Mindblown: a blog about philosophy.
-
കിളിമാനൂർ സബ് ജില്ലാ കലോത്സവത്തിൽ മിന്നുംതാരമായി അംനാ റഹീം
18-11-2022 കല്ലമ്പലം: കിളിമാനൂർ സബ് ജില്ലാ കലോത്സവത്തിൽ മിന്നുംതാരമായി അംനാ റഹീം. പങ്കെടുത്ത അഞ്ചിനങ്ങളിലും എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയാണ് അംന കലോത്സവത്തിന്റെ താരമായി മാറിയത്. എച്ച്.എസ് വിഭാഗം, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, ഉർജഗാനം, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളിലാണ് അംന ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. കടുവാപ്പള്ളി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അംന. കൊറോണ കാലത്തിന് മുൻപ് നടന്ന കിളിമാനൂർ സബ് ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ പങ്കെടുത്ത് മത്സരിച്ച അംന അന്നും ഇതേ നേട്ടം കൈവരിച്ചിരുന്നു.
-
എട്ടാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ സമഗ്ര ചർച്ചയിൽ വിദ്യാർഥികൾ
18-11-2022 തിരുവനന്തപുരം : എട്ടാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ സമഗ്ര ചർച്ചയിൽ വിദ്യാർഥികൾ. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സ്‌കൂൾ തലത്തിൽ നടത്തിയ സമഗ്ര ചർച്ചയോടനുബന്ധിച്ച് കോട്ടൺഹില്ലിലെ വിദ്യാർഥികളാണ് നിർദേശങ്ങൾ അവതരിപ്പിച്ചത്. പാഠപുസ്തകങ്ങൾക്ക് പുറമേ പ്രായോഗിക വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകണം. അതോടൊപ്പം സൈബർ നിയമങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം വിദ്യാർഥികളിൽ സൃഷ്ടിക്കണം. സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തണം. മാതൃഭാഷയോടൊപ്പം മറ്റ് ഭാഷകൾ ആശയവിനിമയം ചെയ്യാനുള്ള പരിശീലനം നൽകണം, കായിക…
-
ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 13.1 ശതമാനം പേരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം
18-11-2022 തിരുവനന്തപുരം : ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 13.1 ശതമാനം പേരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം പ്രോഗ്രാം ഓഫീസർ ബില്ലി ബാറ്റ് വെയർ പറഞ്ഞു. ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധസംവിധാനവും കൂടുതൽ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ചിൽഡ്രൻ മാറ്റർ, െെററ്റ് ടു എ ഡ്രഗ് ഫ്രീ ചൈൽഡ്ഹുഡ്’ എന്ന വിഷയത്തിൽ നടക്കുന്ന ആഗോളസമ്മേളനത്തിൽ ‘കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും: സമൂഹത്തിന്റെ പങ്ക്’…
-
ശബരിമല ആദ്യ ബാച്ച് പൊലീസ് സംഘം ചുമതലയേറ്റു; സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.
17-11-2022 പത്തനംതിട്ട :മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പൊലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ ചുമതലയുള്ള എഡിജിപിയുമായ എം.ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മഹാജൻ സന്നിഹിതനായിരുന്നു. ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം…
-
അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് വെബ്സൈറ്റ് വഴി ഇൻഡന്റ് ചെയ്യാം
17-11-2022 തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ഇൻഡന്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് KITE Kerala Infrasrtucture and Technology for Education (IT@School) വെബ്സൈറ്റ് വഴി kite.kerala.gov.in ഇൻഡന്റ് ചെയ്യാം. സർക്കാർ/ എയിഡഡ്/ ടെക്നിക്കൽ സ്കൂളുകൾക്കും അംഗീകാരമുള്ള അൺ എയിഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം. 2023-24 അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും,…
-
ആറ്റിങ്ങൽ ഗേൾസ് ഒന്നാമത്; ഉപജില്ല കലോത്സവം സമാപിച്ചു.
17-11-2022 ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് ആഘോഷപൂർണമായ പരിസമാപ്തി. 87 സ്കൂളുകളിൽ നിന്നായി 4013 വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വേദികളിലായാണ് പരിപാടികൾ നടന്നത്. എൽ പി വിഭാഗത്തിൽ പെരുംകുളം എ.എം. എൽ.പി.എസ് 61 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് എത്തി. യുപി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ്…
-
പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച്എം. എ.യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം
17-11-2022 പത്തനാപുരം : ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല. അനാഥരുമല്ല. എല്ലാവരും ഇനി എം.എ.യൂസഫലി ഒരുക്കിയ സ്നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച് സ്നേഹസൗധമൊരുക്കി യൂസഫലി എന്ന മനുഷ്യസ്നേഹി ഒരിക്കല്‍ കൂടി ലോകത്തിന് മാതൃകയായി. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം ഇനി അമ്മമാര്‍ക്ക് സ്വന്തം. മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജൻ്റെ സാന്നിധ്യത്തിൽ…
-
ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം
Nov 17, 2022 കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിന് പുറത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം. ലേഡീസ് ഹോസ്റ്റൽ നാലിന് മുന്നിലാണ് എംബിബിഎസ് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടക്കുന്നതിനെതിരെയായിരുന്നു സമരം. ഇന്ന് രാത്രി പത്ത് മണിയോട് കൂടിയായിരുന്നു സമരം ആരംഭിച്ചത്. പത്ത് മണിക്ക് തന്നെ ഹോസ്റ്റലിൽ കയറണമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് നേരത്തെ തന്നെ നൽകിയിരുന്ന നിർദ്ദേശം. പത്ത് മണിയോടെ തന്നെ ഹോസ്റ്റൽ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കൽ ക്ലാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർത്ഥികൾക്ക്…
-
മഴപെയ്താൽ കുളമാകുന്ന പാലകുന്ന്- ഈഞ്ചയ്ക്കൽ റോഡ്
Thursday 17 November, 2022 ചിറയിൻകീഴ്: പറഞ്ഞുവരുന്നത് ചിറയിൻകീഴിലെ പാലകുന്ന് – ഈഞ്ചയ്ക്കൽ റോഡിൽ മഴപെയ്താൽ പിന്നെ യാത്രചെയ്യുന്ന കാര്യം പറയുകയേ വേണ്ട. ദിനംപ്രതി നിരവധി ആളുക്കാർ സഞ്ചരിക്കുന്ന ഈ റോഡ് മഴപെയ്താൽ പിന്നെ കുളമാകും. റോഡിനോട് ചേർന്ന് ഓട നിർമ്മിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം മഴവെള്ളം ഒഴുകിപ്പോകാറില്ലെന്നാണ് പരാതി. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊട്ടിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച വർക്കിന്റെ ഭാഗമായി റോഡിൽ എടുത്ത കുഴികൾ മണ്ണിട്ട് മൂടിയെങ്കിലും കോൺക്രീറ്റ് അടക്കമുള്ള…
-
നെടുമങ്ങാട് നഗരത്തിലെ തെരുവുനായശല്യം കുട്ടികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു
17-11-2022 നെടുമങ്ങാട് : നെടുമങ്ങാട് നഗരത്തിലെ തെരുവുനായശല്യം കുട്ടികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. ടൗണിൽ തന്നെയുള്ള എസ്.ബി.ഐ.യുടെ മുന്നിലുള്ള നടപ്പാതയിലാണ് തെരുവുനായകൾ കൂട്ടത്തോടെ വിഹരിക്കുന്നത്. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥിനികൾ, ബാങ്ക് ജീവനക്കാർ, ബാങ്കിലെത്തുന്ന മറ്റ് ആളുകൾ, കാൽനടയാത്രക്കാർ എന്നിവർക്കെല്ലാം നായ്ക്കൂട്ടം പേടിയാകുകയാണ്. നെടുമങ്ങാട് എസ്.ബി.ഐ.ക്കു മുന്നിലായി തെരുവിൽ അലയുന്ന സ്ത്രീയാണ് 50ലധികം വരുന്ന നായ്ക്കളെ തീറ്റിപ്പോറ്റുന്നത്. റോഡിൽക്കൂടി പോകുന്നവർക്ക് ഈ നായകൾ ഭീഷണിയായിട്ടും സ്ത്രീയെ മാറ്റുന്നതിനോ, നായശല്യത്തിൽനിന്ന് ആളുകളെ രക്ഷിക്കാനോ നഗരസഭയോ പോലീസോ…
-
“എന്റെ സ്പോർട്സ് എന്റെ ലഹരി ” എന്നപേരിൽ വൺ മില്യൺ ഗോൾ കാമ്പയിൻ കെ.ടി.സി.ടി.എച്ച്.എസ്.എസിൽ ആരംഭിച്ചു
Thursday 17 November, 2022 കല്ലമ്പലം: ലോകകപ്പ് ഫുട്ബോൾ മത്സരത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം കൂടി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി “എന്റെ സ്പോർട്സ് എന്റെ ലഹരി ” എന്നപേരിൽ വൺ മില്യൺ ഗോൾ കാമ്പയിൻ കെ.ടി.സി.ടി.എച്ച്.എസ്.എസിൽ ആരംഭിച്ചു. സ്കൂൾ സ്പോർട്സ് മിനിസ്റ്റർ നക്ഷത്ര ആർ.എസ്. ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ബിജോയ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര തുടങ്ങിയവർ…
-
അനധികൃതമായി രക്തം ശേഖരണം;പരിശോധന നടത്തി ഡ്രഗ്സ് കൺട്രോൾ വിഭാഗം.
16-11-2022 കോഴിക്കോട് : ഫറോക്കിൽ പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് ഹോസ്പിറ്റലിൽ അനധികൃതമായി രക്തം ശേഖരിച്ച് രോഗികൾക്ക് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം ആശുപത്രിയിൽ പരിശോധന നടത്തി. പരിശോധനയിൽ രക്തം ശേഖരിക്കുന്നതിന് വേണ്ടി സ്ഥാപനത്തിൽ സൂക്ഷിച്ച ബ്ലഡ് ബാഗുകളും സ്ഥിരമായി അനധികൃത രക്തശേഖരണവും ഉപയോഗവും നടത്തുന്നതുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത രേഖകളും, ബ്ലഡ് ബാഗുകളും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് മുമ്പാകെ സമർപ്പിച്ചു.രക്തശേഖരണവും രക്തഘടകങ്ങളുടെ വേർതിരിക്കലും നടത്തേണ്ടത് അംഗീകാരമുള്ള…
-
കഞ്ചാവും, ഹാഷിഷ് ഓയിലും, നാടൻ തോക്കുമായി നിരവധി ലഹരിക ടത്തുകേസുകളിലെ പ്രതിയെ വെഞ്ഞാറമൂട് പോലീസ് പിടികൂടി.
16-11-2022 വെഞ്ഞാറമൂട്: നിരവധി ലഹരിക ടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും, ഹാഷിഷ് ഓയിലും, നാടൻ തോക്കുമായി പൊലീസ്പിടികൂടി. വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്പ് വ്യന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്നദിലീപിനെയാണ്(40) പൊലീസ്പിടികൂടിയത്.തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിൽ നടത്തി യ അന്വേഷണത്തിലാണ് പ്രതിയെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നി ന്ന് പിടികൂടിയത്. 1200 ഗ്രാം കഞ്ചാവ്,6 ചെറിയ ബോട്ടിൽ ഹാഷിഷ് ഓയിൽ,നാടൻ തോക്ക്, നാടൻ ബോംബ് 6 എണ്ണം, കാട്ടുപന്നിയുടെ തലയോട്ടി,കാട്ടുപന്നിയുടെ നെയ്യ്, പെരുമ്പാമ്പിന്റെ നെയ്യ്,നാലുലക്ഷം രൂപ…
-
ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഗിത്താറിൽ ഫസ്റ്റ് പ്രൈസ് നേടി സിദ്ധാർത്ഥ്.
16-11-2022 ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം വെസ്റ്റേൺ ഗിത്താർ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് നേടി സിദ്ധാർത്ഥ്. ഖയാൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ അഞ്ച് വർഷമായി വെസ്റ്റേൺ ഗിത്താറിൽ പരിശീലനം ചെയ്തു വരികയാണ്. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചാന്ദിനിയിൽ പി.രാജീവ് ജി.ആർ ബീന ദമ്പതികളുടെ മകനാണ്.ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗിത്താറിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കിയ സിദ്ധാർത്ഥ്.
-
ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് ചാടി ഓട്ടോയിൽ വെച്ച് ഡ്രൈവർ അശ്ലീലമായി സംസാരിക്കുകയും ലൈംഗികാതിക്രമ ശ്രമം നടത്തുകയുമായിരുന്നു. മുംബൈ: ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് ചാടി. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഓട്ടോഡ്രൈവറായ സൈദ് അക്ബർ ഹമീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലയക്ക് സാരമായ പരിക്കേറ്റ പെൺകുട്ടിയ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ റിക്ഷയിൽ നിന്ന് പെൺകുട്ടി തിരക്കേറിയ റോഡിലേക്ക് എടുത്തു…
-
ആറു കിലോ തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ തിരുവനന്തപുരത്ത് പിടിയില്‍
16-11-2022 തിരുവനന്തപുരം: തിരുവനന്തപുരത്ത് തിമിംഗല ഛർദ്ദി (ആംബർ ഗ്രീസ് ) പിടികൂടി. കല്ലമ്പലം ഫാർമസിമുക്കിലാണ് സംഭവം. കൊല്ലം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്. കാര്‍ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനിയിൽ തിമിംഗല ഛർദി പിടിച്ചെടുത്തത്. ബാഗിൽ മൂന്നു കഷണങ്ങളായി സൂക്ഷിച്ച നിലയിലായിരുന്നു ശർദ്ദി. ആറു കിലോയോളം ആംബർ ഗ്രീസാണ് ഉണ്ടായിരുന്നത്.തമിഴ്‌നാട്ടിലെ മാർത്താണ്ടത്ത് നിന്നും എത്തിച്ചതാണെന്നു പ്രതികൾ മൊഴി നൽകി. കഴക്കൂട്ടത്ത് എത്തിച്ചു വിൽക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും വനം വകുപ്പിന് കൈമാറി.
-
ഭാരത പര്യടനത്തിന് നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ സ്വീകരണം നൽകി.
November 16, 2022 യോഗസന്ദേശവുമായി മൈസൂരുവിൽ നിന്ന് കാൽ നടയായി ഭാരത പര്യടനത്തിനിറങ്ങിയ കൃഷ്ണനായ്ക്ക് തിരുവനന്തപുരം ജില്ല അതിർത്തിയായ നാവായിക്കുളത്ത് എത്തി. ഒക്ടോബർ 16 ന് മൈസൂരുവിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആണ് കൃഷ്ണയാത്ര തുടങ്ങിയത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഹൽ ശ്രീനാഥ്.യോഗാചാര്യൻ രാഘവേന്ദ്ര പൈ എന്നിവർ ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. 28 സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളെ കോർത്തിണക്കി രണ്ട് വർഷം കൊണ്ട് 150000 കിലോമീറ്ററുകൾ താണ്ടിദ്രൗത്യം പൂർത്തി യാക്കാനാണ്…
-
വെട്ടൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാകായിക മത്സരങ്ങൾക്ക് സമാപനം.
16-11-2022 വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും വി.ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹ,കെബീർ,സജിത തുടങ്ങിയവർ പങ്കെടുത്തു.
-
ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു
16-11-2022 ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി ഭക്തര്‍ പതിനെട്ട് പടികള്‍ കയറിഅയ്യനെ കണ്ടു. ശബരിമലയിലെ പുതിയ പുറപ്പെടാ മേല്‍ശാന്തിയായി ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും…
-
കൃഷിയിട സന്ദർശനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാം
16-11-2022 തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് സംഘടിപ്പിക്കുന്ന കൃഷിയുടെ പ്രായോഗിക പരിശീലനത്തിലും, കൃഷിയിട സന്ദർശനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാം… മട്ടുപ്പാവ് കൃഷി, വീട്ടു മുറ്റത്തെ കൃഷി, ജൈവ കീടനാശിനികൾ, കൃഷിയിട പരിശീലനം, വിവിധ തരം കംപോസ്റ്റുകൾ, വിളകളുടെ കീട രോഗ നിയന്ത്രണം” എന്നീ വിഷയങ്ങളിൽ നവംബർ 24, 25, 26 തീയതികളിലായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പരിശീലന ഫീസ് Rs. 1000 (ആയിരം രൂപ മാത്രം) പരിശീലന സമയം 10 AM to 4…
Got any book recommendations?