടിയ ബാഗും പണവും ഉടമയ്ക്ക് തിരിച്ചുനൽകി അഭിഭാഷകൻ മാതൃകയായി. വഞ്ചിയൂർ അത്തിയറമഠം ദേവീക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ഭാരവാഹികൂടിയായ സന്തോഷ് കുമാറാണ് വഴിയിൽനിന്നു കിട്ടിയ ബാഗ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായത്. വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെയാണ് സന്തോഷിന് ബാഗ് കിട്ടിയത്. ബാഗിൽനിന്നു ലഭിച്ച വിസിറ്റിങ് കാർഡിലെ നമ്പരിൽ ബന്ധപ്പെട്ടാണ് പോലീസ് ഉടമയെ കണ്ടെത്തിയത്. മെഡിക്കൽ ഉപകരണങ്ങൾ വിതരണംചെയ്യുന്ന ആന്റ്‌സ് ലൈഫ് കെയർ സൊല്യൂഷൻസിലെ ജീവനക്കാരൻ ശ്രീജിത്തിേന്റതായിരുന്നു ബാഗ്.  ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ സ്റ്റേഷനിലെത്തിയ ശ്രീജിത്തിന് സന്തോഷ്…

  • സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ക്വിസ് മത്സരങ്ങളോടെ ഇന്ന് തുടങ്ങും

    30-11-2023 തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ക്വിസ് മത്സരങ്ങളോടെ വ്യാഴാഴ്ച തുടങ്ങും. രാവിലെ 11-ന് കോട്ടൺഹിൽ സ്കൂളിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷയാകും. നാല് ദിവസങ്ങളിൽ 180 മത്സരയിനങ്ങളിലായി 7500-ഓളം വിദ്യാർഥികൾ മേളയുടെ ഭാഗമാകും.  ബോയ്സ് മോഡൽ എച്ച്.എസ്.എസിൽ രജിസ്‌ട്രേഷനും മറ്റു വേദികളിൽ എച്ച്.എസ്. വിഭാഗം ക്വിസ് മത്സരങ്ങളുമാണ് മേളയുടെ ആദ്യദിനത്തിൽ. സെയ്ന്റ് ജോസഫ് സ്കൂൾ(ശാസ്ത്രമേള), ഗവ. ഗേൾസ് എച്ച്.എസ്.എസ്. പട്ടം(ഗണിതശാസ്ത്രമേള), കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസ്.(സാമൂഹികശാസ്ത്ര-ഐ.ടി. മേള), വി.എച്ച്.എസ്.എസ്. മണക്കാട്(വൊക്കേഷണൽ…

  • ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു

    28-11-2023 തിരുവനന്തപുരം: ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത കിള്ളി ജുമാ മസ്ജിദിലെ ഖബറിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. കാട്ടാക്കട തഹസിൽദാർ നന്ദ കുമാരന്‍റെ നേതൃത്വത്തിൽ രാവിലെ 10 മണിയോടെയാണ് പോലീസ് ഫോറൻസിക് സംഘം സ്ഥലത്തെത്തിയത്. പത്തുദിവസം മുൻപാണ് കിള്ളി തൊളിക്കോട് കോണം സെയദ് അലിയുടെ ഭാര്യ രണ്ടാമത്തെ പ്രസവസംബന്ധമായ ചികിത്സയ്ക്ക് കാട്ടാക്കട മമൽ ആശുപത്രിയിലെത്തിയത്. ഇവിടെ ചികിത്സയ്ക്കിടെ വയറുവേദന കലശലായതിനെ തുടർന്ന്…

  • കണ്ണിലെ കൃഷ്ണമണി പോലെയാണ് മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍

    28-11-2023 കണ്ണിലെ കൃഷ്ണമണി പോലെയാണ് മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍. അവര്‍ക്ക് എന്തെങ്കിലും രോഗം വന്നാല്‍പ്പോലും നെഞ്ചില്‍ തീയായിരിയ്ക്കും ഇവര്‍ക്ക്. അത്തരം സാഹചര്യങ്ങളില്‍ നെഞ്ചോട് ചേര്‍ത്തു വച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളെ കാണാതായി, അവരെ തട്ടിക്കൊണ്ടുപോയി തുടങ്ങിയ വാര്‍ത്തകള്‍ ആധിയോടെയാണ് ഓരോരുത്തരും കേള്‍ക്കുന്നതും കാണുന്നതും. അടുത്ത കാലത്തായി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. കേരളത്തില്‍ നിന്നും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയിയെന്ന വാര്‍ത്തകള്‍ക്ക് പുറകിലാണ് ഇപ്പോള്‍ നാടും നാട്ടുകാരും. നമ്മുടെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിയ്ക്കും എന്നതാണ് ആലോചിയ്‌ക്കേണ്ട കാര്യം. കുഞ്ഞുങ്ങളുടെ…

Got any book recommendations?


Design a site like this with WordPress.com
Get started