02-12-2023

ആറ്റിങ്ങൽ : തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാഭ്യാസപ്രവർത്തകർ ഇടയ്ക്കോട് ഗവ. എൽ.പി. സ്കൂൾ സന്ദർശിച്ചു.
പൊതുവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ മനസ്സിലാക്കുക, പൊതുസമൂഹവും വിദ്യാലയവും ഒരുമയോടെ പ്രവർത്തിക്കുന്നതിലൂടെ വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സന്ദർശനം.
സ്കൂളിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിവരുന്ന പരിപാടികൾ മികച്ച മാതൃകയാണെന്ന് സംഘം വിലയിരുത്തി. പ്രഥമാധ്യാപകൻ ജയകുമാരനാശാരി, വാർഡ് പ്രതിനിധി ബിജു, എസ്.എം.സി. ചെയർമാൻ അനീഷ് എന്നിവർ ചേർന്ന് സംഘാംഗങ്ങളെ സ്വീകരിച്ചു. സ്കൂളിന്റെ നേതൃത്വത്തിൽ പിരപ്പമൺകാട് ഏലായിൽ നടത്തുന്ന നെൽക്കൃഷിയുടെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.

Leave a comment