


November 22, 2022
ക്ഷീര വികസന വകുപ്പും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി
സംഘടിപ്പിച്ച ‘ ക്ഷീരസംഗമം ‘ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലിറ്ററിന് അഞ്ച് രൂപയിൽ കുറയാത്ത സബ്‌സിഡി ക്ഷീരകർഷകർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. ബി. പി. എൽ വിഭാഗത്തിൽപ്പെട്ട ക്ഷീര കർഷകർക്ക് ഒരു പശുവിനെ വാങ്ങാൻ 90 ശതമാനം സബ്‌സിഡിയായി നൽകും. ഇതിനായി 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന ക്ഷീര കർഷകരെ മന്ത്രി ആദരിച്ചു . മികച്ച ക്ഷീര സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
അടൂർ പ്രകാശ് എം. പി മുഖ്യ പ്രഭാഷണം നടത്തി.ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകർക്കുള്ള അവാർഡുകൾ എം. പി വിതരണം ചെയ്തു. കന്നുകാലി പ്രദർശനം, ഡയറി ക്വിസ്, സെമിനാറുകൾ തുടങ്ങിയവ ഇതിനോടനുബന്ധിച്ചു നടന്നു. വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി, തൃതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീര സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a comment