കൊച്ചി ബലാത്സംഗം, ബിയറിൽ മയക്ക് മരുന്ന് കലർത്തി നൽകിയശേഷം

November 19, 2022

കൊച്ചി ബലാത്സംഗം, ബിയറിൽ മയക്ക് മരുന്ന് കലർത്തി നൽകിയശേഷം എന്ന് സൂചന. സഞ്ചരിക്കുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരി മോഡൽ പൊലീസിന് നൽകിയ മൊഴിയില് ആനുനിത് സംബന്ധിച്ച് സൂചന ഉള്ളത്. സുഹൃത്ത് രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയാണ് ബാറിൽ കൊണ്ടുപോയതെന്നും ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും ബലാത്സംഗത്തിനിരയായ മോഡലിന്‍റെ മൊഴി നൽകി. താൻ അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിലൂടെ കാർ സഞ്ചരിച്ച് കൊണ്ടിരിക്കെ മൂന്നു പേരും ബലാത്സംഗത്തിനിരയാക്കി. ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. വീണ്ടും ബാറിൽ തിരിച്ചെത്തി ഡിംപിളിനെയും കൂട്ടി കാക്കനാട് താമസസ്ഥലത്ത് ഇറക്കി വിടുകയായിരുന്നെന്നും മൊഴിയിൽ പറ‍യുന്നു.അതേസമയം, സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, വിവേക്, സുദീപ്, രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.വ്യാഴാഴ്ച അർധരാത്രിയാണ് കാസർകോട് സ്വദേശിനിയായ യുവ മോഡൽ കൂട്ടബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലെ ഫ്ലൈ ഹൈ ബാറിലേക്ക് രാജസ്ഥാൻകാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തുമണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഇതോടെ പുറത്തെത്തിച്ച് തന്‍റെ സുഹൃത്തുക്കളാണെന്ന് ഡിംപിൾ പരിചയപ്പെടുത്തിയവരുടെ കാറിൽ കയറ്റുകയായിരുന്നു. എന്നാൽ, ഡിംപിൾ കയറിയില്ല. തുടർന്ന്, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started