കടയ്ക്കാവൂരിൽ കരയോഗമന്ദിരം ഉദ്ഘാടനം

11-11-2022

കടയ്ക്കാവൂർ : കടയ്ക്കാവൂർ 3309-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും പുരസ്‌കാരദാനവും നടന്നു. എൻ.എസ്.എസ്. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജെ. കേശവപിള്ള അധ്യക്ഷനായി. 

താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ, മേഖലാ കൺവീനർ കെ.എസ്.വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ. കേശവപിള്ള (പ്രസിഡന്റ്), പി.മോഹനൻ നായർ (വൈസ് പ്രസിഡന്റ്), ബി.വിശ്വകുമാരൻ നായർ (സെക്രട്ടറി), പി.കെ.വിമലാദേവി (ജോയിന്റ് സെക്രട്ടറി), സി.എ.ശ്രീജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started