പണം മോഷ്ടിച്ചുവെന്ന്‌ സംശയം : കൂട്ടുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു

02-12-2023

കാഞ്ഞിരംകുളം : സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. സുഹൃത്തിന്റെ ആക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്തി(19)ന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. 

സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ അജയ്(23)നെതിരേ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. കാഞ്ഞിരംകുളത്ത് പൂക്കൾ വിൽപ്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. 

അജയ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചുവെന്ന സംശയമാണ് അക്രമത്തിനു കാരണമെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. 

തിങ്കളാഴ്ച വൈകീട്ട് ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ അജയ് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ശരത് ഭക്ഷണവുമായി അജയ്‌യുടെ വീട്ടിലെത്തിയത്. അവിടെവെച്ച് ആക്രമിക്കുകയും മരക്കഷണം എടുത്ത് കണ്ണിൽ കുത്തിയെന്നുമാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കണ്ണിനു മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ അജയ്‌ക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started