


October 1, 2022
വർക്കല :വർക്കലയിൽ സ്വകാര്യ ബസ്സും ബുള്ളറ്റും അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം.കുരയ്ക്കണ്ണി, വലിയവിള വീട്ടിൽ ഷഹീന (46) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലര മണിയോടെ
വർക്കല പുന്നമൂട് ജവാഹർ പാർക്കിലാണ് അപകടം നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും പുന്നമൂട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സും അതേ ദിശയിൽ പോയ ബുള്ളറ്റും ആണ് അപകടത്തിൽ പെട്ടത്. ബുള്ളറ്റിൽ ഉണ്ടായിരുന്ന ഷഹീനയും ഭർത്താവ് ഷിഹാബുദീനും ബസിനു അടിയിലേക്ക് വീഴുകയായിരുന്നു. ഷഹീനയുടെ തലയിൽ കൂടി ബസ് കയറി ഇറങ്ങുകയും തൽക്ഷണം മരണപ്പെടുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് നാട്ടുകാർ പറയുന്നത്.




📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment