Mindblown: a blog about philosophy.
-
പ്രതിയുടെ വീട്ടിൽ മോഷണം; ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം
16-11-2022 കോഴിക്കോട് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്‌ടർ സിബി തോമസിനെതിരെ കുറ്റപത്രം. അടിപിടി കേസിലെ പ്രതിയുടെ വീട്ടിൽ നിന്നുമെടുത്ത സ്വർണവും പണവും കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്നാണ് കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് പറയുന്നത്. മോഷണ കേസിൽ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നൽകിയത് പണം ദുർവിനിയോഗത്തിന് മാത്രമാണെന്ന് കുറ്റപത്രത്തിലുണ്ട്. 2009ൽ കേസിന് ആസ്‌പദമായ സംഭവം നടക്കുമ്പോൾ പേരൂർക്കട പ്രൊബേഷണറി എസ്ഐയായിരുന്നു സിബി തോമസ്. അന്ന് പേരൂർക്കട സിഐയായിരുന്ന അശോകൻ, എസ്‌ഐയായിരുന്ന നിസാം എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ…
-
സിബില്‍ സ്‌കോര്‍ ബാങ്കിലെത്താതെ തന്നെ മനസിലാക്കാനുള്ള സേവനമായെത്തുകയാണ് മുന്‍നിര ഡാറ്റാ അനലിറ്റിക്സ് ആന്‍ഡ് ഡിസിഷനിംഗ് കമ്പനികളില്‍ ഒന്നായ എക്സ്പീരിയന്‍ ഇന്ത്യ
16-11-2022 ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് പ്രധാനമാണ് ക്രെഡിറ്റ് സ്‌കോര്‍ അഥവാ സിബില്‍ സ്‌കോര്‍. വ്യക്തിഗത ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ചാണ് ഒരാള്‍ക്ക് എത്ര തുക ലോണായി നല്‍കണമെന്ന് ബാങ്കുകള്‍ നിശ്ചയിക്കുക. ലോണിനായി ബാങ്കില്‍ എത്തുമ്പോഴാകും പലരും തങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറവാണെന്ന കാര്യം മനസിലാക്കുക. ഈ സാഹചര്യത്തില്‍ തങ്ങളുടെ സിബില്‍ സ്‌കോര്‍ ബാങ്കിലെത്താതെ തന്നെ മനസിലാക്കാനുള്ള സേവനമായെത്തുകയാണ് മുന്‍നിര ഡാറ്റാ അനലിറ്റിക്സ് ആന്‍ഡ് ഡിസിഷനിംഗ് കമ്പനികളില്‍ ഒന്നായ എക്സ്പീരിയന്‍ ഇന്ത്യ. വാട്ട്സ്ആപ്പില്‍ ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി…
-
വർക്കല സബ്ജില്ലാ കലോത്സവംആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഓ എസ് അംബിക ഉദ്ഘാടനം ചെയ്തു
16-11-2022 വർക്കല :വർക്കല സബ്ജില്ലാ കലോത്സവംആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഓ എസ് അംബിക ഉദ്ഘാടനം ചെയ്തുവർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് സ്വാഗതം പറഞ്ഞു.കുമാരി സുദർശിനി വൈസ് ചെയർ പേഴ്സൺ വർക്കല മുൻസിപ്പാലിറ്റി .സി. അജയകുമാർ ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർക്കല മുനിസിപ്പാലിറ്റി പി എം ബഷീർ കൗൺസിലർ വർക്കല മുൻസിപ്പാലിറ്റി,അനു കെ എൽ കൗൺസിലർ വർക്കല മുൻസിപ്പാലിറ്റി അഡ്വ. അനിൽകുമാർ കൗൺസിലർ വർക്കല…
-
ട്രെയിന്‍ യാത്രയില്‍ പ്രമേഹ രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അനുയോജ്യ ഭക്ഷണം; പുതിയ പരിഷ്‌കാരം
November 16, 2022 ന്യൂഡല്‍ഹി: ഇനി ട്രെയിന്‍ യാത്രയില്‍ യാത്രക്കാരുടെ ഇഷ്ടാനുസരണം ഭക്ഷണം ലഭിക്കും. പ്രാദേശിക ഭക്ഷണത്തിന് പുറമേ, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍ എന്നിവര്‍ക്ക് അനുയോജ്യമായ ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്താന്‍ ഐആര്‍സിടിസിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കി. ട്രെയിനിലെ കാറ്ററിങ് സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. യാത്രക്കാരുടെ ഇഷ്ടാനുസരണം മെനു പരിഷ്‌കരിക്കാനാണ് ഐആര്‍സിടിസിക്ക് തത്വത്തില്‍ അനുമതി നല്‍കിയതെന്ന് റെയില്‍വേ ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നു. പ്രാദേശിക ഭക്ഷണം, ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക…
-
കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് സുപ്രീംകോടതിയിൽ
Nov 16, 2022 ദില്ലി: കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ. റിസർവ് ബാങ്കിന്‍റെ ശുപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സത്യവാങ്ങ് മൂലം സമര്‍പ്പിച്ചത്. നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള…
-
ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്
Nov 16, 2022 തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് കോളേജ് പ്രിൻസിപ്പൽ ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സര്‍വകലാശാലാ രജിസ്ട്രാർക്ക് കത്ത് നൽകി. കോളേജ് കവാടത്തിൽ ഗവർണർക്കെതിരേ അസഭ്യ ബാനർ ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്ഭവൻ കേരള സർവകലാശാല വി.സിയോട് വിശദീകരണം തേടാൻ നിർദേശിച്ചിരുന്നു. തുടർന്ന് രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നാലെയാണ് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ മറുപടി…
-
സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് നടത്തിയ ‘ഓപറേഷന്‍ പഞ്ചികിരണ്‍’ മിന്നൽ റെയ്‌ഡിൽ ഒന്നരലക്ഷത്തോളം രൂപ പിടിച്ചെടുത്തു
16-11-2022 തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് നടത്തിയ ‘ഓപറേഷന്‍ പഞ്ചികിരണ്‍’ മിന്നൽ റെയ്‌ഡിൽ ഒന്നരലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ചൊവ്വാഴ്ച 76 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ – അഞ്ചു വീതവും, ഇടുക്കി – നാലും, തൃശൂർ, പാലക്കാട് – മൂന്നും, വയനാട്, കാസർഗോഡ് – രണ്ട് വീതവും ഓഫിസുകളാണ് മിന്നൽ പരിശോധന നടത്തിയത്. മലപ്പുറം വേങ്ങര സബ്…
-
രാജ്യത്തെ ആഭ്യന്തര- അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് ഇനി മാസ്‌ക് ഉപയോഗം നിര്‍ബന്ധല്ല.
Nov 16, 2022 ദില്ലി: രാജ്യത്തെ ആഭ്യന്തര- അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് ഇനി മാസ്‌ക് ഉപയോഗം നിര്‍ബന്ധല്ല. മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ഭീഷണി മുന്‍നിര്‍ത്തി വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും…
-
തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു
Nov 16, 2022 ദില്ലി: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പുറത്ത് ഇറക്കിയ ഉത്തരവിലെ പരാമര്‍ശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ആരാഞ്ഞു. അതേസമയം തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നിശ്ചയിക്കപ്പെട്ട…
-
മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി, ‘ഓപ്പറേഷന്‍ ഓയില്‍’
16-10-2022 തിരുവനന്തപുരം: മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരേ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുന്നതാണ്. ബ്രാന്‍ഡ് രജിസ്ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ…
-
ശാസ്ത്രോത്സവത്തിൽ കെ.ടി.സി.ടി സ്കൂളിന് ഇരട്ടത്തിളക്കം
Monday 14 November, 2022 കല്ലമ്പലം :എറണാകുളത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് ലഭിച്ച ഏകസ്ഥാനം കെ.ടി.സി.ടി എച്ച്.എസ്.എസിന് സ്വന്തം. ഗ്രൂപ്പ് പ്രൊജക്ടിൽ സ്റ്റേറ്റിൽ സെക്കന്റ് എ ഗ്രേഡ് കെ.ടി.സി.ടി സ്കൂളിലെ ഇരട്ട സഹോദരങ്ങളായ ആർ. ഋതുനന്ദയും ആർ. ദേവനന്ദയും കരസ്ഥമാക്കി. ഇവരുടെ പ്രൊജക്റ്റ് സതേൺ ഇന്ത്യ സയൻസ് ഫെയറിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ഗണിത ശാത്രോത്സവത്തിൽ ആയിഷ ജുമാന.എൻ.എസ് -അദർ ചാർട് എ ഗ്രേഡ്, അനേഹ. ബി.ആർ…
-
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ നേമം പൊലീസ് പിടികൂടി
14-11-2022 തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ നേമം പൊലീസ് പിടികൂടി. നേമം, മേലാംകോട്, പൊന്നുമംഗലം സ്‌കൂളിന് സമീപം ലേഖ ഭവനിൽ ശരത് കുമാർ (21), നേമം മേലാംകോട് അമ്പലക്കുന്ന് ഇടഗ്രാമം രശ്മി ഭവനിൽ അഭിജിത്ത് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നായിരുന്നു സംഭവം. മേലാംകോട് സ്വദേശി അഖിലിനെയാണ് ഇരുവരും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്റെ വീടിന് സമീപം ഇരുന്ന് മദ്യപിച്ച പ്രതികളെ യുവാവ് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. പരിക്കേറ്റ അഖിലിനെ ശാന്തിവിള ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോൾ…
-
ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്
Monday 14 November, 2022 കല്ലമ്പലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്.തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കാറും എതിരെവന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പെരുമ്പാവൂർ സ്വദേശി പ്രദീപും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽ തകർന്ന ഇരു വാഹനങ്ങളിൽ നിന്നും ഡീസലും ഓയിലും റോഡിൽ പരന്നൊഴുകി. സംഭവ സ്ഥലത്തെത്തിയ നാവായിക്കുളം ഫയർ…
-
മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വിദ്യാർഥികളെ വീടുകയറി മർദിച്ചു
14-11-2022 തിരുവനന്തപുരം : മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വിദ്യാർഥികളെ വീടുകയറി മർദിച്ചു. ലോ അക്കാദമി വിദ്യാർഥികൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. കുടപ്പനക്കുന്ന് വാർഡിലെ സി.പി.എം. കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ എന്നിവർക്കെതിരേയാണ് പേരൂർക്കട പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അമ്പലംമുക്ക് മണ്ണടി ലെയ്‌നിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചീത്ത വിളിച്ച് അകത്തുകയറിയ സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
-
വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട നടനാണ് സത്യനെന്ന് മന്ത്രി വി. ശിവൻകുട്ടി
Monday 14 November, 2022 തിരുവനന്തപുരം: വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട നടനാണ് സത്യനെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനശ്വര നടൻ സത്യന്റെ 110-ാം ജന്മവാർഷികാഘോഷം സത്യൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സത്യൻ സാഹിത്യ പുരസ്കാരം നാടക കഥാകൃത്ത് കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് മന്ത്രി നൽകി. സിനിമാ താരം ഇന്ദ്രൻസ്, കൾച്ചറൽ ഫോറം മുൻ ഭാരവാഹികളായ ഡോ.ഡി.ദേവപ്രസാദ്, ജെ.അസറിയ എന്നിവരെ ആദരിച്ചു. സത്യൻ കലാമത്സരങ്ങളിൽ മികച്ച…
-
ലഹരിവിരുദ്ധ പ്രസംഗമത്സരത്തിൽ അഞ്ചുതെങ്ങ് സെൻറ് ജോഫസ് ഹയർ സെക്കന്ററി സ്ക്കൂൾ ജോതാക്കൾ
13-11-2022 ലഹരിക്കെതിരെയുള്ള ബോധവൽകരണത്തിന്റെ ഭാഗമായി വർക്കല സബ്ജില്ലയിലെ 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വക്കം മീഡിയയും കടയ്ക്കാവൂർ ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വക്കം ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫൈനൽ മത്സരത്തിന്റെ ഉത്ഘാടനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.താജുനിസ അവർകൾ നിർവഹിച്ചു, ശ്രീ.സി.വി സുരേന്ദൻ്റെ (റിട്ട. എ .ഇ .ഒ ) അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ.ബിഷ്ണു ആശംസകൾ…
-
സ്കൂൾ വിനോദ യാത്രക്ക്യാത്രാ നിരക്ക് നിശ്ചയിച്ച് കെ എസ് ആർ ടി സി
NOVEMBER 11, 2022 സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും…
-
കഴക്കൂട്ടത്ത് കെ എസ് ആർ ടി സി ബസിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥിയ്ക്ക് പരിക്ക്
NOVEMBER 11, 2022 മൺവിള സ്വദേശിനിയായ നിരഞ്ജന (16) യാണ് ബസിൽ നിന്നും തെറിച്ചു വീണത്. ചെമ്പഴന്തി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കൈയ്ക്കും മുഖത്തും പരിക്കേറ്റ നിരഞ്ജനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിട്ട് വീട്ടിലേയ്ക്കു മടങ്ങുന്നമ്പോഴാണ് സംഭവം നടന്നത്.ശ്രീകാര്യം കല്ലംപള്ളിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്.ശ്രീകാര്യം ജംഗ്ഷനിലെത്തിയപ്പോൾ ബസ്സിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീഴുകയായിരുന്നു. ബസിൽനല്ലതിരക്കായിരുന്നു.കൈയ്ക്കും പരിക്കേറ്റ നിരഞ്ജനയെ ഉടൻ തന്നെമെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു. പരിക്ക്ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
-
കടയ്ക്കാവൂരിൽ കരയോഗമന്ദിരം ഉദ്ഘാടനം
11-11-2022 കടയ്ക്കാവൂർ : കടയ്ക്കാവൂർ 3309-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും പുരസ്‌കാരദാനവും നടന്നു. എൻ.എസ്.എസ്. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജെ. കേശവപിള്ള അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ, മേഖലാ കൺവീനർ കെ.എസ്.വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ. കേശവപിള്ള (പ്രസിഡന്റ്), പി.മോഹനൻ നായർ (വൈസ് പ്രസിഡന്റ്), ബി.വിശ്വകുമാരൻ നായർ (സെക്രട്ടറി), പി.കെ.വിമലാദേവി (ജോയിന്റ് സെക്രട്ടറി), സി.എ.ശ്രീജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
-
മ്യാൻമാറിൽ അകപ്പെട്ട പാറശ്ശാല സ്വദേശിയുൾപ്പെടെയുള്ളവർ ചെന്നയിലെത്തി
നാട്ടിലെത്തുന്നത് മോചനം കഴിഞ്ഞ് ഒരുമാസത്തെ കാത്തിരിപ്പിനു ശേഷം 11-11-2022 പാറശ്ശാല : തൊഴിൽത്തട്ടിപ്പിന് ഇരയായി മ്യാൻമാറിൽ തോക്കിൻതുമ്പത്ത് ജോലിചെയ്യേണ്ടിവന്ന പാറശ്ശാല സ്വദേശി അടക്കം ഒൻപതുപേർ അടങ്ങുന്ന സംഘം ചെെന്നെയിൽ മടങ്ങിയെത്തി. മോചനം കഴിഞ്ഞ് ഒരു മാസത്തെ കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷമാണ് ഇവർ വ്യാഴാഴ്ച രാവിലെ ചെെന്നെയിലെത്തിയത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ഇവരുടെ ദുരിതം പുറംലോകമറിഞ്ഞത് . പാറശ്ശാല സെയ്‌ന്റ് പീറ്റേഴ്‌സ് നഗറിൽ രവീന്ദ്രൻ വൈശാഖൻ അടക്കം നിരവധിപേരാണ് മ്യാൻമാറിൽ സായുധസംഘത്തിന്റെ തടങ്കലിൽ സൈബർ കുറ്റകൃത്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടിരുന്നത്. രണ്ട് മാസം…
Got any book recommendations?