Mindblown: a blog about philosophy.
-
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം.
21-11-2022 ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി കൊച്ചി ഗോശ്രീ പാലത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും വധ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകായായിരുന്ന ചീഫ് ജസ്റ്റിസിന്റെ കാര്‍ തടഞ്ഞു നിര്‍ത്തുകയും ‘ഇത് തമിഴ്‌നാടല്ല’ എന്നു പറഞ്ഞ് അതിക്രമം കാണിക്കുകയുമായിരുന്നു. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടെയ്‌നര്‍ ലോറി…
-
ലോകകപ്പിനൊട് അനുബന്ധിച്ച് മുതലപ്പൊഴിയിലും ആരാധകരുടെ ആവേശം.
November 20, 2022 പെരുമാതുറ : ലോകകപ്പിനൊട് അനുബന്ധിച്ച് മുതലപ്പൊഴിയിലും ആരാധകരുടെ ആവേശം. കാൽപ്പന്ത് കളിയുടെ ആവേശം നിറച്ച് ആരാധകർ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിളംബര ആഘോഷയാത്ര നടത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്ന ഫുട്‌ബോൾ വേൾഡ് കപ്പ് വിളമ്പര ഘോഷയാത്ര , അക്ഷരാർത്ഥത്തിൽ ആഹ്ലാദ റാലിയായി മാറി. അഴൂർ കടവ് പാലത്തിൽ നിന്നും വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച വിളമ്പര ആഘോഷയാത്ര പെരുമാതുറ, കൊട്ടാരം തുരുത്ത് , ചേരമാൻ തുരുത്ത് പുതുക്കുറിച്ചി വഴി മുതലപ്പൊഴിയിൽ എത്തിച്ചേർന്നപ്പോൾ വിളംബര ആഘോഷ…
-
വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി
NOVEMBER 21, 2022 തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന് ആരോപണം. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥിയുടെ ബന്ധുക്കൾ രംഗത്തെത്തി. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 17കാരനായ സുൽത്താൻ. ഒക്ടോബർ 30 ന് വൈകീട്ടാണ് അപകടം നടന്നത്.…
-
സംസ്ഥാനത്ത് പാൽ വില 8 രൂപ വർധിപ്പിക്കില്ല; പുതുക്കിയ വില ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും
NOVEMBER 21, 2022 പാൽ വില വർധനയിൽ മിൽമയുടെ ആവശ്യം സർക്കാർ പൂർണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ സ്വീകരിക്കില്ല. പുതുക്കിയ വിലവർധന ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും. ക്ഷീര കർഷകർക്ക് ലാഭമുണ്ടാകണമെങ്കിൽ 8 രൂപ 57 പൈസ ലിറ്ററിന് വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. എന്നാൽ സർക്കാർ ഈ തുക അംഗീകരിക്കാൻ ഇടയില്ല. അഞ്ചു രൂപയ്ക്കും 6 രൂപയ്ക്കും ഇടയിലാവും വിലവർധന. ഇക്കാര്യത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രിയും മിൽമ…
-
ലോക ഫുട്ബോള്‍ ഉത്സവത്തിന് ഇന്ന് ഖത്തറില്‍ ഇന്ന് കിക്കോഫ്.
Nov 20, 2022 ലോക ഫുട്ബോള്‍ ഉത്സവത്തിന് ഇന്ന് ഖത്തറില്‍ ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇന്ന് ഇക്വഡോറിനെ നേരിടും . അൽബായ്ത്ത് സ്റ്റേഡിയത്തിൽ രാത്രി 9:30 ന് ആണ് മത്സരം. ഫെലിക്സ് സാഞ്ചെസ് പരിശീലകനായ ഖത്തർ ടീം വലിയ പ്രതീക്ഷകളുമായി ആണ് ഇത്തവണ പന്ത് തട്ടാൻ ഇറങ്ങുന്നത്. സ്വന്തം നാട്ടിൽ,സ്വന്തം കാണികൾക്ക് മുൻപിൽ മത്സരിക്കാൻ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഖത്തർ പ്രതീക്ഷിക്കുന്നില്ല. ഏഷ്യൻ കപ്പിലും ഗോൾഡ് കപ്പിലും ഗോളടിച്ചു കൂട്ടിയാണ് ഖത്തർ ടീമിന്റെ…
-
തച്ചോട് പൈപ്പിൻമൂട് ജങ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പിന്നിലേക്കുരുണ്ടിറങ്ങി ഒരാളുടെ മരണത്തിനിടയാക്കിയ അപകടം പ്രദേശവാസികൾക്ക് ഞെട്ടലായി
20-11-2022 വർക്കല : തച്ചോട് പൈപ്പിൻമൂട് ജങ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പിന്നിലേക്കുരുണ്ടിറങ്ങി ഒരാളുടെ മരണത്തിനിടയാക്കിയ അപകടം പ്രദേശവാസികൾക്ക് ഞെട്ടലായി. ബസ് സമീപത്തെ കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ബസ് ഇടിച്ചുനിന്ന കടയുടെ മുന്നിൽ ആരുമില്ലായിരുന്നു. പിന്നിൽ കൂടുതൽ വാഹനങ്ങളുമുണ്ടായിരുന്നില്ല. മറിച്ചായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഏറെയാകുമായിരുന്നു. ബസിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായിരുന്നു. കെട്ടിടത്തിൽ ഇടിച്ചുനിൽക്കാതെ താഴ്ചയിലേക്കു മറിഞ്ഞെങ്കിൽ വലിയ അപകടത്തിൽ കലാശിക്കുമായിരുന്നു. വർക്കലയിൽനിന്ന് തച്ചോട്, പനയറ വഴി പാരിപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന മൗഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. വർക്കല മോട്ടോർ…
-
നിവേദനങ്ങൾ പലതു നൽകിയിട്ടും മരുതൻവിളാകം-വക്കം റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ കനിയുന്നില്ല.
20-11-2022 നിവേദനങ്ങൾ പലതു നൽകിയിട്ടും മരുതൻവിളാകം-വക്കം റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ കനിയുന്നില്ല.തകർന്നടിഞ്ഞ റോഡ് നാട്ടുകാർക്ക് യാത്രാദുരിതമാകുകയാണ്. ദിനംപ്രതി സ്കൂൾ വിദ്യാർഥികളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന റോഡാണിത്. രണ്ട് കിലോമീറ്ററാണ് ആകെ ദൂരമുള്ളത്. റെയിൽവേ പുറമ്പോക്കിലൂടെയുള്ള റോഡായതിനാൽ അറ്റകുറ്റപ്പണികൾക്ക് റെയിൽവേയുടെ അനുമതി വേണം. നിവേദനങ്ങൾ നൽകിയിട്ടും റോഡ് നന്നാക്കുന്നതിനോ നന്നാക്കാനുള്ള അനുമതി നൽകുന്നതിനോ റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല. കടയ്ക്കാവൂർ പഞ്ചായത്തിലെ പത്താം വാർഡിലുൾപ്പെടുന്നതാണ് റോഡ്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വക്കത്തേക്കു പോകുന്നതിനായി പ്രധാനമായി ആശ്രയിക്കുന്ന പാതയാണിത്. ടാറിളകി റോഡ്…
-
കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ മുത്തശ്ശിയുടെ 17 പവൻ സ്വർണവും എട്ട് ലക്ഷവും കവർന്ന ചെറുമകളും കാമുകനും പിടിയിൽ
Sunday 20 November, 2022 ചേർപ്പ് : കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ മുത്തശ്ശിയുടെ 17 പവൻ സ്വർണവും എട്ട് ലക്ഷവും കവർന്ന ചെറുമകളും കാമുകനും പിടിയിൽ. പള്ളിപ്പുറം പുളിപ്പറമ്പിൽ സൗപർണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് തലോണ്ട വീട്ടിൽ അഭിജിത് (21), എന്നിവരെയാണ് ചേർപ്പ് പൊലീസ് പിടികൂടിയത്. കൂർക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കിൽ നിന്നാണ് പുളിപ്പറമ്പിൽ ഭാസ്‌കരന്റെ ഭാര്യ ലീല (72) അറിയാതെ സൗപർണിക പണവും സ്വർണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്. ലീലയുടെ മൂത്തമകൻ സുരേഷിന്റെ മകളാണ് സൗപർണിക.…
-
17-ാം നൂറ്റാണ്ടിലെ രാജഭരണത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന പേരേറ്റിൽ വഴിയമ്പലം സംരക്ഷണമില്ലാതെ നശിക്കുന്നു
20-11-2022 വർക്കല : 17-ാം നൂറ്റാണ്ടിലെ രാജഭരണത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന പേരേറ്റിൽ വഴിയമ്പലം സംരക്ഷണമില്ലാതെ നശിക്കുന്നു. 300 വർഷത്തോളം പഴക്കമുള്ള വഴിയമ്പലത്തിന്റെ പ്രൗഢിക്കാണ് കാലപ്പഴക്കവും അവഗണനയും കാരണം മങ്ങലേറ്റത്. വർക്കല-കവലയൂർ റോഡരികിൽ ഒറ്റൂർ പഞ്ചായത്തിലെ പേരേറ്റിൽ ജംഗ്ഷനിലാണ് വഴിയമ്പലം സ്ഥിതിചെയ്യുന്നത്. 1729-നും 1758-നും മദ്ധ്യേമാർത്താണ്ഡവർമയുടെ ഭരണകാലത്താണ് വഴിയമ്പലം സ്ഥാപിച്ചത്. കന്യാകുമാരി മുതൽ വർക്കലവരെയുള്ള രാജവീഥിയിൽ നിർമിച്ച 18 വഴിയമ്പലങ്ങളിലൊന്നാണ് പേരേറ്റിലുള്ളത്. പൂർണമായും കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്. തൂണുകളും ചുവരുകളും മേൽക്കൂരയുമെല്ലാം കൊത്തുപണികളോടുകൂടിയ കരിങ്കല്ലാണ്. വേണാട് എന്ന ചെറിയ രാജ്യത്തെ…
-
പാപനാശം രംഗകലാകേന്ദ്രത്തിൽ ജയ്പ്പൂർ ഖരാനയിൽ പരിശീലനം നേടിയ പണ്ഡിറ്ര് രാജേന്ദ്ര ഗംഗാനിയുടെ നേതൃത്വത്തിൽ 20 മുതൽ 22 വരെ ത്രിദിന കഥക് നൃത്തശില്പശാല നടക്കും
20-11-2022 വർക്കല:പാപനാശം രംഗകലാകേന്ദ്രത്തിൽ ജയ്പ്പൂർ ഖരാനയിൽ പരിശീലനം നേടിയ പണ്ഡിറ്ര് രാജേന്ദ്ര ഗംഗാനിയുടെ നേതൃത്വത്തിൽ 20 മുതൽ 22 വരെ ത്രിദിന കഥക് നൃത്തശില്പശാല നടക്കും.കേന്ദ്രസംഗീത നാടക അക്കാഡമിയുടെ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുളള കലാകാരനാണ് രാജേന്ദ്രഗംഗാനി.നൃത്തത്തിലുപരി സംഗീതത്തിലും കവിതയിലും മികവ് പുലർത്തുന്ന അദ്ദേഹത്തിന്റെ നൃത്തശില്പങ്ങൾ തീർത്തും വ്യത്യസ്തമാണ്.നൃത്തത്തിനായി അനുയോജ്യമായ ഗാനങ്ങൾ തിരഞ്ഞെടുക്കാറുളള അദ്ദേഹത്തിന്റെ കോറിയോഗ്രാഫിക് സൃഷ്ടികൾ പുതുമയും മികവും പുലർത്തുന്നവയാണ്.
-
നിലാവ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.ഗോപിനാഥ് അനുസ്മരണം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു
Sunday 20 November, 2022 കടയ്ക്കാവൂർ: നിലാവ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.ഗോപിനാഥ് അനുസ്മരണം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിലാവ് ജനറൽ കൺവീനർ ഷിബു കടയ്ക്കാവൂർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ആർ.പ്രദീപ് ആമുഖപ്രഭാഷണം നടത്തി. കഴിഞ്ഞ 45 വർഷമായി വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു ജാനകി ഹോസ്പിറ്റൽ. വളരെ ജനകീയനായ ഡോ.ഗോപിനാഥിനെ അനുസ്മരിച്ചുകൊണ്ട് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു,ഡോ.എം. ജയപ്രകാശ്, വക്കം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ…
-
മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫിനെ പുറത്താക്കിയതിൽ വ്യാപക പ്രതിഷേധം.
November 19, 2022 മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫിനെ പുറത്താക്കിയതിൽ വ്യാപക പ്രതിഷേധം. കഴക്കൂട്ടം, ചിറയിൻകീഴ്, നെടുമങ്ങാട് മണ്ഡലങ്ങളിൽ ആണ് പ്രതിഷേധം നടക്കുന്നത്. കണിയാപുരം, മുരുക്കുംപുഴ, പെരുമാതുറ ഭാഗങ്ങളിൽ ആണ് പ്രകടനം നടന്നത്. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ കോലം കത്തിച്ചു. വ്യാപകമായി കോൺഗ്രസ്സ് പ്രവർത്തകർ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. ജനപ്രതിനിധികളും മണ്ഡലം, ബ്ലോക്ക് നേതാക്കളും പ്രകടനങ്ങളിൽ പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനങ്ങളിൽ അണിനിരന്നു. ഈ മേഖലയിൽ കോൺഗ്രസ്സിൽ വലിയതോതിൽ ഉള്ള കൊഴിഞ്ഞു പോക്കിന് ഇത് കാരണം ആകും
-
കൊച്ചി ബലാത്സംഗം, ബിയറിൽ മയക്ക് മരുന്ന് കലർത്തി നൽകിയശേഷം
November 19, 2022 കൊച്ചി ബലാത്സംഗം, ബിയറിൽ മയക്ക് മരുന്ന് കലർത്തി നൽകിയശേഷം എന്ന് സൂചന. സഞ്ചരിക്കുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരി മോഡൽ പൊലീസിന് നൽകിയ മൊഴിയില് ആനുനിത് സംബന്ധിച്ച് സൂചന ഉള്ളത്. സുഹൃത്ത് രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയാണ് ബാറിൽ കൊണ്ടുപോയതെന്നും ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും ബലാത്സംഗത്തിനിരയായ മോഡലിന്‍റെ മൊഴി നൽകി. താൻ അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിലൂടെ കാർ സഞ്ചരിച്ച് കൊണ്ടിരിക്കെ മൂന്നു പേരും ബലാത്സംഗത്തിനിരയാക്കി. ശേഷം ഹോട്ടലിൽ…
-
തിരുവനന്തപുരം കോർപറേഷൻഅടിയന്തര കൗൺസിൽ യോഗം സമാപിച്ചു.
November 19, 2022 തിരുവനന്തപുരം കോർപറേഷൻഅടിയന്തര കൗൺസിൽ യോഗം സമാപിച്ചു.ഒന്നര മണികൂറോളം ചേർന്ന യോഗത്തിൽമേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. BJP – UDF അംഗങ്ങളുടെ ബഹളം വച്ചു. ഭരണകക്ഷിയംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.BJP – UDF കൂട്ട്കെട്ട് നടത്തുന്ന അനാവശ്യ സമരത്തിനു മുന്നിൽ കീഴടങ്ങുന്നപ്രശ്നമില്ലെന്ന് ഭരണപക്ഷം വ്യക്തമാക്കി.നുണ പ്രചരണങ്ങൾ വഴി നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ളശ്രമം അംഗീകരിക്കില്ല. നാടിന്റെ വികസനം അട്ടിമറിക്കാനുള്ള നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും ഭരണപക്ഷാംഗങ്ങൾ പറഞ്ഞു.കൗൺസിലറും BJP നേതാവുമായ വിവി രാജേഷ്അടിയന്തര കൗൺസിൽ യോഗത്തിൽ നിന്ന്…
-
ഫുട്ബോൾ ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍; ഏറ്റവും ചെലവേറിയ ടൂര്‍ണമെന്റ്
19-11-2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകൾക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ത്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന…
-
ശബരിമലയ്ക്കുള്ള KSRTC ബസില്‍ അപകടകരമാംവിധം പുഷ്പാലങ്കാരം പാടില്ല:’ ഹൈക്കോടതി
19-11-2022 കോടതിയുടെ ശ്രദ്ധയിൽപ്പെട്ട ഫോട്ടോകളിലെ ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ളതാണെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു ശബരിമല സർവ്വീസിനുള്ള കെഎസ്ആര്‍ടിസി ബസുകളിൽ കൊടി തോരണങ്ങളും പൂക്കളും അപകടകരമായ രീതിയിൽ പാടില്ലെന്ന് ഹൈക്കോടതി.ഇവ ഉടനടി നീക്കം ചെയ്യണം.ഇത്തരത്തിൽ ബസുകളില്‍ ചെയ്യുന്നത് റോഡിലെ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതെറ്റാൻ കാരണമാകും. കോടതിയുടെ ശ്രദ്ധയിൽപ്പെട്ട ഫോട്ടോകളിലെ ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ളതാണെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.ഇനി ഇത്തരം രീതികൾ വേണ്ടെന്നും നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ്…
-
ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
19-11-2022 ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പമ്പ മുതല്‍ സന്നിധാനം വരെയുളള മല കയറ്റത്തില്‍ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകള്‍ നിസാരമായി കാണരുതെന്നും ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി. എല്ലാ ഭാഷകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരുകയാണെന്നും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ശബരിമല പാതകളില്‍…
-
അടിയന്തര നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
Nov 19, 2022 തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത കാമറകൾ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പൊലീസ് ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിർദേശങ്ങൾ നൽകിയത്. പ്രധാനാ റോഡുകൾ നിർമ്മിക്കുമ്പോൾ ആസൂത്രണ ഘട്ടത്തിൽത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന്…
-
അഞ്ചുവയസുകാരനെ അർദ്ധ നഗ്‌നനാക്കി നിലത്ത് കിടത്തി പ്രതിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
Nov 19, 2022 കൊച്ചി: അഞ്ചുവയസുകാരനെ അർദ്ധ നഗ്‌നനാക്കി നിലത്ത് കിടത്തി പ്രതിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര് കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകള്‍ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും പരാതി നല്‍കിയിരുന്നു. ബാലാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട്…
-
സംഘടനാ വിരുദ്ധ പ്രവർത്തനം’ കെപിസിസി മുൻ സെക്രട്ടറി എംഎ ലത്തീഫിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
19-11-2022 തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറിയും ജില്ലയിലെ പ്രമുഖ നേതാവുമായ എം എ ലത്തീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴി സന്ദർശനത്തിൽ നിന്ന് പ്രവർത്തകരെ വിലക്കിയതിന് നേരത്തെ ലത്തീഫിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കെപിസിസി അധ്യക്ഷന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ കഴിഞ്ഞയാഴ്ച ലത്തീഫ് മർദ്ദിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ എം എ ലത്തീഫിനെ പുറത്താക്കിയത്. നേരത്തെ ലത്തീഫിനെ…
Got any book recommendations?