


26-09-2022
ചിറയിൻകീഴ് : ചിറയിൻകീഴ് ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാസംഗമവും അവാർഡ് വിതരണവും നടന്നു. പി.ടി.എ. പ്രസിഡന്റ് ആർ.രാജു അധ്യക്ഷനായി. ഒ.എസ്.അംബിക എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.ജയപ്രകാശ്, എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.
സ്‌കൂളിലെ ദേശീയ സംസ്ഥാന കായികതാരങ്ങൾക്കും മറ്റു മത്സരപ്പരീക്ഷകളിൽ വിജയിച്ചവരെയും അനുമോദിച്ചു.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയ പാർവതി വി.പി.യെ ആദരിച്ചു.
വാർഡംഗം സുരേഷ് കുമാർ അക്കാദമിക മാസ്റ്റർപ്ലാൻ ഏറ്റുവാങ്ങി. പി.ടി.എ. വൈസ് പ്രസിഡന്റ് ജി.സന്തോഷ് കുമാർ, പ്രിൻസിപ്പൽ ഉമ, പ്രഥമാധ്യാപിക സി.എസ്.സിന്ധുകുമാരി, അധ്യാപകരായ അഖിലേഷ്, ശ്യാംരാജ്, പ്രിനിൽ കുമാർ എന്നിവർ സംസാരിച്ചു.


Leave a comment