Mindblown: a blog about philosophy.

  • കോവളം ബൈപ്പാസിലെ തിരുവല്ലം-കോവളം ഭാഗം അപകടകേന്ദ്രമാകുന്നു

    10-01-2023 കോവളം : ബൈപ്പാസിലെ തിരുവല്ലം-കോവളം ഭാഗം അപകടകേന്ദ്രമാകുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. റോഡ് സുരക്ഷാ നിയമങ്ങളും സിഗ്നലുകളും ലംഘിക്കുന്നത് ഈ ഭാഗത്ത് പതിവാണ്. ഞായറാഴ്ച രാത്രിയിൽ തിരുവല്ലം ബൈപ്പാസിൽ മീൻകയറ്റി വന്ന ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി ഹാരിസ് ഖാൻ(25) മരിച്ചു. ബൈക്കിനെ 30 മീറ്ററോളം ദൂരം ഇഴച്ചുകൊണ്ടുപോയാണ് ലോറി നിന്നത്. റോഡിലുരഞ്ഞ് ബൈക്ക് കത്തി.  തിരുവല്ലം ടോൾപ്ലാസ കഴിഞ്ഞ് കുമരിച്ചന്ത ഭാഗത്തേക്കും തിരുവല്ലം ജങ്ഷനിലേക്കും സർവീസ് റോഡിലേക്കും കടക്കുന്നതിന് യു-ടേണുണ്ട്. ഇവിടെ…

  • വർക്കല റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് റൂം പ്രവർത്തിച്ചു തുടങ്ങി; ഡോർമിറ്ററി അടഞ്ഞുതന്നെ

    10-01-2023 വർക്കല : വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം പ്രവർത്തിച്ചു തുടങ്ങി. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. ക്ലോക്ക് റൂം നിർമിച്ച് നാലര വർഷങ്ങൾക്കുശേഷമാണ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ, ഇതോടൊപ്പം നിർമാണം പൂർത്തിയാക്കിയ ഡോർമിറ്ററി ഉൾപ്പെടെയുള്ള ലോഡ്ജിങ് സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങാനായില്ല. ഇക്കഴിഞ്ഞ ഡിസംബർ 26 മുതലാണ് ക്ലോക്ക് റൂം യാത്രക്കാർക്കായി തുറന്നത്. സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലോക്ക് റൂമുള്ളത്. ഒരു ദിവസം സാധനങ്ങൾ സൂക്ഷിക്കുന്നതിന് 15 രൂപയാണ് ഈടാക്കുക.…

  • അറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയുടെ മതിൽ അപകടാവസ്ഥയിൽ

    10-01-2023 ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രിയുടെ മതിലിന്റെ പല ഭാഗങ്ങളും പൊളിഞ്ഞ്‌ മാസങ്ങളായിട്ടും മതിൽ പുനർനിർമിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ നടപടികളില്ല. വടക്കുഭാഗത്ത് പ്രധാന റോഡിന്റെ വശത്തും കിഴക്കുഭാഗത്ത് ഇടറോഡിന്റെ വശത്തുമുള്ള മതിലാണ് പൊളിഞ്ഞത്. ആശുപത്രിയുടെ ആരംഭകാലത്ത് കരിങ്കല്ലിൽ നിർമിച്ച മതിലാണ് ഇപ്പോഴുമുള്ളത്. കാലപ്പഴക്കംകൊണ്ട് ഇതിൽനിന്നും കല്ലുകൾ ഇളകി വീഴുകയും പിന്നീട് ഓരോ ഭാഗങ്ങളായി പൊളിഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയുടെ ഗേറ്റിനോടുചേർന്ന ഭാഗത്തെ മതിൽ പൊളിഞ്ഞുവീണത് അടുത്തകാലത്ത് നന്നാക്കിയിരുന്നു. എന്നാൽ, വടക്കുകിഴക്ക് ഭാഗങ്ങളിലെ മതിൽ നന്നാക്കാൻ നടപടികളുണ്ടായില്ല. ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ…

  • പത്തിലധികം മരണങ്ങൾ : അപകടക്കെണി അഥവാ കരകുളം പാലം

    08-01-2023 കരകുളം : കരകുളം പാലം നാശത്തിന്റെ വക്കിലാണ്. കൈവരികൾ പലഭാഗത്തും ഇടിഞ്ഞു. ശേഷിക്കുന്ന ഭാഗത്തെല്ലാം കാട് വളർന്ന് അപകടാവസ്ഥയിലാണ്. പാലത്തിൽ ഓരോ വർഷവും കുറഞ്ഞത് പത്തിലധികം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. തെങ്കാശിപ്പാതയിലെ പ്രധാന പാലങ്ങളിലൊന്നായ കരകുളം പാലത്തിനാണ് ഈ ഗതികേട്. ഈ പാലം പൊളിച്ച് പുതിയ പാലം കെട്ടാൻ എത്രയോ വർഷമായി നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. പാലത്തിന്റെ കൈവരികൾ തകർച്ചയിലാണ്. പില്ലറുകളിൽ ആൽമരങ്ങൾ വളർന്ന് പലയിടത്തും വിള്ളൽവീണു. തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്കുലോറികളും ഐ.എസ്.ആർ.ഒ.യിലേക്കു വരുന്ന കൂറ്റൻ കണ്ടെയ്‌നറുകളും…

  • അഴൂരിൽ പക്ഷിപ്പനി: ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലും

    08-01-2023 ചിറയിൻകീഴ് : അഴൂർ പെരുങ്ങുഴി ജങ്ഷനു സമീപത്തെ കെ.ജി.എഫ്. ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാനിർദേശവുമായി അധികൃതർ. അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ജങ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള റെയിൽവേ സ്റ്റേഷൻ വാർഡ്, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാർഡുകളിലെ കോഴിയും താറാവുമുൾപ്പെടെയുള്ള വളർത്തുപക്ഷികളെ കൊല്ലും. ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, തീറ്റ എന്നിവയും കത്തിക്കും. ഒരു കിലോമീറ്ററിനു ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടയ്‌ക്കാവൂർ, കീഴാറ്റിങ്ങൽ ചിറയിൻകീഴ്, മംഗലപുരം,…

  • വിഴിഞ്ഞം-നാവായിക്കുളം റിങ്‌ റോഡ്; താലൂക്കോഫീസിലേക്ക്‌ മാർച്ചും ധർണയും

    08-01-2022 ആറ്റിങ്ങൽ : വിഴിഞ്ഞം-നാവായിക്കുളം റിങ്‌ റോഡിന്റെ രൂപരേഖയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പുതുശ്ശേരിമുക്ക് ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ ചിറയിൻകീഴ് താലൂക്കോഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.  റിങ്‌ റോഡിനായി തയ്യാറാക്കിയ രൂപരേഖ പുതുശ്ശേരിമുക്കിനെ ഇല്ലാതാക്കുമെന്നും നാന്നൂറോളം കുടുംബങ്ങൾ ഇവിടെനിന്നുമാത്രം കുടിയൊഴിപ്പിക്കപ്പെടുമെന്നും ഉയർത്തിക്കാട്ടിയായിരുന്നു സമരം. പുതുശ്ശേരിമുക്ക് മുരുകൻ ക്ഷേത്രസംരക്ഷണസമിതി പ്രവർത്തകരും സമരത്തിലുണ്ടായിരുന്നു.  മുനിസിപ്പൽ ഗ്രന്ഥശാലയ്ക്കു സമീപത്തുനിന്നാരംഭിച്ച മാർച്ച് താലൂക്കോഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് ധർണ കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ ഉദ്ഘാടനം ചെയ്തു.  ഡോ. എം.മൂസാക്കുഞ്ഞ് അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ, മണിലാൽ സഹദേവൻ,…

  • നിർമാണം തുടങ്ങി നാലാം വർഷത്തിലേക്കു കടന്നിട്ടും ഇനിയും പൂർത്തിയാകാതെ വലിയകുന്ന് താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗം

    08-01-2023 ആറ്റിങ്ങൽ : നിർമാണം തുടങ്ങി നാലാം വർഷത്തിലേക്കു കടന്നിട്ടും ഇനിയും പൂർത്തിയാകാതെ വലിയകുന്ന് താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗം കെട്ടിടം. പുതിയ കെട്ടിടത്തിൽ പ്ലംബിങ്, വയറിങ്, പെയിന്റിങ് ജോലികളും കുറച്ച് ടൈൽ ജോലികളുമാണ് ഇനിയും പൂർത്തിയാകാനുള്ളത്. ആവശ്യത്തിന് പണിക്കാരെ നിർത്തി നിർമാണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് മെല്ലെപ്പോക്കിനിടയാക്കിയിട്ടുള്ളത്. കിഫ്ബി ഫണ്ടിൽ നിന്ന് 3.5 കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം നിർമിക്കുന്നത്. ഇതു പൂർത്തിയായാൽ അത്യാഹിതവിഭാഗത്തിന് പുറമേ ലാബ്, എക്‌സ്‌റേ യൂണിറ്റുകളും ഇവിടേക്ക്‌ മാറ്റാനാകും. അതോടെ ഓഫീസ്…

  • താഴെ നിർത്തിയിട്ടു വേണ്ടേ വടിവാള് വീശാൻ: വെല്ലുവിളിച്ച സജീവനെ പുല്ലുപോലെ പൊക്കി നാട്ടുകാർ

    07-01-2023 കൊല്ലം ചിതറക്കാർക്ക് തലവേദനയായി വടിവാളും നീട്ടിപ്പിടിച്ച് വെല്ലുവിളിച്ച സജീവനെ നാട്ടുകാർ പൊക്കി. സ്വത്ത് കേസിൽ രണ്ടുദിവസമായി പൊലീസിനെ നാണം കെടുത്തിക്കൊണ്ടിരിക്കുന്ന സജീവനെ പിടികൂടാൻ ഒടുവിൽ നാട്ടുകാർക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. കിഴക്കുംഭാഗത്ത് യുവതിയെ വീടിന് സമീപത്തെത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി കതകടച്ച് ഇരിക്കുകയായിരുന്നു ഇയാൾ. സ്വന്തം മാതാവിനെയും ഇയാൾ കൂടെക്കൂട്ടിയിരുന്നു. വളർത്തു നായകളെ അഴിച്ചു വിട്ടിരുന്നതിനാൽ പൊലീസിന് വീടിനുള്ളിൽ കയറാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി…

  • കുട്ടികൾക്ക് സ്കൂളിൽ മൊബൈൽ കൊണ്ടുപോകാം; ദേഹ, ബാഗ് പരിശോധനകൾ കർശനമായി ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

    07-01-2023 തിരുവനന്തപുരം: കുളികൾക്ക് സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാമെന്ന് ബാലവകാശ കമ്മീഷൻ. പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൊണ്ടുവരാം. എന്നാൽ സ്‌കൂള്‍സമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. എന്നാല്‍ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധമുള്ള ദേഹ, ബാഗ് പരിശോധന നടത്തുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കേവലനിരോധനമല്ല, സാമൂഹിക മാധ്യമസാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം…

  • കലാകിരീടം കോഴിക്കോടിന്; രണ്ടാം സ്ഥാനത്തിന് വാശിയേറിയ പോരാട്ടം

    07-01-2023 കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ജില്ല കിരീടമുറപ്പിച്ചു. 938 പോയിന്റാണ് കോഴിക്കോട് നേടിയത്. 918 പോയിന്റ് നേടിയ കണ്ണൂരും 916 പോയിന്റുള്ള പാലക്കാടും തമ്മിൽ രണ്ടാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇനി ഒരു മത്സരഫലം മാത്രമാണ് പുറത്തുവരാനുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 446 പോയിന്റ് നേടിയ കോഴിക്കോട് ആണ് ഒന്നാമതുള്ളത്. 443 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 436 പോയിന്റ് നേടിയ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 493…

  • കൊല്ലത്ത് വടിവാളും നായയുമായി വീട്ടമ്മയ്‍ക്കെതിരെ പരാക്രമം; പ്രതിയെ പിടികൂടാൻ പൊലീസ് നീക്കം

    07-01-2023 കൊല്ലം: ചിതറയിൽ വടിവാളും നായയുമായി അയൽവാസിയുടെ വീട്ടിൽ അക്രമം നടത്തിയയാളെ പിടികൂടാൻ പൊലീസ് നീക്കം. കിഴക്കുംഭാഗം സ്വദേശി സജീവന്റെ വീട്ടിലാണ് പൊലീസ് സംഘം നേരിട്ടെത്തിയിരിക്കുന്നത്. ഇയാൾ അഴിച്ചുവിട്ടിരുന്ന നായ്ക്കളിലൊന്നിനെ പൊലീസ് മാറ്റിയിട്ടുണ്ട്.  സംഭവത്തിൽ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനാകാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. തന്നെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, സജീവൻ നാല് നായ്ക്കളെ അ്‌ഴിച്ചുവിട്ടിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്.  വൻ പരാതിക്കു പിന്നാലെയാണ് പൊലീസ് ഇന്ന് സജീവന്റെ വീട്ടിലെത്തിയത്. ഇതോടെ…

  • വീണ്ടും ഭക്ഷ്യവിഷബാധ; കാസർകോട്ട് പെൺകുട്ടി മരിച്ചു

    07-01-2023 കാസർകോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർകോടെ ഹോട്ടലിൽനിന്ന് കുഴിമന്തി ഓൺലൈനിൽ വരുത്തികഴിച്ചതിനു പിന്നാലെയാണ് മരണമെന്നാണ് റിപ്പോർട്ട്.  ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിസംബർ 31നാണ് അഞ്ജുശ്രീയും കുടുംബവും ഓൺലൈനിൽ ഭക്ഷണം വരുത്തി കഴിച്ചത്. ഇതിനു പിന്നാലെ അവശത അനുഭവപ്പെടുകയായിരുന്നു.…

  • മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്

    07-01-2023 കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള  2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക് എന്നിവരെയും തിരഞ്ഞെടുത്തു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സൗന്ദര്യമത്സരം…

  • മിസ് കേരളകിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്

  • സി.പി.എം. ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ വി.ജോയി എം.എൽ.എ. ശിവഗിരി സന്ദർശിച്ചു

    07-01-2023 വർക്കല : സി.പി.എം. ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ വി.ജോയി എം.എൽ.എ. ശിവഗിരി സന്ദർശിച്ചു. മഹാസമാധിയിൽ പ്രണാമം അർപ്പിക്കുകയും സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. സ്വാമി ശുഭാംഗാനന്ദ ഷാളണിയിച്ച് അനുമോദിച്ചു. സി.പി.എം. നേതാക്കളായ എസ്.ഷാജഹാൻ, എം.കെ.യൂസഫ്, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഏരിയാ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. …

  • സ്വകാര്യ ഏജന്‍സികളുടെ കുത്തക തകര്‍ത്ത് KSRTC ഗവി പാക്കേജ്; 100 ട്രിപ്പുകള്‍, വരുമാനം 20ലക്ഷം,

    ഗവിയിലേക്ക് പോകുന്ന ബസ് വഴിയില്‍ കേടായ സംഭവത്തെ തുടര്‍ന്ന് സര്‍വീസുകള്‍ക്കായി പുതിയ മൂന്ന് ബസുകള്‍ എത്തിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, ബസുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറഞ്ഞു. പത്തനംതിട്ടയില്‍നിന്നു ഗവിയിലേക്ക് സഞ്ചാരികളുമായി പോയ ബസ് വഴിമധ്യേ കേടായിരുന്നു. എം.എല്‍.എ. ഫണ്ടില്‍നിന്നു പുതിയ ബസുകള്‍ വാങ്ങിനല്‍കണമെന്ന നിവേദനവും ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിന് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ആരംഭിച്ച പാക്കേജ് ടൂറിസം സര്‍വീസ് ഒരു മാസം പിന്നിടുമ്പോള്‍ നടത്തിയ…

  • പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി

    06-01-20203 പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ജനശ്രദ്ധ തിരിക്കാൻ ഇടയാക്കുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ പിന്‍ഭാഗത്ത് പതിച്ചുകൂടേയെന്നും സുപ്രീം കോടതി ആരാഞ്ഞു.

  • അനാഥാലയം തുടങ്ങാമെന്നു വിശ്വസിപ്പിച്ച് വിദേശ വനിതയിൽ നിന്ന് നാല് കോടിയോളം തട്ടിയെടുത്തതായി പരാതി

    Thursday 05 January, 2023 വർക്കല: വർക്കലയിൽ അനാഥാലയം തുടങ്ങാനെന്നു വിശ്വസിപ്പിച്ച് വിദേശ വനിതയിൽ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. തുടർന്ന് അയിരൂർ പൊലീസ് കേസെടുത്തു. സ്വീഡൻ സ്വദേശിയായ അന്ന എൽസ മറിയ അനു ബ്രാണ്ടിറ്റ് നൽകിയ പരാതിയെ തുടർന്നാണ് അയിരൂർ പൊലീസ് കേസെടുത്തത്. വർക്കല ഇടവ ബീച്ചിൽ പ്രവർത്തിക്കുന്ന പാം ട്രീ ബീച്ച് റിസോർട്ട് ഉടമ തിലകനും കൂട്ടാളികളായ സജീവ് സിനിമോൻ,നജീബ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ പൗരത്വമുള്ള സ്വീഡൻ സ്വദേശിയായ യുവതിയിൽ നിന്നാണ്…

  • സ്ത്രീയെന്ന പരിഗണന വേണം’; ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    04-01-2023 ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.  നേരത്തെ എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ മാത്രമാണ് കൂട്ടുനിന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം…

  • കായിക്കരക്കടവ് പാലത്തിനും, അകത്തുമുറി – കഠിനംകുളം കായലിൽ ബ്രേക്ക് വാട്ടർ ടൂറിസത്തിനും സർക്കാർ നൽകിയ അനുമതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി

    03-01-2023 വക്കം: കായിക്കരക്കടവ് പാലത്തിനും, അകത്തുമുറി – കഠിനംകുളം കായലിൽ ബ്രേക്ക് വാട്ടർ ടൂറിസത്തിനും സർക്കാർ നൽകിയ അനുമതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. 18 കിലോമീറ്ററോളം ദൈർഘ്യമുള്ള അകത്തുമുറി- കഠിനംകുളം കായലിൽ ബ്രേക്ക് വാട്ടർ യാത്രയിൽ നിർദ്ദിഷ്ട 5 ബോട്ട് ജെട്ടികളിൽ അവസാനത്തേതാണ് വക്കം പണയിൽക്കടവ്. പദ്ധതിക്കായി 10 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന് പുറമേ കായിക്കരക്കടവ് പാലത്തിനും ബഡ്ജറ്റിൽ 28 കോടി രൂപ വകയിരുത്തിയതോടെ വക്കത്തിന്റെ മുഖം…

Got any book recommendations?


Design a site like this with WordPress.com
Get started