Mindblown: a blog about philosophy.

  • ഐഎസ് ബന്ധം: തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ പോലീസ് റെയ്ഡ്

    19-11-2022 തമിഴ്‌നാട്ടിൽ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലും പോലീസിന്റെ റെയ്ഡ്. ട്രിച്ചിയിൽ രണ്ട് വ്യക്തികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒറ്റേരി, എസ്എസ് പുരം, പൂനമല്ലി പ്രദേശങ്ങളിലും സമാനമായ തിരച്ചിൽ നടക്കുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ മൂന്നാം തവണയാണ് റെയ്ഡ് നടക്കുന്നത്. നവംബർ 15 ന് നടത്തിയ റെയ്ഡിൽ നാല് സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.  അടുത്തിടെ കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണം…

  • പാർലമെൻറിന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിക്കുമെന്ന് കേന്ദ്ര പാർലമെൻറ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു

    Nov 19, 2022 ന്യൂഡൽഹി: പാർലമെൻറിന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിക്കുമെന്ന് കേന്ദ്ര പാർലമെൻ്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. നിയമനിർമാണവുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 23 ദിവസളിലായി 17 സിറ്റിങ്ങുകളാണ് ശൈത്യകാല സമ്മേളനത്തിനുണ്ടാവുക. ഡിസംബർ 29ന് സമ്മേളനം അവസാനിക്കും. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തമാവുന്ന സമയത്താണ് പാർലമെൻറിൻറെ ശൈത്യകാല സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിൽ…

  • സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നു

    Nov 19, 2022 തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നു. വ്യാപകമായി ഉയരുന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിക്കുന്നത് . പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാര്‍ക്ക് എതിരെ എടുത്ത…

  • അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

    Nov 19, 2022 സുൽത്താൻ ബത്തേരി: വയനാട്ടിൽ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.…

  • അധികൃതരുടെ അനാസ്ഥയും അവഗണനയും കീഴാറ്റിങ്ങൽ വിളയിൽ മൂല കാരാംകുന്ന് റോഡ് അപകടക്കെണിയാകുന്നു

    19-11-2022 വക്കം: അധികൃതരുടെ അനാസ്ഥയും അവഗണനയും കീഴാറ്റിങ്ങൽ വിളയിൽ മൂല കാരാംകുന്ന് റോഡ് അപകടക്കെണിയാകുന്നു. കുത്തനേയുള്ള ഇറക്കവും കൊടുംവളവും ഇവിടെ സ്ഥിരം അപകട മേഘലയായി മാറി. ഇതിനെല്ലാം പുറമെ തെരുവ് വിളക്ക് കത്താത്തതും അപകടകാരണമാകുന്നു. റോഡിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ ഇരുപതടിയോളം താഴ്ച്ചയിലേയ്ക്കു വീണു തെക്കുംഭാഗം തുരുത്തി കടവിനു സമീപം എം.എസ് നിവാസിൽ ബി. മണി മരിച്ചതാണ് ഒടുവിലത്തെ സംഭവം. പകലും, രാത്രിയും വാഹനാപകടത്തിൽ പെടുന്നവർ നിരവധിയാണ്. കുത്തനെയുള്ള ഇറക്കമിറങ്ങി കൊടും വളവിലേയ്ക്ക് വണ്ടി വളയ്ക്കുമ്പോഴാണ് അപകടം…

  • 26 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങിയെങ്കിലും സേനയുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചതോടെ വീണ്ടും കാക്കിയണിഞ്ഞ് വി.അജിത്

    19-11-2022 തിരുവനന്തപുരം : 26 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങിയെങ്കിലും സേനയുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചതോടെ വീണ്ടും കാക്കിയണിഞ്ഞ് വി.അജിത്.രണ്ടാം വരവിൽ പേരിനൊപ്പം ഐ.പി.എസിന്റെ തിളക്കവും. തിരുവനന്തപുരം സിറ്റിയുടെ ക്രമസമാധാനം, ട്രാഫിക്ക് ചുമതലകളുള്ള പുതിയ ഡെപ്യൂട്ടി കമ്മീഷണറായി ഇന്നലെ ഉച്ചയ്ക്കാണ് വി.അജിത് ചുമതലയേറ്റത്. കഴിഞ്ഞ ദിവസം ഐ.പി.എസ് ലഭിച്ച സമർത്ഥരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് വിരമിച്ചതിന് ശേഷവും അജിത്തിന് യൂണിഫോം അണിയാനുള്ള ഭാഗ്യം ലഭിച്ചത്.പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ എസ്.പിയായി 2021 മേയിലാണ് അജിത് വിരമിച്ചത്.എന്നാൽ സംസ്ഥാന…

  • സ്വകാര്യ ബസ്സിലെ ഡ്രൈവറെ പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

    18-11-2022 ആറ്റിങ്ങൽ:15 വയസുള്ള പെൺകുട്ടിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും വീഡിയോ സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുകയും ചെയ്ത സ്വകാര്യ ബസ്സിലെ ഡ്രൈവറെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്കിൽ ആകാശ് ഭവനിൽ സതീശൻ മകൻ നന്ദു എന്നു വിളിക്കുന്ന ആകാശ് (24) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.വടക്കൻസ് ബസിലെ ഡ്രൈവറായ പ്രതി തന്റെ ബസിൽ യാത്ര ചെയ്യ വരുന്ന 15 വയസുള്ള വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിക്കുകയും നിർബന്ധിച്ച്…

  • ദേശീയ പാതയിൽ കോരാണിയിൽ ലോറി ഇടിച്ച് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

    November 18, 2022 ആറ്റിങ്ങൽ : ദേശീയ പാതയിൽ കോരാണിയിൽ ലോറി ഇടിച്ച് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്ദേശം 50 വയസ് പ്രായം വരുന്ന നാടോടി സ്ത്രീയാണെന്നും സംശയം. ഫോട്ടോയിൽ കാണുന്ന സ്ത്രീയെ തിരിച്ചറിയുന്നവർ ആറ്റിങ്ങൽ പോലീസുമായി ബന്ധപ്പെടുക. ഫോൺ : 0470 26224440470 2622444 ഇന്ന് രാവിലെ 6മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഇടിച്ചത്. സ്ത്രീ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേയാണ് അപകടം.മൃതദേഹം…

  • വർക്കലയിൽ സ്വകാര്യ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനു ദാരുണാന്ത്യം.

    November 18, 2022 വർക്കല : വർക്കലയിൽ സ്വകാര്യ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനു ദാരുണാന്ത്യം.വർക്കല കണ്വാശ്രമം സ്വദേശിയായ അർഷാദ് ( 53 ) ആണ് മരിച്ചത്. വാഹനത്തിൽ മത്സ്യ വിൽപ്പന നടത്തുന്ന അർഷാദ് ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ചെമ്മരുതി തച്ചോട് ഭാഗത്ത്‌ നിന്നും വട്ടപ്ലാവുമൂട് ഭാഗത്തേക്ക് വന്ന മൗഷ്മി ബസ് റോഡിലെ കയറ്റം കയറുന്ന സമയം ആക്സിൽ ഒടിഞ്ഞു നിയന്ത്രണം വിട്ട് , പിറകിലേക്ക് പോവുകയും പിറകിൽ വന്ന ആർഷാദിനെ…

  • കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

    18-11-2022 കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സ്ത്രീ രാജസ്ഥാൻ സ്വദേശിനിയാണ്. 19 വയസ്സുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അതിക്രമം. കൊച്ചി ഷിപ്പ് യാർഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്.

  • തിരുവനന്തപുരം കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    18-11-2022 തിരുവനന്തപുരം കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്സലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം 8 പ്രതികൾ പിടിയിലായിരുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കമലേശ്വരത്ത് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അഫ്സലിന് വെട്ടേറ്റത്.  ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു യുവാവ്. സംഭവത്തിൽ രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിമഠം സ്വദേശികളായ സൂര്യ, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. അഫ്സലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിന്റെ ഞരമ്പ് മുറിഞ്ഞ്…

  • മലപ്പുറത്ത് നാല് വയസ്സുകാരനെ കടിച്ചുകീറി തെരുവ് നായ്ക്കൾ

    18-11-2022 മലപ്പുറത്ത് നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു. മലപ്പുറത്ത് താനൂർ താനാളൂരിലാണ് ദാരുണ സംഭവം. കുട്ടിയുടെ തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്…

  • പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ്

    Nov 18, 2022 തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്. വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം അഞ്ച് രോഗികൾക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും.…

  • ലോകകപ്പ് വേദികളില്‍ ബിയര്‍ നിരോധിക്കാന്‍ ഒരുങ്ങി ഖത്തര്‍ ഭരണകൂടം

    Nov 18, 2022 ദോഹ: ലോകകപ്പ് വേദികളില്‍ ബിയര്‍ നിരോധിക്കാന്‍ ഒരുങ്ങി ഖത്തര്‍ ഭരണകൂടം. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന 8 സ്റ്റേഡിയങ്ങളിലും ബിയര്‍ വില്‍പ്പന അനുവദിക്കില്ല എന്നാണ് സൂചന. സ്റ്റേഡിയങ്ങളില്‍ നിന്ന് നോണ്‍ ആല്‍ക്കഹോളിക് ആയ പാനിയങ്ങള്‍ മാത്രമാവും ആരാധകര്‍ക്ക് ലഭിക്കുക. പൊതുസ്ഥലത്ത് നിന്ന് മദ്യപാനം അനുവദനീയമല്ലാത്ത രാജ്യമാണ് ഖത്തര്‍. മദ്യവില്‍പ്പന സംബന്ധിച്ച് ഖത്തര്‍ ഭരണകൂടവും ഫിഫയും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടർന്ന് സ്‌റ്റേഡിയങ്ങളില്‍ ആല്‍ക്കഹോളിക് ബിയര്‍ അനുവദിക്കും എന്നായിരുന്നു നേരത്തെ ഖത്തർ നിലപാടെടുത്തത്. സ്റ്റേഡിയങ്ങളില്‍…

  • ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം തുടങ്ങി

    18-11-2022 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട്അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ഏഴു മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ…

  • കഥാപ്രസംഗ മഹോത്സവം ഇന്നുമുതൽ

    November 18, 2022  കേരള സംഗീത നാടക അക്കാഡമിയും കടയ്ക്കാവൂർ കലാകാരന്മാരുടെ കൂട്ടായ്മയായ പിറവി, എസ്.എസ്. നടനസഭ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം 18 മുതൽ 20 വരെ.പ്രൊഫ വി സാംബശിവൻ നഗറായ മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ വച്ച് ഇന്ന് വൈകിട്ട് 5ന് ചിറയിൻകീഴ് എംഎൽഎ ശശി ഉദ്ഘാടനം ചെയ്യും. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി മാവേ…

  • ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു

    November 18, 2022  ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ ഏഴുമുതൽ ഒൻപതുവരെയുള്ള വാർഡുകളും 13, 15 മുതൽ 19 വരെയുമുള്ള വാർഡുകളിലുമാണ് പദ്ധതി.രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റൽ, 50 ശതമാനം സബ്സിഡി നിരക്കിൽ ജലസേചനത്തിന് പമ്പുസെറ്റ്, തെങ്ങുകയറ്റയന്ത്രം, മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവ ലഭ്യമാക്കും.കർഷകർക്ക് ഡോളോമൈട് ജൈവവളം, രാസവളം തുടങ്ങിയവയും ലഭ്യമാക്കും. തെങ്ങുകളുടെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുന്നതിനും തെങ്ങിൻ തടം തുറന്ന് പുത ഇടൽ, തെങ്ങിൻ തടങ്ങളിൽ തൊണ്ട് അടുക്കൽ തുടങ്ങിയവയ്ക്കും…

  • പൊതുഗതാഗതരംഗത്തെ ഇലക്ട്രിക് ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കൊച്ചി ജലമെട്രോ ബോട്ടിന്

    Nov 18, 2022 കൊച്ചി: പൊതുഗതാഗതരംഗത്തെ ഇലക്ട്രിക് ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കൊച്ചി ജലമെട്രോ ബോട്ടിന്‌. വിഖ്യാത ഫ്രഞ്ച്‌ ശാസ്‌ത്രകാരൻ ഗുസ്‌താവ്‌ ട്രോവിന്റെ പേരിലുള്ള ഗുസീസ്‌ വൈദ്യുതി ബോട്ട്‌ അവാർഡാണ്‌ ലഭിച്ചത്‌. വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 ബോട്ടുകളാണ്‌ അവസാനവട്ടമത്സരത്തിന്‌ ഉണ്ടായിരുന്നത്‌. പത്തൊമ്പതംഗ അന്താരാഷ്ട്ര വിധികർത്താക്കളുടെ പാനലാണ് അവാർഡ് നിർണയിച്ചത്. ലോകത്തെ ഏറ്റവും വലിയ വൈദ്യുതി യാത്രാബോട്ട്‌ ശൃംഖലയായി മാറാൻ പോകുന്ന കൊച്ചി ജലമെട്രോ ഈ മാസം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌. ജലമെട്രോ ബോട്ടുകളുടെ രൂപകൽപ്പനയും സുസ്ഥിരവും…

  • ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

    Nov 18, 2022 ദില്ലി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ആറ് മീറ്റ‌‌ർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്. പരമാവധി…

  • നെൽകൃഷിയിറക്കാൻ കർഷകർ തയാറാണെങ്കിലും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് തണ്ണീർക്കോണത്തെ കർഷകർ

    Friday 18 November, 2022 മുടപുരം: നെൽr കൃഷിയിറക്കാൻ കർഷകർ തയാറാണെങ്കിലും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് തണ്ണീർക്കോണത്തെ കർഷകർ. പാടത്തിന് സമീപത്തെ കനാലിൽ നിന്ന് വെള്ളം കയറി കൃഷിയെല്ലാം നശിക്കുകയാണ്. ഇതുകാരണം രണ്ടു വർഷത്തോളമായി മടന്തയും പുല്ലും ചെറുമരങ്ങളും വളർന്ന് കാടുപിടിച്ചു തരിശായി കിടക്കുകയാണ് ഈ പാടശേഖരം.അഴൂർ ഗ്രാമ പഞ്ചായത്തിലാണ് രണ്ടര ഹെക്ടർ വിസ്തൃതിയുള്ള തണ്ണീർകോണം ഈ പാടശേഖരം. വർഷത്തിൽ രണ്ടു തവണ കൃഷിയിറക്കുന്ന പാടശേഖരമാണ്. കഠിനംകുളം കായലിനോട് ചേർന്ന് കടന്നുപോകുന്ന റെയിൽവേ ലൈനോട് ചേർന്നാണ് പാടശേഖരം…

Got any book recommendations?


Design a site like this with WordPress.com
Get started