Mindblown: a blog about philosophy.
-
ഇന്ത്യയ്ക്കായി മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം, ഇതാ താരപ്പിറവി
02-01-2023 ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് മലയാളി താരം നജില സി എം സി. പ്രഥമ വനിത അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ടീമിനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു മലയാളി താരം നജില തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഓപ്പണറായ ഷഫാലി വര്‍മ്മയാണ് ലോകകപ്പില്‍ അണ്ടര്‍ 19 ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് നജില…
-
സംസ്ഥാന സ്‌കൂള്‍ കലോത്സവം: രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
02-01-2023 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും.കോഴിക്കോട് മോഡല്‍ സ്‌കൂളില്‍ രാവിലെ 10ന് മന്ത്രി വി ശിവന്‍കുട്ടി രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം അരങ്ങേറുക. രാവിലെ 10.30ന് മാനാഞ്ചിറയില്‍ കലോത്സവ വണ്ടി എന്നപേരില്‍ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11ന് മാനാഞ്ചിറയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ഫ്‌ലാഷ്…
-
പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ റെക്കോർഡ് മദ്യവിൽപ്പന
02-01-2023 പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ റെക്കോർഡ് മദ്യവിൽപ്പന കണക്കുകൾ ഇന്നലെയാണ് പുറത്തു വന്നത്. ഡിസംബർ 31ന് മാത്രം മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. ഇതോടെ വിറ്റുവരവിൽ 600 കോടിയോളം നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം, 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. കൊല്ലം…
-
ചിറയിൻകീഴ് – തിരുവനന്തപുരം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ
Monday 02 January, 2023 ചിറയിൻകീഴ് : ചിറയിൻകീഴ് – തിരുവനന്തപുരം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ. കെ.എസ്.ആർ.ടി.സി സർവീസുകൾ പലതും നിറുത്തിയതും നിലവിലെ സർവീസുകൾ വേണ്ടവിധത്തിൽ ഓപ്പറേറ്റ് ചെയ്യാത്തതുമാണ് യാത്രാക്ലേശം രൂക്ഷമാകാൻ കാരണം. ഈ മേഖലയിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി ബസുകളാണ്. ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്നുമാണ് ഈ മേഖലയിലേക്ക് പ്രധാനമായും സർവീസുകൾ നടത്തുന്നത്. കണിയാപുരത്ത് നിന്നും രാവിലെ 5ന് ആരംഭിച്ച് ചിറയിൻകീഴ് – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് പലപ്പോഴും…
-
മദ്യലഹരിയിൽ പാമ്പിനെ പിടിച്ച് അഭ്യാസ പ്രകടനം: യുവാവിന് ദാരുണാന്ത്യം
01-01-2023 പുതുവത്സര ആഘോഷത്തിനിടെ പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരാണ് സംഭവം. മണികണ്ഠൻ എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപാമ്പിനെ എടുത്ത് അളുകൾക്ക് മുന്നിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ കടിയേൽക്കുകയായിരുന്നു. പുതുവത്സര ആഘോഷത്തിനിടെ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതോടെ മണികണ്ഠൻ അതിനെ എടുക്കുകയായിരുന്നു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ അത് വകവെച്ചില്ല. ആളുകൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും മണികണ്ഠൻ ശ്രമിച്ചു. ഇതിനിടെയാണ് പാമ്പ് കയ്യിൽ കൊത്തുന്നത്. പാമ്പ് കടിയേറ്റിട്ടും പുതുവത്സര സമ്മാനമാണിതെന്ന് പറഞ്ഞ്…
-
പുതുവര്‍ഷത്തിലെ ആദ്യ ‘അടി’! പാചക വാതക വില കൂട്ടി; നിരക്കുകള്‍ ഇങ്ങനെ
01-01-2023 പുതുവര്‍ഷത്തില്‍ പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിലിണ്ടര്‍ വില ഉയര്‍ത്തിയത്. പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നതും ഗ്യാസ് സിലിണ്ടര്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായി. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ വിലയില്‍ 25 രൂപയുടെ വര്‍ധനവാണ് കമ്പനികള്‍ പ്രഖ്യാപിച്ചത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഹോട്ടലുകള്‍, വന്‍കിട സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ പോലുള്ള ജനസേവന പദ്ധതികള്‍…
-
മകരവിളക്ക് മഹോത്സവം;ശബരിമലയിലേക്ക് ഭക്തജന പ്രവാഹം
01-01-2023 മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീർഥാടകരുടെ തിരക്ക് വർധിച്ചു. വെർച്ച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങുകൾക്ക് വൻ തിരക്കാണ്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷ. ജനുവരി ഒന്നു മുതൽ എട്ട് വരെയുള്ള വെർച്ചൽ ക്യൂ ബുക്കിങ്ങ് നൂറ് ശതമാനം പൂർത്തിയായി. മകരവിളക്ക് ദിനത്തിൽ ദർശനം നടത്താൻ ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്തെത്തി. എന്നാൽ മകരവിളക്കിന് ശേഷമുള്ള മൂന്ന് ദിവസം നിലവിൽ ബുക്കിങ്ങ് കുറവാണ്. വെർച്ച്വൽ ക്യൂവിലൂടെ പരമാവധി തൊണ്ണൂറായിരം പേർക്കാണ്…
-
ചൈന ഉള്‍പ്പടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്നുമുതല്‍ നിർബന്ധമാക്കും
01-01-2023 ദില്ലി: വിവിധ രാജ്യങ്ങളിൽ കോവിഡ് വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആറു ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. ചൈന ഉള്‍പ്പടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്നുമുതല്‍ നിർബന്ധമാക്കും. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നിവയാണ് ഹൈറിസ്‌ക് രാജ്യങ്ങൾ. ഇവിടങ്ങളിൽ നിന്ന് വരുന്നവര്‍ക്കാണ് നിബന്ധന കര്‍ശനമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍…
-
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം
01-01-2023 തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗോ, സമോവ ദ്വീപുകളിലും 2023 പിറന്നു,. ന്യൂസിലാൻഡിലെ ഓക്‌ലൻ‌്ഡ് നാലരയോടെ 2023നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി. കേരളത്തിലും വിപുലമായ പുതുവത്സരാഘോഷങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പൊതുസ്ഥലങ്ങളിലെ പുതുവത്സരാഘോഷം രാത്രി പത്ത് വരെയായി നിയന്ത്രിച്ചിരുന്നു. എന്നാല്‍…
-
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി
31-12-2022 തിരുവനന്തപുരം: തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്. റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് മാറ്റം. അതേസമയം 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും. പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയ ട്രെയിനുകൾ തിരുവനന്തപുരം-മുംബൈ നേത്രാവതി (16346) ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640)തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602)തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ്…
-
വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകൾ നടത്തിയ തീരദേശ ശുചീകരണം നാടിനും നാട്ടുകാർക്കും അഭിമാനമായി
Saturday 31 December, 2022 വക്കം : വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകൾ നടത്തിയ തീരദേശ ശുചീകരണം നാടിനും നാട്ടുകാർക്കും അഭിമാനമായി. കടൽ തീരങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി വക്കം വൊക്കേഷണൽ ഹയർ സ്കൂളിലെ കുട്ടികൾ മഹാകവി കുമാരനാശന്റെ ജന്മസ്ഥലമായ കായിക്കരയിൽ എത്തുന്ന വിദേശികൾക്കും സന്ദർശകർക്കും ശുദ്ധവായു ശ്വസിക്കുന്നതിനു വേണ്ടി കടൽ തീരം വൃത്തിയാക്കി. തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ശേഖരിച്ച് തരം തിരിച്ച് തീരം മനോഹരമാക്കി. ക്യാപിന്റെ സമാപന ദിവസം…
-
ഫുട്ബോള്‍ ഇതിഹാസം പെലെ ഓർമയായി
30-12-2022 സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. അർബൂദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെ ഡിസംബർ 3നാണ് പെലെയെ സാവോ…
-
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെൻ (100) അന്തരിച്ചു
30-12-2022 ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്നും മോദി പറഞ്ഞു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ…
-
കൊച്ചിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ മുറുക്കാൻ കടയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് മിഠായി പിടികൂടി
29-12-2022 കൊച്ചി: കൊച്ചിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ മുറുക്കാൻ കടയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് മിഠായി പിടികൂടി. അസം സ്വദേശി സദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരാണ് മുറുക്കാന്‍ കടയുടെ മറവിൽ കഞ്ചാവ് മിഠായി വിൽപന നടത്തിയത്. മുറുക്കാന്‍ കടകളുടെ മറവില്‍ കഞ്ചാവ് മിഠായി വില്‍ക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് മിഠായിയുടെ ശേഖരം പിടികൂടിയത്. ബാനര്‍ജി റോഡില്‍ മുറുക്കാന്‍ കട നടത്തുന്നവരില്‍ നിന്നാണ് കഞ്ചാവ് മിഠായിയുടെ പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള 30 പായ്ക്കറ്റുകളാണ്…
-
നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയവർ പിടിയിൽ
29-12-2022 കോഴിക്കോട്: നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയവർ പിടിയിൽ. സുല്‍ത്താന്‍ബത്തേരി ചീരാല്‍ കരുണാലയത്തില്‍ കെ.കെ. ബിന്ദു(42), മലപ്പുറം താനൂര്‍ മണ്ടപ്പാട്ട് എം. ഷാജി(44), പുതിയങ്ങാടി പുത്തൂര്‍ ചന്ദനത്തില്‍ കെ. കാര്‍ത്തിക്(30), പെരുവയല്‍ കോയങ്ങോട്ടുമ്മല്‍ കെ. റാസിക്(29) എന്നിവരാണ് മെഡിക്കല്‍കോളേജ് പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മായനാട് മുണ്ടിക്കല്‍താഴം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കോവൂര്‍ സ്വദേശിയായ അപ്പാര്‍ട്ട്മെന്റ് ഉടമ, കാപ്പാ കേസ്…
-
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും
29-12-2022 പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് ക്ഷേത്ര നട തുറക്കും. തുടർന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. തുടർന്നു മേൽശാന്തിയുടെ ചുമതല വഹിക്കുന്ന തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിക്കും. നാളെ പ്രത്യേക പൂജകളില്ല. മകരവിളക്കു തീർഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന് നിർമാല്യത്തിനു ശേഷം തുടങ്ങും. നാളെ ദര്‍ശനത്തിനായി 32,281 തീര്‍ത്ഥാടകരാണ്…
-
നിര്‍ഭയനും സാഹസികനുമായ പത്രാധിപര്‍ക്ക്, ശക്തവും നിരുപാധികവുമായ പിന്തുണ നല്‍കിക്കൊണ്ട്, സ്വന്തം പത്രവും അച്ചുകൂടവുമൊക്കെ നഷ്ടപ്പെടുത്താന്‍ സന്നദ്ധത കാട്ടിയ പത്ര ഉടമ,വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
28-12-2022 നിര്‍ഭയനും സാഹസികനുമായ പത്രാധിപര്‍ക്ക്, ശക്തവും നിരുപാധികവുമായ പിന്തുണ നല്‍കിക്കൊണ്ട്, സ്വന്തം പത്രവും അച്ചുകൂടവുമൊക്കെ നഷ്ടപ്പെടുത്താന്‍ സന്നദ്ധത കാട്ടിയ പത്ര ഉടമ. കേരളചരിത്രത്തില്‍ ഇത്തരമൊരു ഖ്യാതി ഒരാള്‍ക്കേയുള്ളൂ-വക്കം അബ്ദുള്‍ ഖാദര്‍ മൗലവിക്ക്. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവുകൂടിയാണ് അദ്ദേഹം. ഡിസംബര്‍ 28-ന് വക്കം മൗലവിയുടെ 150-ാം ജന്‍മദിനമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ വക്കം ഗ്രാമത്തിലെ പൂന്ത്രാംവിളാകം എന്ന സമ്പന്നകുടുംബത്തില്‍, 1873 ഡിസംബര്‍ 28-നാണ് ജനനം. അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബി എന്നിവര്‍ മാതാപിതാക്കള്‍. മധുര,…
-
വര്‍ക്കലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു
28-12-2022 വര്‍ക്കലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. വടശ്ശേരി സംഗീത നിവാസില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സംഗീത ആണ് കൊല്ലപ്പെട്ടത്. സംഗീതയുടെ ആണ്‍സുഹൃത്തായ അഖില്‍ എന്ന ഗോപു ആണ് ആക്രമണം നടത്തിയത്. സംഗീത പള്ളിക്കല്‍ സ്വദേശിയായ അഖില്‍ എന്ന പേരുള്ള ഗോപുവുമായി അടുപ്പത്തിലായിരുന്നു. സംഗീതയുടെ വിശ്വാസം ഉറപ്പിക്കാന്‍ ഗോപു മറ്റൊരു ഫോണില്‍ നിന്ന് അഖില്‍ എന്നപേരില്‍ സംഗീതയുമായി ചാറ്റിങ് തുടങ്ങി. രണ്ട് പേരില്‍ സംഗീതയുമായി അടുപ്പം…
-
ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ തല്ലിക്കൊന്നു
27-12-2022 ന്യൂഡൽഹി: ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ തല്ലിക്കൊന്നു. മെല്ജിഭായ് വഘേല എന്നയാളാണ് കൊല്ലപ്പെട്ടത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ 15കാരണാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് വഘേലയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് ജവാൻ മകളുടെ ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് കുടുംബത്തോട് പരാതിപ്പെട്ടപ്പോഴായിരുന്നു ആക്രമണം. ജവാൻ എതിർത്തപ്പോൾ വടികളും മൂർച്ചയുള്ള…
-
ഒരു പൂവൻ കോഴിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ വില 13,300 രൂപ
27-12-2022 തൊടുപുഴ: പൂവൻ കോഴിയെ ലേലത്തിനു വച്ചപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ വില 13,300 രൂപ. 10 രൂപയിൽ ആരംഭിച്ച ലേലം വിളിലാണ് 13,300 രൂപയിൽ അവസാനിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമാണ് റെക്കോർഡ് വിലയിൽ എത്തിയത്. നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. 13,300 രൂപ നൽകി നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലാണു പൂവൻ കോഴിയെ ലേലത്തിൽ പിടിച്ചത്.
Got any book recommendations?