Mindblown: a blog about philosophy.

  • തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു

    September 26, 2022 തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രി മണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി. കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ ബി.സുരേഷ്‌കുമാർ, മാനേജർ…

  • ഒരാഴ്ചയായി കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ അച്ഛനും മകൾക്കും മർദനമേറ്റിട്ട്. ഈ പാവങ്ങളുടെ രോദനം കേരളീയ സമൂഹത്തിന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു

    September 26, 2022 കാട്ടാക്കട ∙ ഒരാഴ്ചയായി കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ അച്ഛനും മകൾക്കും മർദനമേറ്റിട്ട്. ഈ പാവങ്ങളുടെ രോദനം കേരളീയ സമൂഹത്തിന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. മർദനമേറ്റവർ ചികിത്സയിൽ കഴിയുമ്പോൾ പ്രതികൾ സ്വസ്ഥമായി കഴിയുന്നു. ആരേയും നിയമത്തിനു മുന്നിലെത്തിക്കാൻ ഇതുവരെ പൊലീസിനു കഴിഞ്ഞില്ല. ഭരണക്കാരുടെ സംരക്ഷണം ലഭിക്കുന്നുവെന്ന് അന്വേഷണ സംഘം തന്നെ രഹസ്യമായി സമ്മതിക്കുമ്പോൾ ജനം ചോദിക്കുന്നു ഇതാണോ സർ തുല്യ നീതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആമച്ചൽ സ്വദേശി പ്രേമനനും മകൾക്കും കാട്ടാക്കട യിലെ…

  • ചിറയിൻകീഴ് ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാസംഗമവും അവാർഡ് വിതരണവും നടന്നു.

    26-09-2022 ചിറയിൻകീഴ് : ചിറയിൻകീഴ് ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാസംഗമവും അവാർഡ് വിതരണവും നടന്നു. പി.ടി.എ. പ്രസിഡന്റ് ആർ.രാജു അധ്യക്ഷനായി. ഒ.എസ്.അംബിക എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.ജയപ്രകാശ്, എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.  സ്‌കൂളിലെ ദേശീയ സംസ്ഥാന കായികതാരങ്ങൾക്കും മറ്റു മത്സരപ്പരീക്ഷകളിൽ വിജയിച്ചവരെയും അനുമോദിച്ചു.  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ…

  • വക്കം സി.കൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ‘കൗമാര പ്രായം പ്രശ്നങ്ങൾ ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു

    Monday 26 September, 2022 വക്കം: വക്കം സി.കൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ‘കൗമാര പ്രായം പ്രശ്നങ്ങൾ ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മിനിമോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ കൗൺസിലർ വിദ്യാ വിനോദ് പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി സുദർശനൻ, വനിതാവേദി സെക്രട്ടറി ലതിക,ഗവേർണിംഗ് ബോഡി അംഗം ശ്രീകുമാർ…

  • വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16കാരനെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി

    25th September 2022, വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16കാരനെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദേവാനന്ദ് ആണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ ദേവനന്ദന്‍ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ…

  • ഭാര്യയുടെ വ്യവസായ സ്ഥാപനത്തിൽ മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയയാൾ അറസ്റ്റിൽ

    Sep 25, 2022 പാലക്കാട്: ഭാര്യയുടെ വ്യവസായ സ്ഥാപനത്തിൽ മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയയാൾ അറസ്റ്റിൽ. പരിസ്ഥിതി പ്രവർത്തകൻ അറുമുഖൻ പത്തിച്ചിറയാണ് പൊലീസിന്‍റെ പിടിയിലായത്. പാലക്കാട് മുതലമടയിലെ ഹാപ്പി ഹെർബൽ കെയർ എന്ന സ്ഥാപനത്തിലാണ് ആഗസ്റ്റ് 13ന് മോഷണം നടന്നത്. മൂന്ന് മൊബൈൽ ഫോണുകൾ, ഹാര്‍ഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ, പാസ്‌വേഡുകൾ എഴുതിവെച്ച ഡയറി, കാറിന്‍റെ താക്കോൽ എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്. രണ്ട് കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്തു. കേസിൽ നാട്ടുകൽ സ്വദേശി ഷമീർ,…

Got any book recommendations?


Design a site like this with WordPress.com
Get started