ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2023ൽ ലുലു യാർഡ്ലി ബ്യൂട്ടി ക്വീനായി അക്ഷത ദാസും ലുലു നിവിയ മാൻ ഒഫ് ദ ഇയർ ആയി സൽമാൻ ദൗലത്തും

30-11-2023

തിരുവനന്തപുരം: ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2023ൽ ലുലു യാർഡ്ലി ബ്യൂട്ടി ക്വീനായി അക്ഷത ദാസും ലുലു നിവിയ മാൻ ഒഫ് ദ ഇയർ ആയി സൽമാൻ ദൗലത്തും തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയും ചെന്നൈ സ്വദേശിയുമായ അക്ഷത 2023ലെ മിസ് തമിഴ്നാട് കൂടിയാണ്.സൽമാൻ ദൗലത്ത് എറണാകുളം സ്വദേശിയാണ്.ഐഷ്വിക,യദുകൃഷ്ണൻ.എസ്.നായർ എന്നിവർ ഫസ്റ്റ് റണ്ണറപ്പും ഷിൻസി, ആദം എസ്ര എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി.മുൻ മിസ് വേൾഡ് റണ്ണറപ്പ് പാർവതി ഓമനക്കുട്ടൻ ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി റാംപിലെത്തി.അക്ഷതയെ പാർവതി ഓമനക്കുട്ടൻ കിരീടമണിയിച്ചു.സൽമാൻ ദൗലത്തിന് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മാൻ ഒഫ് ദ ഇയർ പട്ടം സമ്മാനിച്ചു.ഇരുവർക്കും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മൊമന്റോയും, ബ്രാൻഡ് അവാർഡുകളും നൽകി.സിനിമ താരങ്ങളായ രാജീവ് പിള്ള,സിജ റോസ്,ധന്യ മേരി വർഗീസ്, സുജോ മാത്യു തുടങ്ങിയവരായിരുന്നു ഗ്രാൻഡ് ഫിനാലെയിലെ വിധി കർത്താക്കൾ.സിനിമ താരം അതിഥി രവി,ഫെമിന ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.ലോറിയൽ ഗാർണിയർ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളാണ് ബ്യൂട്ടി ഫെസ്റ്റ് അവതരിപ്പിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started