Mindblown: a blog about philosophy.

  • പക്ഷികളും മൃഗങ്ങളും വർണമത്സ്യങ്ങളും നിറഞ്ഞ ഒരു ജംഗിൾ ലോകമാണ് പുത്തരിക്കണ്ടത്ത്

    18-10-2022 തിരുവനന്തപുരം : പക്ഷികളും മൃഗങ്ങളും വർണമത്സ്യങ്ങളും നിറഞ്ഞ ഒരു ജംഗിൾ ലോകമാണ് പുത്തരിക്കണ്ടത്ത് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ തുടക്കമായ നോംസ് ദീപാവലി ഫെസ്റ്റ് 2022 പ്രദർശനോത്സവം കൗതുകക്കാഴ്ചകളാലും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാകുകയാണ്. ഷുഗർ ഗ്ലൈഡർ എന്നറിയപ്പെടുന്ന പറക്കുന്ന അണ്ണാൻ, മുള്ളുകൾ നിറഞ്ഞ ത്വക്കുള്ള ഹെഡ്ജ് ഹോഗ് കീരി, ഇഗ്വാനകൾ, ബാൾ പൈത്തൺ പെരുമ്പാമ്പുകൾ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ, അരോണ സ്വർണമത്സ്യങ്ങൾ, അൽ ബിനോ പിരാനാ മത്സ്യങ്ങൾ എന്നിവയെല്ലാം…

  • മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പിച്ചു.

    OCTOBER 17, 2022 കോഴിക്കോട്-എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. ദമ്പതികൾക്ക് കുത്തേറ്റ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഷൈൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി നിർത്തിയിരിക്കുകയായിരുന്നു. ഇയാളെ കീഴടക്കാൻ പൊലീസ് രണ്ടുവട്ടം വെടിവച്ചു. മല്‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ്…

  • ചാർജിങ്ങിനിടെ മൊബൈൽ ഫോൺ ചൂടായി തീപിടിച്ചു, തിരുവനന്തപുരത്ത് വീടിന്റെ ഒന്നാംനില കത്തി നശിച്ചു

    OCTOBER 17, 2022 തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നിലയിൽ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. അയൽവീട്ടുകാരാണ് മുകൾനിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. മുറിക്കകത്ത് എ.സി. ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, വൈദ്യുതത്തകരാർ കണ്ടെത്താനായില്ല. ചാർജ് ചെയ്യാനായി കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന മൊബൈൽ അമിതമായി…

  • ആലംകോട് ഇരട്ട കൊലപാതകം; ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതിയുടെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

    OCTOBER 17, 2022 ആറ്റിങ്ങൾ -ആലംകോട് ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് അനുശാന്തി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രിം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.സ്വന്തം കുഞ്ഞിനെയും,…

  • തുലാമാസ പൂജ: ശബരിമല നട ഇന്ന് തുറക്കും

    Oct 17, 2022 പമ്പ: ശബരിമല നട ഇന്ന് തുറക്കും. തുലാമാസ പൂജകൾക്കായാണ് നട തുറക്കുന്നത്. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. തുലാം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 7.30 ന് ഉഷപൂജയ്‌ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം…

  • ആധുനിക സജ്ജീകരണങ്ങളോടെ വർക്കലയിൽ പുതിയതായി നിർമ്മിച്ച സബ് ട്രഷറി ഇന്ന് വൈകിട്ട് 4ന് നാടിന് സമർപ്പിക്കും

    Monday 17 October, 2022 വർക്കല: ആധുനിക സജ്ജീകരണങ്ങളോടെ വർക്കലയിൽ പുതിയതായി നിർമ്മിച്ച സബ് ട്രഷറി ഇന്ന് വൈകിട്ട് 4ന് മന്ത്രി ബാലഗോപാൽ നാടിന് സമർപ്പിക്കും. ഇതോടെ വർക്കലക്കാരുടെ ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. വർഷങ്ങളായി ജീർണാവസ്ഥയിൽ കുടുസ് മുറികളിലായിരുന്നു ട്രഷറിയുടെ പ്രവർത്തനം. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ യാതൊരുവിധ സുരക്ഷിതത്വവും ഉണ്ടായിരുന്നില്ല. അഡ്വ. വി.ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ട്രഷറി ഫണ്ടിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ അനുവദിക്കുകയും പുതിയ കെട്ടിടം…

  • സംസ്ഥാന ട്രാൻസെജെൻഡർ കലോത്സവത്തിൽ തിരുവനന്തപുരം ജില്ല ജേതാക്കൾ

    17-10-2022 തിരുവനന്തപുരം : സംസ്ഥാന ട്രാൻസ്‌െജൻഡർ കലോത്സവത്തിൽ തിരുവനന്തപുരം ജില്ല ജേതാക്കൾ. 46 പോയിന്റുമായാണ് തിരുവന്തപുരം മുന്നിലെത്തിയത്. രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം എറണാകുളവും പാലക്കാടും സ്വന്തമാക്കി. എറണാകുളത്തുനിന്നുള്ള തൻവി കലാരത്‌ന പുരസ്‌കാരം നേടി. മൂന്നു ഇനങ്ങളിൽ മത്സരിച്ച് രണ്ട് ഒന്നാംസ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ഒന്നാമതെത്തിയത്. രണ്ടു ദിവസമായി തിരുവനന്തപുരം അയ്യങ്കാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി നാല് വേദികളിൽ നടന്ന വർണപ്പകിട്ട് 2022-ൽ ഇരുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. 21 ഇനങ്ങളിലായിരുന്നു മത്സരം. 📢📢📢📢📢📢📢📢
നിങ്ങളുടെ…

  • മനുഷ്യക്കടത്തിനെതിരേ വിദ്യാർഥിനികളുടെ ഫ്രീഡം വാക്ക് തിരുവനന്തപുരം : മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാർഥിനികൾ ഫ്രീഡം വാക്ക് നടത്തി.കേരള ആന്റി ഹ്യൂമൻ ട്രാഫിക്കിങ്‌ നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി ഉദ്ഘാടനം ചെയ്തു .മനുഷ്യക്കടത്ത് കേരളം നേരിടുന്ന ഇരട്ടവെല്ലുവിളിയാണെന്ന് അവർ പറഞ്ഞു. വിദേശത്ത് തൊഴിലന്വേഷകരായ മലയാളികൾക്ക് അവബോധം നൽകുന്നതോടൊപ്പം കേരളത്തിൽ ജോലി ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുകയും വേണം. ചൂഷണം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും ഹർഷിത പറഞ്ഞു.…

  • പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ

    16-10-2022 പത്തനംതിട്ട: പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് അറസ്റ്റിലായത്. ബാലന്‍റെ വീടിന് സമീപത്തെ നിർധന കുടുംബത്തിലെ അർബുദ രോഗിയായ സ്ത്രീയിൽനിന്നും ദോഷങ്ങൾ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇത്തരത്തിൽ ആറിലധികം കുടുംബങ്ങളിൽനിന്നും പണം തട്ടിയതായാണ് വിവരം. വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് കേസെടുത്തത്. നിരവധി സ്ത്രീകൾ ചേർന്നാണ് ഇയാൾക്കെതിരെ പരാതി…

  • ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

    Oct 16, 2022 കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ അന്വേഷണ സംഘത്തില്‍ ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണുള്ളത്. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിന്‍മേല്‍ അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍…

  • കോഴിക്കോട് ഗാന്ധി പ്രതിമയുടെ തല തകർത്തു.

    Oct 16, 2022 കക്കോടി: കോഴിക്കോട് ഗാന്ധി പ്രതിമയുടെ തല തകർത്തു. കക്കോടി മോരിക്കരയിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം. ചേവായൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ഗാന്ധി സ്ക്വയർ സംരക്ഷിക്കുന്നവർ ചേവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്. അതേസമയം സംഭവത്തിന് പിന്നിൽ…

  • തിരുവനന്തപുരം വട്ടിയൂർക്കാവ് മേലെ കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ വിദ്യാർഥികൾക്കായി തിരച്ചിൽ പുനഃരാരംഭിച്ചു

    Oct 16, 2022 കരമന: തിരുവനന്തപുരം വട്ടിയൂർക്കാവ് മേലെ കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ വിദ്യാർഥികൾക്കായി തിരച്ചിൽ പുനഃരാരംഭിച്ചു. പട്ടം സെൻ്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ജിബിത്, ഒമ്പതാം ക്ലാസ് വിദ്യാർഥി ആരോമൽ എന്നിവരാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത് വട്ടിയൂർക്കാവ് മേലെ കടവിലായിരുന്നു സംഭവം. പ്രദേശത്ത് ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. സ്കൂബ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയായതിനാൽ ഇന്നലെ തിരച്ചിൽ നിർത്തിയിരുന്നു. മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർത്ഥികളും. പ്രദേശത്ത്…

  • ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പ്രവാസി വനിത മരിച്ചു

    Oct 16, 2022 അങ്കമാലി: ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പ്രവാസി വനിത മരിച്ചു. കൊച്ചിയിലാണ് സംഭവം. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി…

  • കണ്ണൂരിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ

    Oct 16, 2022 കണ്ണൂരിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ. കണിച്ചാർ ഏലപ്പീടികയിലാണ് കർഷകനായ സ്റ്റാൻലി പ്രതിഷേധവുമായി മരത്തിൽ കയറിയത്. അനുനയ ശ്രമവുമായി പോലീസും നാട്ടുകാരും രാഗത്തെത്തിയിട്ടുണ്ട്. ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത്. വാനരക്കൂട്ടം കഴിഞ്ഞദിവസം സ്റ്റാൻലിയുടെ വീട് അടിച്ചുതകർത്തിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സ്റ്റാൻലിൻ രംഗത്തെത്തിയത്. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇

  • 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

    Oct 16, 2022 ദില്ലി: 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ ബാങ്കിംഗ് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാകും മോദി ഉദ്ഘാടനം നിർവഹിക്കുക(Digital Banking). ഡിജിറ്റൽ ബാങ്കിംഗിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 11 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യബാങ്ക് എന്നിവയിലാണ് ഡിബിയു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഡിബിയു ബാങ്കിംഗ് സേവനങ്ങൾ…

  • യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

    16-10-2022 വർക്കല : യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന രക്ഷാധികാരിയും ജില്ലാപ്പഞ്ചായത്ത് അംഗവുമായി ഗീതാനസീർ ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മറ്റെല്ലാതരത്തിലുമുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങൾക്കുമെതിരേ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ജനങ്ങൾ ഐക്യപ്പെടണമെന്ന് അവർ പറഞ്ഞു. ജില്ലാ നിർവാഹക സമിതിയംഗം ചെറുന്നിയൂർ ബാബു അധ്യക്ഷനായി. ഡോ. ബി.ഭുവനേന്ദ്രൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.  സംസ്ഥാന നിർവാഹകസമിതിയംഗം ഷീലാ രാഹുലൻ, ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്യം, ജില്ലാ സെക്രട്ടറി നന്ദകുമാർ, സി.പി.ഐ. വർക്കല മണ്ഡലം സെക്രട്ടറി…

  • സിറ്റപ്പ്’, പിന്നെ കരിയില പെറുക്കൽ, റാഗിങ് വിഡിയോ ദൃശ്യം പ്രിൻസിപ്പലിനു ലഭിച്ചു; മൂന്ന് വിദ്യാർഥികളെ പുറത്താക്കി

    October 14, 2022 വർക്കല ∙ ശിവഗിരി എസ്എൻ കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ 3 പേരെ കോളജിൽ നിന്നു പുറത്താക്കി. കോളജിലെ ആന്റി റാഗിങ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട്, തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പൊലീസിനു കോളജ് അധികൃതർ കൈമാറി.  ബികോം ഫിനാൻസ് വിദ്യാർഥി ബി.ജൂബി, ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥി ആർ.ജിതിൻ രാജ്, ബികോം ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി…

  • ഡി.വൈ.എഫ്.ഐ ഇലകമൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമവും പഠനോത്സവവും

    14-10-2022 വർക്കല :ഡി.വൈ.എഫ്.ഐ ഇലകമൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമവും പഠനോത്സവവും അഡ്വ.വി ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അഖിൽ അദ്ധ്യക്ഷത വഹിച്ചു.സവിൻ രാജ്,. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സൂര്യ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലൈജു,ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ഇക്ബാൽ,ഡി.വൈ.എഫ്.ഐ.നേതാക്കളായ രാജീവ്,സജിൻ സി,സൂരജ്,ഷിനു.പി,ഗിരീഷ് ബാബു,വിഷ്ണു.വി.ബി എന്നിവർ സംസാരിച്ചു. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇

  • അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ മിക്ക വാർഡുകളിലും കുടിവെള്ളമില്ല

    14-10-2022 കടയ്ക്കാവൂർ: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ കഷ്ടത്തിലായിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. തീരദേശ ഗ്രാമമായ ഈ പ്രദേശത്തെ ജനങ്ങൾ വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. രണ്ടു മൂന്നു ദിവസം ഇടവിട്ടാണ് ഇവിടെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ മിക്ക വാർഡുകളിലും ആറ്റിങ്ങൽ പമ്പ് ഹൗസിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ഒന്ന് മുതൽ മൂന്നു വരെയുള്ള വാർഡുകളിൽ വർക്കല വാട്ടർ അതോറിട്ടിയുടെ കാക്കക്കുഴി പമ്പ്ഹൗസിൽ…

  • കേരള കയർ വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു ) സുവർണ ജൂബിലി സമ്മേളനം 17,18,19 തീയതികളിൽ ചേർത്തലയിൽ

    14-10-2022 മുടപുരം:കേരള കയർ വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു ) സുവർണ ജൂബിലി സമ്മേളനം 17,18,19 തീയതികളിൽ ചേർത്തലയിൽ നടത്തും.17ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.18,19 തീയതികളിൽ പ്രതിനിധി സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ആനത്തലവട്ടംആനന്ദൻ,ഡോ.തോമസ് ഐസക്,മന്ത്രി ബി.എസ്.രാജീവ് തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനത്തിന്റെ ഭാഗമായി കയർ മേഖലകളിൽ കഴിഞ്ഞ ദിവസം പതാകദിനമാചരിച്ചു.അഞ്ചുതെങ്ങിൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പതാക ഉയർത്തി.അംഗം ബി.എൻ.സൈജുരാജ് പങ്കെടുത്തു.ചിറയിൻകീഴിൽ പി.മണികണ്ഠൻ പതാക ഉയർത്തി.ജി.വ്യാസൻ,സാംബൻ,ബിജു എന്നിവർ പങ്കെടുത്തു.കോവളത്ത് പനത്തുറയിൽ ജയകുമാറും വാഴമുട്ടത്ത്…

Got any book recommendations?


Design a site like this with WordPress.com
Get started